2022 Pan America 1250 : ചെറിയ അപ്‌ഡേറ്റുകളോടെ പുത്തന്‍ ഹാർലി-ഡേവിഡ്‌സൺ പാൻ അമേരിക്ക
ഹാര്‍ലി ഡേവിഡ്‍സണ്‍ പാൻ അമേരിക്ക 1250-ന് 2022ല്‍ പതിയ ഒരു അപ്‌ഡേറ്റ് ലഭിച്ചു.
ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ ഹാർലി-ഡേവിഡ്‌സണിന്‍റെ (Harley-Davidson) ജനപ്രിയ സാഹസീക ബൈക്കായ പാൻ അമേരിക്ക 1250-ന് 2022ല്‍ പതിയ ഒരു അപ്‌ഡേറ്റ് ലഭിച്ചതായി റിപ്പോര്‍ട്ട്. മാറ്റങ്ങളിൽ ഏറ്റവും വ്യക്തമായത് ഫാസ്റ്റ്ബാക്ക് ബ്ലൂ/വൈറ്റ് സാൻഡ് എന്ന മനോഹരമായ പുതിയ വർണ്ണ സ്‍കീം ആണെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബൈക്കിന്‍റെ ഇലക്ട്രോണിക് സിസ്റ്റങ്ങളിലും ചില പ്രധാന പരിഷ്‍കാരങ്ങള്‍ വരുത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പ്രദർശിപ്പിച്ച വിവരങ്ങൾ വായിക്കുന്നത് എളുപ്പമാക്കുന്ന അപ്‌ഡേറ്റ് ചെയ്‌ത TFT സ്‌ക്രീൻ ലേഔട്ട് ഇതിൽ ഉൾപ്പെടുന്നു. ഒപ്പം, ഹിൽ ഹോൾഡ് ഫംഗ്‌ഷൻ നിലവിലുള്ള 10 സെക്കൻഡിനേക്കാൾ കുറച്ച് മിനിറ്റുകൾ കൂടി ലഭിക്കുന്ന വിധത്തില്‍ അപ്‌ഡേറ്റ് ചെയ്‌തു.
അതേസമയം, പാൻ അമേരിക്ക മറ്റ് യാന്ത്രികമായ മാറ്റങ്ങളില്ലാതെ തുടരുന്നു. ഇത് 152hp ഉത്പാദിപ്പിക്കുന്ന വേരിയബിൾ വാൽവ് ടൈമിംഗുള്ള ഒരു ലിക്വിഡ്-കൂൾഡ്, ഫോർ-വാൽവ്, DOHC, 60-ഡിഗ്രി V-ട്വിൻ ഉപയോഗിക്കുന്നു. ധാരാളം ഇലക്ട്രോണിക് റൈഡർ അസിസ്റ്റുകളും ബൈക്കില്‍ നല്‍കിയിട്ടുണ്ട്. കൂടാതെ ഉയർന്ന നിലവാരമുള്ള സ്പെഷ്യൽ മോഡലിൽ സെമി-ആക്റ്റീവ് സസ്പെൻഷനുമായാണ് വാഹനം വരുന്നത്. ബൈക്ക് നിശ്ചലമാകുമ്പോൾ ഇലക്ട്രോണിക് സസ്പെൻഷൻ സ്വയം താഴ്ത്തുകയും അതുവഴി ഉയരം കുറഞ്ഞ റൈഡർമാർക്ക് കാലുകൾ താഴെയിടുന്നത് എളുപ്പമാക്കുകയും ചെയ്യുന്ന ഒരു ഓപ്ഷണൽ ഫാക്‌ടറി ഘടിപ്പിച്ച ഫീച്ചറാണിത്.
അടുത്ത മൂന്നോ നാലോ മാസത്തിനുള്ളിൽ പുതുക്കിയ പാൻ അമേരിക്കയെ കമ്പനി ഇന്ത്യയിൽ അവതരിപ്പിക്കും. നിലവിൽ 16.9 ലക്ഷം രൂപയിൽ (എക്സ്-ഷോറൂം) ആരംഭിക്കുന്ന അടിസ്ഥാന മോഡലിനൊപ്പം ഹാർലി മത്സരാധിഷ്‍ഠിത വില നിലനിർത്തുമോ എന്ന് കണ്ടറിയണം.