കേരളം അവഗണിക്കപ്പെടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി 

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം അവഗണിക്കപ്പെടുകയാണ്. സംസ്ഥാനത്തിനെതിരായ കേന്ദ്ര അവഗണനയിൽ ആഘോഷിക്കുന്നവർ ആരുടെ പക്ഷത്ത് ആണെന്നും ധനമന്ത്രി

k n balagopal criticise central government stand towards kerala etj

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. കിഫ്‌ബി ബാധ്യത സംസ്ഥാനത്തിന്റ ബാധ്യതയാക്കിയത് കേന്ദ്രത്തിന്‍റെ നടപടികള്‍ മൂലമാണെന്നും സംസ്ഥാനത്തിനുള്ള ജിഎസ്ടി വിഹിതം കുറച്ചുവെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ വിശദമാക്കി. കേന്ദ്രത്തിന്‍റെ പദ്ധതികളില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം അവഗണിക്കപ്പെടുകയാണ്. സംസ്ഥാനത്തിനെതിരായ കേന്ദ്ര അവഗണനയിൽ ആഘോഷിക്കുന്നവർ ആരുടെ പക്ഷത്ത് ആണെന്നും ധനമന്ത്രി ചോദിച്ചു.

കേന്ദ്രത്തിന്‍റെ അവഗണനക്കിടയിലും സംസ്ഥാനം ജീവനക്കാര്‍ക്കുള്ള ശമ്പളവും പെൻഷനും കൃത്യമായി കൊടുക്കുന്നുണ്ട്. കേന്ദ്രം ധന യാഥാസ്ഥികത അടിച്ചേൽപ്പിക്കുകയാണ്. കേരളത്തോടുള്ള കേന്ദ്ര ധന നയം പ്രതികൂലമാണെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റ ബദൽ സമീപനത്തിനാണ് വെല്ലുവിളി സൃഷ്ടിക്കുന്നതാണ് കേന്ദ്ര സർക്കാർ നയം. ഫെഡറൽ മൂല്യം സംരക്ഷിക്കാൻ വിവിധ സംസ്ഥാനങ്ങളുമായി യോജിച്ചു പ്രവർത്തിക്കണം. മൂന്നാമത്തെ ബജറ്റ് അവതരണമാണ്  ധനമന്ത്രി കെ.എൻ ബാലഗോപാൽ നടത്തുന്നത്. രണ്ടാം പിണറായി സർക്കാരിന്‍റെ രണ്ടാം സമ്പൂർണ ബജറ്റ് ആണിത്.   

കേരള ബജറ്റ് അവതരണം ആരംഭിച്ചു; നേട്ടങ്ങള്‍ എണ്ണി പറഞ്ഞ് ധനമന്ത്രി

Latest Videos
Follow Us:
Download App:
  • android
  • ios