ഇതാ മൂന്നുലക്ഷം രൂപയിൽ താഴെ വിലയുള്ള 400 സിസി ബൈക്കുകൾ
ഇന്ത്യയിൽ ലഭ്യമായ മൂന്ന് ലക്ഷം രൂപയിൽ താഴെ വിലയുള്ള 400 സിസി മോട്ടോർസൈക്കിളുകളുടെ വിശദാംശങ്ങൾ ഇതാ.
ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വിപണികളിലൊന്നാണ് ഇന്ത്യൻ മോട്ടോർസൈക്കിൾ വിപണി. ഇന്ത്യൻ വിപണിയിൽ ഐസിഇ ഇരുചക്രവാഹനങ്ങൾ മുതൽ ഇലക്ട്രിക്ക് ഉൾപ്പെടെ നിരവധി ഓപ്ഷനുകൾ ലഭ്യമാണ്. ഇന്ന്, ഇന്ത്യയിൽ ലഭ്യമായ 3 ലക്ഷം രൂപയിൽ താഴെ വിലയുള്ള 400 സിസി മോട്ടോർസൈക്കിളുകളുടെ വിശദാംശങ്ങൾ ഇതാ.
റോയൽ എൻഫീൽഡ് ഹിമാലയൻ 450
റോയൽ എൻഫീൽഡ് ഹിമാലയൻ 450 സാഹസിക വിനോദങ്ങൾക്കും ദീർഘദൂര യാത്രകൾക്കുമായി നിർമ്മിച്ചതാണ്. 2.85 ലക്ഷം രൂപ എക്സ്-ഷോറൂം മുതലാണ് ഇതിൻ്റെ വില. 39 ബിഎച്ച്പി പവർ ഔട്ട്പുട്ട് നൽകുന്ന 452 സിസി എഞ്ചിനാണ് ഈ ബൈക്കിന്‍റെ ഹൃദയം.
ബജാജ് ഡോമിനാർ 400
ഒരു സിറ്റി ബൈക്കിൻ്റെയും ദീർഘദൂര ക്രൂയിസറിൻ്റെയും ഫീച്ചറുകൾ ബജാജ് ഡോമിനാർ 400 സമന്വയിപ്പിച്ചിരിക്കുന്നു. 39.4 bhp കരുത്തും 35 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 373 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഇതിനുള്ളത്. 2.30 ലക്ഷം രൂപ മുതൽ എക്സ് ഷോറൂം വിലയിൽ ഈ ബൈക്ക് ലഭ്യമാണ്.
ഹീറോ മാവ്റിക്ക് 440
ഹീറോ നിരയിലെ ഏറ്റവും വലിയ എഞ്ചിൻ ശേഷിയുള്ള ബൈണ് ഹീറോ മാവ്‌റിക്ക് 440. ഇതിന്‍റെ പ്രാരംഭ എക്സ്-ഷോറൂം വില 1.99 ലക്ഷം രൂപയിൽ ആരംഭിക്കുന്നു. 27 bhp കരുത്തും 36 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 440 സിസി ഓയിൽ കൂൾഡ് എഞ്ചിനാണ് ഇതിൻ്റെ സവിശേഷത.
ബജാജ് പൾസർ NS400Z
ബജാജ് പൾസർ NS400Z പൾസർ സീരീസിൻ്റെ മുൻനിര മോഡലാണ്. വലിയ എഞ്ചിൻ ആണെങ്കിലും, താങ്ങാനാവുന്ന വില 1.85 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം). 39.4 ബിഎച്ച്പിയും 35 എൻഎം ടോർക്കും നൽകുന്ന 373 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഇതിലുള്ളത്.
ട്രയംഫ് സ്ക്രാമ്പ്ളർ 400X
ട്രയംഫ് സ്‌ക്രാംബ്ലർ 400X ഒരു ക്ലാസിക് സ്‌ക്രാംബ്ലർ ഡിസൈൻ അവതരിപ്പിക്കുന്നു, സ്പീഡ് മോഡലുമായി അതിൻ്റെ പ്ലാറ്റ്‌ഫോം പങ്കിടുന്നു. 39.5 bhp കരുത്തും 37.5 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 398.15 സിസി എഞ്ചിനിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്, 2.64 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.