കേന്ദ്ര ബജറ്റ് നാളെ; രാജ്യത്തെ സ്ത്രീകളുടെ പ്രതീക്ഷകൾ

സാമ്പത്തിക രംഗത്തെ വിവേചനം അവസാനിക്കുമോ?ധനമന്ത്രി നിർമല സീതാരാമൻ നാളെ കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിക്കുമ്പോൾ രാജ്യത്തെ സ്ത്രീകൾ പ്രതീക്ഷകൾ  ഇവയാണ്. 
 

5 things women want from Finance Minister in Budget 2023

ദില്ലി: കേന്ദ്ര ബഡ്ജറ്റ് നാളെ ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കും. രാജ്യത്തെ സ്ത്രീകൾ ഇത്തവണത്തെ ബഡ്ജറ്റിൽ നിന്നും പ്രതീക്ഷിക്കുന്നത് എന്തെല്ലാമാണ്? ഇന്ത്യയുടെ ജിഡിപിയുടെ 18 ശതമാനം മാത്രമാണ് സ്ത്രീകളുടെ സംഭവന. ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വളർച്ചയുടെ പ്രധാന ഭാഗമാണ് സ്ത്രീകൾ. കഴിഞ്ഞ ഏതാനും വർഷങ്ങളായി സർക്കാർ ഒട്ടേറെ പുരോഗമനപരമായ പദ്ധതികളും നയങ്ങളും നടപ്പാക്കിയെങ്കിലും ഇനിയും ഏറെ മുന്നേറാനുണ്ട്. സാമ്പത്തിക രംഗത്തെ വിവേചനം നികത്താൻ സഹായിക്കുന്ന, മതിയായ വളർച്ചാ അവസരങ്ങൾ നൽകിക്കൊണ്ട് സ്ത്രീകളുടെ ശാക്തീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള മികച്ച അവസരമായിരിക്കും 2023 ലെ കേന്ദ്ര ബജറ്റ്.

ഈ ബജറ്റിൽ രാജ്യത്തെ സ്ത്രീകളുടെ പ്രതീക്ഷ

വായ്പാ ലഭ്യത

സാമ്പത്തിക രംഗത്തെ  ലിംഗ വ്യത്യാസം നികത്താൻ ധനസഹായം വർദ്ധിപ്പിക്കുമെന്ന് രാജ്യത്തെ സ്ത്രീകൾ പ്രതീക്ഷിക്കുന്നുണ്ട്. കാറുകളും വസ്തുവകകളും പോലുള്ള ആസ്തികൾ വാങ്ങുന്നതിനുള്ള നികുതി ഇളവുകൾ നൽകുന്നത് സ്ത്രീകൾക്ക്  സാമ്പത്തിക പ്രോത്സാഹനമാകും. അതിന്റെ ഫലമായി അധിക ആസ്തികൾ സമ്പാദിക്കാൻ അവരെ പ്രേരിപ്പിക്കുകയും അവരുടെ സാമ്പത്തിക സ്വാതന്ത്ര്യം വർദ്ധിപ്പിക്കുകയും ചെയ്യും.

അമ്മമാർക്കും ഗർഭിണികൾക്കും

അമ്മമാർക്കും ഗർഭിണികൾക്കും വേണ്ടി കൂടുതൽ തുക വകയിരുത്തിയാൽ അവരുടെ ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്താൻ സാധിക്കും. പ്രധാൻ മന്ത്രി മാതൃ വന്ദന യോജന പോലുള്ള പരിപാടികൾ കൂടുതൽ ആളുകൾക്ക് കൂടുതൽ പ്രാപ്യമാക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, സ്ത്രീകൾക്ക് സാമ്പത്തികമായി താങ്ങാൻ കഴിയുന്ന രീതിയിലുള്ള ശിശു സംരക്ഷണ കേന്ദ്രങ്ങൾ ഉണ്ടായാൽ തൊഴിലങ്ങളിൽ അവർക്ക് കൂടുതൽ ശോഭിക്കാനാകും.  തൊഴിൽ ചെയ്യുന്നതിനുള്ള ഏറ്റവും വലിയ തടസ്സങ്ങളിലൊന്നാണ് ഇത്. ഇതിന്റെ ഫലമായി ജോലിയും കുടുംബ ബാധ്യതകളും സന്തുലിതമാക്കാൻ സ്ത്രീകൾക്ക് കഴിയും.

പെൻഷൻ പദ്ധതികൾ

സ്ത്രീകൾ പുരുഷന്മാരേക്കാൾ കൂടുതൽ കാലം ജീവിക്കുന്നുവെന്നും പലപ്പോഴും അവരുടെ പങ്കാളികളേക്കാൾ ആയുർദൈർഖ്യം കൂടുതലായി ഉണ്ടെന്നുള്ളതും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള കാര്യമാണ്.  തൽഫലമായി, പിന്നീടുള്ള ജീവിതത്തിൽ ഒറ്റയ്ക്ക് ജീവിക്കുന്നതിന്, അവർക്ക് ഒരു വലിയ റിട്ടയർമെന്റ് ഫണ്ടും ഉയർന്ന പെൻഷനും ആവശ്യമാണ്. നിലവിൽ പെൻഷൻ പദ്ധതിയില്ലാത്തവർക്ക് പെൻഷൻ പദ്ധതി നൽകുന്നതിനെക്കുറിച്ചോ സ്ത്രീ പെൻഷൻ തുക വർധിപ്പിക്കുന്നതിനെക്കുറിച്ചോ സർക്കാർ ചിന്തിച്ചേക്കാം.

സ്ത്രീകളുടെ സംരംഭകത്വം

സ്ത്രീ സംരംഭകർക്ക് മൂലധനം കണ്ടെത്തുക എന്നുള്ളത് വളരെ പ്രയാസകരമായ ഒരു കാര്യമാണ്. അതിനാൽ തന്നെ ഇത്തവണത്തെ ബഡ്ജറ്റിൽ സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള ബിസിനസുകൾക്ക് ലോണുകളും സബ്‌സിഡിയുള്ള ക്രെഡിറ്റുകളും, കൂടാതെ വനിതാ സംരംഭകർക്ക് നികുതി ഇളവുകളും സീഡ് ക്യാപിറ്റൽ ഗ്രാന്റുകളും ലഭിക്കുമെന്ന് സ്ത്രീകൾ പ്രതീക്ഷിക്കുന്നു.

വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ

ബേഠി ബച്ചാവോ, ബേഠി പഠാവോ, ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം തുടങ്ങിയ ഗവൺമെന്റ് ഇതിനകം നടപ്പിലാക്കുന്ന നിരവധി പരിപാടികൾക്ക് പുറമേ, വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ എന്നിവയിലേക്കുള്ള സ്ത്രീകളുടെ പ്രവേശനം മെച്ചപ്പെടുത്തുന്ന വ്യവസ്ഥകൾ ബജറ്റിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. കൂടുതൽ ഫണ്ട് ഉപയോഗിച്ച് ഈ പരിപാടികളുടെ നടത്തിപ്പും വ്യാപ്തിയും വർദ്ധിപ്പിക്കാൻ കഴിയും.

Latest Videos
Follow Us:
Download App:
  • android
  • ios