മഹാമാരിക്കാലത്തെ പ്രണയാനുഭവം പറ‍ഞ്ഞ് 'പോക്കറ്റ്ഫുള്‍ ഒ’ സ്റ്റോറീസ്', ദുർജോയ് ദത്തയുടെ പുതിയ പുസ്തകം

 പ്രണയം എപ്പോൾ വേണമെങ്കിലും സംഭവിക്കാം. മഹാമാരിക്കാലത്താവട്ടെ പ്രണയത്തെ ആളുകൾ സ്വീകരിക്കുന്ന രീതിയും പ്രണയിക്കുന്ന രീതിയും മാറിയിട്ടുണ്ട്. അതാണ് പുസ്തകത്തെയും അതിന്റെ വായനാനുഭവത്തെയും വ്യത്യസ്തമാക്കുക എന്നാണ് ദത്ത പറയുന്നത്. 

Durjoy Dattas Pocketful O Stories love in pandemic

ഇന്ത്യൻ ഇം​ഗ്ലീഷ് എഴുത്തുകാരനായ ദുർജോയ് ദത്ത(Durjoy Datta)യുടെ ഇഷ്ടവിഷയം പ്രണയമാണ്. ഇതിനകം തന്നെ നിരവധിക്കണക്കിന് ജനപ്രിയ പ്രണയപുസ്തകങ്ങൾ ദത്ത എഴുതിക്കഴിഞ്ഞു. ഇന്ത്യയിലെ ചെറുപ്പക്കാരുടെ പ്രണയം എന്നും ​ദത്തയുടെ എഴുത്തിന് പ്രിയപ്പെട്ട വിഷയമായി. ഇന്ത്യയിലും വിദേശത്തുമായി പഠിച്ച ദത്ത അവസാനവർഷം വിദ്യാർത്ഥിയായിരിക്കവേയാണ് എഴുതിത്തുടങ്ങുന്നത്. 'ഓഫ് കോഴ്സ് ഐ ലവ് യൂ... ടിൽ ഐ ഫൈൻഡ് സംവൺ ബെറ്റർ', 'ഓ യെസ് ഐ ആം സിം​ഗിൾ... ആൻഡ് സോ ഈസ് മൈ ​ഗേൾഫ്രണ്ട്', 'ടിൽ ദ ലാസ്റ്റ് ബ്രെത്ത്', 'ഹോൾഡ് മൈ ഹാൻഡ്', 'ദ ബോയ് ഹൂ ലവ്‍ഡ്' തുടങ്ങി അനവധി പുസ്തകങ്ങളാണ് പ്രണയം പ്രമേയമായി ദത്ത എഴുതിയത്. 

ഇപ്പോഴിതാ ഒടുവിലായി പ്രണയകഥകളുടെ സമാഹാരമായ പോക്കറ്റ്ഫുള്‍ ഒ’ സ്റ്റോറീസ് സീരീസിലെ മൂന്നാമത്തെ പുസ്തകം (‘Pocketful O’ Stories: Micro-tales on Unexpected Moments of Love’)  പുറത്തിറങ്ങിയിരിക്കയാണ്. കൊച്ചിയിലായിരുന്നു പുസ്തകത്തിന്റെ പ്രകാശനം. മഹാമാരിക്കാലത്തെ പ്രണയമാണ് പുസ്തകത്തിന്റെ പ്രമേയം. എങ്കിലും പുസ്തകത്തെ വ്യത്യസ്തമാക്കുന്നത് ഇതൊന്നുമല്ല. നിരവധിപ്പേരുടെ കൊച്ചുകൊച്ചു പ്രണയകഥകളടങ്ങിയതാണ് പുസ്തകം എന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. പ്രമുഖ പെർഫ്യൂം ബ്രാൻഡായ ഐടിസി ‘എൻഗേജു’മായി സഹകരിച്ചാണ് പുസ്തകം ഇറക്കിയിരിക്കുന്നത്. 

Durjoy Dattas Pocketful O Stories love in pandemic

ഡിജിറ്റൽ ക്യാമ്പയിനിലൂടെ ശേഖരിച്ച 400 അക്ഷരത്തിൽ താഴെവരുന്ന 400 ചെറുകഥകളാണ് ഈ പുസ്തകത്തിലുള്ളത്. 30,000 പേർ എഴുതിയതിൽ നിന്നുമാണ് 400 എണ്ണം തെര‍ഞ്ഞെടുത്തിരിക്കുന്നത്. കൂടാതെ ദുർജോയ് ദത്ത എഴുതിയ ചെറുപ്രണയകഥകളും പുസ്തകത്തിലുണ്ട്. പ്രണയം എപ്പോൾ വേണമെങ്കിലും സംഭവിക്കാം. മഹാമാരിക്കാലത്താവട്ടെ പ്രണയത്തെ ആളുകൾ സ്വീകരിക്കുന്ന രീതിയും പ്രണയിക്കുന്ന രീതിയും മാറിയിട്ടുണ്ട്. അതാണ് പുസ്തകത്തെയും അതിന്റെ വായനാനുഭവത്തെയും വ്യത്യസ്തമാക്കുക എന്നാണ് ദത്ത പറയുന്നത്. 

ഏതായാലും ദുർജോയ് ദത്തയുടെ പ്രണയപുസ്തകങ്ങൾക്ക് ആരാധകർ ഏറെയാണ്. ഒപ്പം പോക്കറ്റ്ഫുള്‍ ഒ’ സ്റ്റോറീസ് സീരീസിലെ രണ്ട് പുസ്തകങ്ങളും വിജയമായിരുന്നു. അതിൽ നിന്നും വ്യത്യസ്തമായിട്ടുള്ള എഴുത്താണ് പുതിയ പുസ്തകത്തിലേത്. മഹാമാരിക്കാലത്തെ പ്രണയത്തിന്റെ അതിജീവനത്തെ കുറിച്ച് പറയുന്ന ഈ പുതിയ പുസ്തകവും സ്വീകരിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. 
 

Latest Videos
Follow Us:
Download App:
  • android
  • ios