ഇതാ ഇന്ത്യയിലെ ഏറ്റവും മികച്ച 650 സിസി ബൈക്കുകൾ
ഇതാ ഇന്ത്യയിൽ ലഭ്യമായ ഏറ്റവും ശക്തമായ 650 സിസി ബൈക്കുകളെക്കുറിച്ച് അറിയാം
വൈവിധ്യമാർന്ന മോട്ടോർ സൈക്കിളുകൾ, സ്‍കൂട്ടറുകൾ എന്നിവ ലഭ്യമായ ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന വിപണിയായി ഇന്ത്യ മാറിയിരിക്കുന്നു. പരമ്പരാഗത ഇൻ്റേണൽ കംബസ്ഷൻ എഞ്ചിൻ (ഐസിഇ) മോഡലുകൾക്കൊപ്പം, ഇലക്ട്രിക് ഇരുചക്രവാഹനങ്ങളിലും പുരോഗതിയുണ്ട്. ഇതാ ഇന്ത്യയിൽ ലഭ്യമായ ഏറ്റവും ശക്തമായ 650 സിസി ബൈക്കുകളെക്കുറിച്ച് അറിയാം
കവാസാക്കി നിഞ്ച ZX-6R
കവാസാക്കി നിഞ്ച ZX-6R ഇന്ത്യയിലെ സൂപ്പർ സ്‌പോർട്‌സ് ബൈക്ക് പ്രേമികൾക്ക് ഒരു മികച്ച ചോയിസാണ്. 128 bhp കരുത്തും 69 Nm ടോർക്കും നൽകുന്ന 636 സിസി ഇൻലൈൻ ഫോർ എൻജിനാണ് ഇതിന് കരുത്തേകുന്നത്. 11.20 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ ഇത് ഇന്ത്യയിൽ ലഭ്യമാണ്.
അപ്രീലിയ ട്യൂണോ 660
ആർഎസ് 660-ൻ്റെ അതേ 659 സിസി പാരലൽ-ട്വിൻ എഞ്ചിനാണ് അപ്രീലിയ Tuono 660-നും കരുത്തേകുന്നത്. ഇത് 93.87 bhp കരുത്തും 67 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. 17.44 ലക്ഷം രൂപ (എക്സ് ഷോറൂം) വിലയിൽ ഇത് ഇന്ത്യയിൽ ലഭ്യമാണ്.
ട്രയംഫ് ടൈഗർ സ്‌പോർട്ട് 660
80 bhp കരുത്തും 64 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 660 സിസി പാരലൽ-ട്വിൻ എഞ്ചിൻ ഘടിപ്പിച്ച ബഹുമുഖ ടൂറിംഗ് മോട്ടോർസൈക്കിളാണ് ട്രയംഫ് ടൈഗർ സ്‌പോർട്ട് 660. 9.45 ലക്ഷം രൂപ (എക്സ് ഷോറൂം) വിലയിൽ ഇത് ഇന്ത്യയിൽ ലഭ്യമാണ്.
അപ്രീലിയ RS 660
98.56 bhp കരുത്തും 67 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 659cc പാരലൽ-ട്വിൻ എഞ്ചിനോടുകൂടിയ ഒരു ട്രാക്ക് ഫോക്കസ്ഡ് ബൈക്കാണ് അപ്രീലിയ RS 660. ഇത് കരുത്തുറ്റ പ്രകടനം വാഗ്ദാനം ചെയ്യുന്നു, കൂടാതെ 17.74 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ ഇന്ത്യയിൽ ലഭ്യമാണ്.
ട്രയംഫ് ട്രൈഡൻ്റ് 660
80 bhp കരുത്തും 64 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 660 സിസി പാരലൽ-ട്വിൻ എഞ്ചിൻ ഉള്ള ഒരു എൻട്രി ലെവൽ സൂപ്പർ ബൈക്കാണ് ട്രയംഫ് ട്രൈഡൻ്റ് 660. ഈ ബൈക്ക് 8.12 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ ഇന്ത്യയിൽ ലഭ്യമാണ്.