പുഴ, ചെറിയൊരു ജലപ്പാമ്പിന്‍ കുഞ്ഞ്!

കവിതയും ചിത്രങ്ങളും ഇഴചേരുമ്പോള്‍ സംഭവിക്കുന്ന നവഭാവുകത്വത്തിന്റെ തിളക്കം. ഹാര്‍മോണിയം ബുക്‌സ് കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച 'തിളങ്ങുന്ന ഇളം മഞ്ഞ' എന്ന പുസ്തകത്തെ ഒറ്റ വാചകത്തില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. മലയാളത്തിലെ പ്രമുഖ രേഖാചിത്രകാരനും എഴുത്തുകാരനുമായ കെ ഷെരീഫ് എഴുതിയ പുസ്തകത്തില്‍നിന്നുള്ള ഒമ്പത് കവിതകള്‍ ഇവിടെ വായിക്കാം. 

books Excerpts from K Shereefs anthology of poems Thilangunna Ilam manja

മലയാളത്തിലെ പ്രമുഖ രേഖാചിത്രകാരനും എഴുത്തുകാരനുമായ കെ ഷെരീഫ് എഴുതിയ 'തിളങ്ങുന്ന ഇളം മഞ്ഞ' എന്ന പുസ്തകത്തില്‍നിന്നുള്ള ഒമ്പത് കവിതകള്‍ ഇവിടെ വായിക്കാം.  രേഖാചിത്രങ്ങള്‍ കെ. ഷെരീഫ്‌

books Excerpts from K Shereefs anthology of poems Thilangunna Ilam manja

ഹാര്‍മോണിയം ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം ഓണ്‍ലൈനില്‍വാങ്ങാം. Contact: 833 080 6040

................................

റബര്‍ അടപ്പുള്ള
മരുന്നുകുപ്പി

മഴക്കാലത്ത് 
ശീതക്കാറ്റുള്ള
മരജാലകത്തില്‍
റബര്‍ അടപ്പുള്ള
ചെറിയ മരുന്നുകുപ്പി.

books Excerpts from K Shereefs anthology of poems Thilangunna Ilam manja

കുളത്തില്‍ 
ആമയുണ്ട്

അസോളകള്‍ മൂടിയ
ആ ചെറുകുളത്തില്‍
ഒരു ആമയുണ്ട്.

books Excerpts from K Shereefs anthology of poems Thilangunna Ilam manja

വെളിച്ചം

കുളിരില്‍
രാവില്‍
ദൂരെ
മലയില്‍
വിറയല്‍
വിളക്കുകള്‍.

books Excerpts from K Shereefs anthology of poems Thilangunna Ilam manja

കത്തല്‍

വിശന്ന വയറോടെ
കൊല്ലപ്പെട്ടവന്റെ
കുഴിയില്‍ നിന്നും 
ഉയര്‍ന്ന് പൊങ്ങുന്നു
അമ്പ് പോലൊരു
തീനാമ്പ്.

books Excerpts from K Shereefs anthology of poems Thilangunna Ilam manja

മണ്ണട്ടത്തോട്ടം

ശബ്ദം
മിന്നാമിനുങ്ങ് വെളിച്ചത്തില്‍
നാമ്പിടുന്നു
മണ്ണട്ടകളുടെ
പാതിരാത്തോട്ടത്തില്‍.
മണ്ണട്ട: ചീവീട്

books Excerpts from K Shereefs anthology of poems Thilangunna Ilam manja

ജൂണ്‍

പകലിരുട്ടുള്ള
മഴത്തോട്ടത്തില്‍
പഴുത്ത പേരക്കകള്‍ മാത്രം
പ്രകാശിക്കുന്നു.

books Excerpts from K Shereefs anthology of poems Thilangunna Ilam manja

ICUവിലെ 
ജാലകത്തില്‍

മലമുറിവില്‍
മഞ്ഞിന്റെ പഞ്ഞി
അതില്‍
ഒരു തുള്ളി
ഇളം സൂര്യന്‍.

പകല്‍നിലാവുള്ള ദിവസം
മുളപൂത്ത കാട്ടിലൂടെ.

പകല്‍നിലാവുള്ള ദിവസം

കരിയിലകളില്‍ മുളയരി പെയ്യുന്ന
കാട്ടിലൂടെ
പുഴ തുടങ്ങുന്ന
മലമുകളിലേക്കൊരു യാത്ര.
പടവുകള്‍ കയറി
മുകളിലെത്തുമ്പോള്‍
പതിയെ മുമ്പിലൂടിഴഞ്ഞിറങ്ങുന്നു
പുഴ; 
ചെറിയൊരു
ജലപ്പാമ്പിന്‍ കുഞ്ഞ്!

books Excerpts from K Shereefs anthology of poems Thilangunna Ilam manja

കുഴിയാനകളുടെ ഭൂപടം

ഒഴിച്ചിട്ട
കാര്‍ ഷെഢില്‍
പൊടിമണ്ണില്‍
കുഴിയാനകള്‍
നിശ്ശബ്ദരുടെ
രാഷട്രം വരയ്ക്കുന്നു.

books Excerpts from K Shereefs anthology of poems Thilangunna Ilam manja

വേട്ട

ഒരു കണ്ണില്‍
ക്രൗര്യം
മറുകണ്ണില്‍
ദൈന്യം
ഒരു പാതി പതുങ്ങുന്നു
മറുപാതി പതിയിരിക്കുന്നു
മുന്‍ കാല്‍ കുതിക്കുന്നു
പിന്‍കാലിടറുന്നു
കാല്‍ വെച്ച് വീഴ്ത്തുന്നു
കാല്‍ തെറ്റി വീഴുന്നു
കഴുത്തില്‍ പല്ല് ആഴുന്നു
പുല്ലില്‍ ചോര ചീറ്റുന്നു
അലറുന്നു
ഞരങ്ങുന്നു
കുടയുന്നു
പിടയുന്നു.

കാറ്റൊടുങ്ങിയ കാട്ടിലെ
ചോരയാറിയ പാറയില്‍
വേട്ടമൃഗം മയങ്ങുന്നു.

പുസ്തകങ്ങള്‍, അവയുടെ വായനകള്‍. ആഴത്തിലറിയാന്‍ പുസ്തകപ്പുഴ ക്ലിക്ക് ചെയ്യൂ

Latest Videos
Follow Us:
Download App:
  • android
  • ios