ഒല ഇലക്ട്രിക് "72 അവർ റഷ്": ഒല എസ്1-ൽ 25,000 രൂപ വരെ ഇളവ്; 30,000 രൂപ വരെ അധിക ആനുകൂല്യം

  • എസ് 1 പോര്‍ട്ട്‌ഫോളിയോയില്‍ 25,000 രൂപ വരെ ഇളവ്.
  • 30,000 രൂപ വരെയുള്ള എക്‌സ്‌ക്ലൂസീവ് ഡീലുകള്‍ അണ്‍ലോക്ക് ചെയ്യാം. ധനസഹായ വാഗ്ദാനങ്ങള്‍, സോഫ്റ്റ് വെയര്‍ അപ്‌ഗ്രേഡ്, ചാര്‍ജ്ജിങ്ങ് ക്രെഡിറ്റുകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. 
     
Ola Electric offers discount and additional benefits on S1 portfolio with 72 hours Rush

ഇന്ത്യയിലെ ഏറ്റവും വലിയ പ്യുവല്‍-പ്ലേ ഇവി കമ്പനിയായ ഒല ഇലക്ട്രിക് തങ്ങളുടെ 'ബോസ്' വാഗ്ദാനങ്ങളുടെ ഭാഗമായി “72 അവര്‍ റഷ്'' പ്രഖ്യാപിച്ചു. ഈ ഉത്സവസീസണിലേക്കുള്ള ഒലയുടെ ഏറ്റവും വലിയ പ്രചാരണ പരിപാടിയാണ് ഇപ്പോള്‍ നടന്നു വരുന്ന 'ബോസ്'. എസ്1 പോര്‍ട്ട്‌ഫോളിയോയില്‍ സ്‌കൂട്ടറുകള്‍ക്ക് 25,000 രൂപ വരെ ഇളവുകള്‍ ഉപഭോക്താക്കള്‍ക്ക് നേടിയെടുക്കാം. ഇതിനുപുറമേ, 30,000 രൂപ വരെ അധിക ആനുകൂല്യങ്ങളും ലഭിക്കുന്നതിനാല്‍ ഇവി യിലേക്ക് മാറുവാനുള്ള ഏറ്റവും മികച്ച സമയമായി ഇത് മാറുന്നു. 2024 ഒക്‌ടോബര്‍ 31 വരെ ഈ വാഗ്ദാനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

Ola Electric offers discount and additional benefits on S1 portfolio with 72 hours Rush

'ബോസ്' പ്രചാരണത്തിന്റെ ഭാഗമായി താഴെ പറയുന്ന ആനുകൂല്യങ്ങളാണ് കമ്പനി നല്‍കുന്നത്:

  • ബോസ് വിലകള്‍: ഒല എസ്1 പോര്‍ട്ട്‌ഫോളിയോ വെറും 74,999 രൂപയില്‍ ആരംഭിക്കുന്നു.
  • ബോസ് ഡിസ്‌കൗണ്ടുകള്‍: എസ്1 പോര്‍ട്ട്‌ഫോളിയോക്ക് മുഴുവന്‍ 25,000 രൂപ വരെ ഇളവ്.
  • അധിക ബോസ് ആനുകൂല്യം 30,000 രൂപ വരെ:
  • ബോസ് വാറന്റി: 7,000 രൂപ മതിപ്പുള്ള 8 വര്‍ഷം/80,000 കിലോമീറ്റര്‍ ബാറ്ററി വാറന്റി സൗജന്യം.
  • ബോസ് ഫിനാന്‍സ് വാഗ്ദാനങ്ങള്‍: തെരഞ്ഞെടുക്കപ്പെട്ട ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ-കളില്‍ 5,000 രൂപ വരെ ധനസഹായ വാഗ്ദാനം.
  • ബോസ് ആനുകൂല്യങ്ങള്‍: 6,000 രൂപ വിലമതിപ്പുള്ള മൂവ്ഒഎസ്+ അപ്‌ഗ്രേഡ് സൗജന്യം.
  • 7,000 രൂപ വരെയുള്ള സൗജന്യ ചാര്‍ജ്ജിങ്ങ് ക്രെഡിറ്റുകള്‍.
  • ബോസ് എക്‌സ്‌ചേഞ്ച് വാഗ്ദാനങ്ങള്‍: എസ്1 പോര്‍ട്ട്‌ഫോളിയോയില്‍ 5,000 രൂപ വരെ എക്‌സ്‌ചേഞ്ച് വാഗ്ദാനങ്ങള്‍.

വിവിധ റെയ്ഞ്ചുകളിലുള്ള സ്‌കൂട്ടറുകള്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ സംതൃപ്തിപ്പെടുത്തുന്നതിനായി ആകര്‍ഷകമായ വ്യത്യസ്ത വിലനിലവാരങ്ങളില്‍ 6 വാഗ്ദാനങ്ങളാണ് എസ്1 പോര്‍ട്ട്‌ഫോളിയോയില്‍ ഒല ഇലക്ട്രിക് മുന്നോട്ട് വയ്ക്കുന്നത്. പ്രീമിയം വാഗ്ദാനങ്ങളായ എസ്1 പ്രോയും എസ്1 എയറും യഥാക്രമം 1,14,999 രൂപ, 1,07,499 രൂപ എന്നിങ്ങനെയുള്ള വിലകള്‍ക്കാണ് നല്‍കുന്നത്. എസ്1 എക്‌സ് പോര്‍ട്ട്‌ഫോളിയോ (2 കെഡബ്ലിയുഎച്ച്, 3 കെഡബ്ലിയുഎച്ച്, 4 കെഡബ്ലിയുഎച്ച്) യഥാക്രമം 74,999 രൂപ, 77,999 രൂപ, 91,999 രൂപ നിരക്കിലാണ് നല്‍കുന്നത്.

ടിയര്‍-2, ടിയര്‍-3 നഗരങ്ങളിലേക്ക് ഇവി വ്യാപകമാക്കുക എന്നുള്ള വ്യക്തമായ വീക്ഷണവും അതോടൊപ്പം വില്‍പ്പനാനന്തര സേവനവും ഉടമസ്ഥാവകാശ അനുഭവവും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുകൊണ്ട് ഒല ഇലക്ട്രിക് കഴിഞ്ഞ ഏതാനും ആഴ്ച്ചകളിലായി ഒരു നിര സംരംഭങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി ഈ ഗണത്തിലെ ഏറ്റവും മികച്ച വില്‍പ്പനാനന്തര അനുഭവം നല്‍കുക ലക്ഷ്യമിട്ടുകൊണ്ട് കമ്പനി ആരംഭിച്ച പ്രചാരണമാണ്  #ഹൈപ്പര്‍സര്‍വീസ്. ഈ പ്രചാരണത്തിന്റെ ഭാഗമായി 2024 ഡിസംബറോടു കൂടി കമ്പനി തങ്ങളുടെ സ്വന്തം സേവന ശൃംഖല 1000 കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിച്ച് ഇരട്ടിയാക്കും.

Ola Electric offers discount and additional benefits on S1 portfolio with 72 hours Rush

ഇതിനുപുറമേ, നെറ്റ്വര്‍ക്ക് പാര്‍ട്ണര്‍ പ്രോഗ്രാമിന്റെ ഭാഗമായി കമ്പനി വില്‍പ്പന, സേവനം എന്നീ മേഖലകളില്‍ 2025 അവസാനമാകുമ്പോഴേക്കും 10,000 പങ്കാളികളെ കൂടെ ചേര്‍ക്കും. ഇന്ത്യയിലുടനീളം ഇവി മെക്കാനിക്കുകള്‍ എപ്പോഴും ലഭ്യമാണ് എന്ന് ഉറപ്പ് വരുത്തുന്നതിനായി രാജ്യത്തുടനീളം 1 ലക്ഷം മൂന്നാം കക്ഷി മെക്കാനിക്കുകളെ പരിശീലിപ്പിക്കുന്നതിനുള്ള ഇവി സര്‍വീസ് ട്രെയിനിങ്ങ് പ്രോഗ്രാമും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

2024 ഓഗസ്റ്റിൽ നടന്ന വാർഷിക 'സങ്കൽപ്' പരിപാടിയിൽ, റോഡ്‌സ്റ്റർ എക്സ് (2.5 കെഡബ്ല്യുഎച്ച്, 3.5 കെഡബ്ല്യുഎച്ച്, 4.5 കെഡബ്ല്യുഎച്ച്), റോഡ്‌സ്റ്റർ (3.5 കെഡബ്ല്യുഎച്ച്, 4.5 കെഡബ്ല്യുഎച്ച്, 6 കെഡബ്ല്യുഎച്ച്), റോഡ്‌സ്റ്റർ എന്നിവ ഉൾപ്പെടുന്ന റോഡ്‌സ്റ്റർ മോട്ടോർസൈക്കിൾ സീരീസ് പുറത്തിറക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു. പ്രോ (8 കെഡബ്ല്യുഎച്ച്, 16 കെഡബ്ല്യുഎച്ച്). മോട്ടോർസൈക്കിളുകൾ സെഗ്മെന്റിലെ നിരവധി  ആദ്യ സാങ്കേതികതയും പ്രകടന സവിശേഷതകളും വാഗ്ദാനം ചെയ്യുന്നു, അവയുടെ വില യഥാക്രമം 74,999, 1,04,999, 1,99,999 രൂപയിൽ നിന്ന് ആരംഭിക്കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios