Honda Activa 125 Premium : ആക്ടീവ 125 പ്രീമിയം എഡിഷന്‍ അവതരിപ്പിച്ച് ഹോണ്ട

ആകര്‍ഷണീയമായ വശ്യത, പ്രീമിയം സ്‌റ്റൈലിങ് എന്നിവയ്ക്കൊപ്പം കൂടുതല്‍ മെച്ചപ്പെടുത്തലുകളുമായാണ് ആക്ടീവ125 പ്രീമിയം പതിപ്പ് എത്തുന്നത് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

Honda Two Wheelers India launches irresistibly stylish Activa125 Premium Edition

കൊച്ചി: സെഗ്മെന്റിലെ നിരവധി ആദ്യ ഫീച്ചറുകളോടെ ഹോണ്ട ടൂവീലേഴ്‍സ് ഇന്ത്യ (Honda 2Wheelers India) ആക്ടീവ125 പ്രീമിയം എഡിഷന്‍ (Activa 125 Premium Edition) അവതരിപ്പിച്ചു. ഇന്ത്യന്‍ ടൂവീലര്‍ വ്യവസായത്തില്‍ ബിഎസ്6 മാനദണ്ഡങ്ങള്‍ പാലിക്കുന്ന ആദ്യത്തെ സ്‌കൂട്ടറാണ് ആക്ടീവ125. ആകര്‍ഷണീയമായ വശ്യത, പ്രീമിയം സ്‌റ്റൈലിങ് എന്നിവയ്ക്കൊപ്പം കൂടുതല്‍ മെച്ചപ്പെടുത്തലുകളുമായാണ് ആക്ടീവ125 പ്രീമിയം പതിപ്പ് എത്തുന്നത് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ആക്ടീവ125 പ്രീമിയം എഡിഷന്‍ ഡ്രം  അലോയിക്ക്  78,725 രൂപയും,ആക്ടീവ125 പ്രീമിയം എഡിഷന്‍  ഡിസ്‌ക്  വേരിയന്റിന് 82,280 രൂപയുമാണ് ദില്ലി എക്സ്-ഷോറൂം വില.

ഡ്യുവല്‍ ടോണ്‍ ബോഡി കളര്‍ മുന്‍ കവറുകളില്‍ നിന്ന് സൈഡ് പാനലുകളിലേക്ക് വിസ്‍തൃതമാക്കിയിട്ടുണ്ട്. ബ്ലാക്ക് ഫ്രണ്ട് സസ്പെന്‍ഷന് ഒപ്പം ബ്ലാക്ക് എഞ്ചിനുമായാണ് പ്രീമിയം എഡിഷന്‍ വരുന്നത്. ആകര്‍ഷകമായി  രൂപകല്‍പന ചെയ്‍തിരിക്കുന്ന എല്‍ഇഡി ഹെഡ്‍ലാമ്പ് ഡ്യുവല്‍ ടോണ്‍ കളര്‍ സ്‌കൂട്ടറിന് ഭംഗിയേകുന്നു. പേള്‍ അമേസിങ് വൈറ്റ് ആന്‍ഡ് മാറ്റ് മാഗ്നിഫിസെന്റ് കോപ്പര്‍ മെറ്റാലിക്, മാറ്റ് സ്റ്റീല്‍ ബ്ലാക്ക് മെറ്റാലിക് ആന്‍ഡ് മാറ്റ് ഏള്‍ സില്‍വര്‍ മെറ്റാലിക് എന്നിങ്ങനെ രണ്ട് ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകളില്‍ ആക്ടീവ125 പ്രീമിയം എഡിഷന്‍ ലഭ്യമാവും.

ആക്ടീവ എന്ന ബ്രാന്‍ഡ് ലോഞ്ച് ചെയ്‍തതുമുതല്‍ മാറ്റത്തിന്റെ യഥാര്‍ഥ വഴികാട്ടിയാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അത്സുഷി ഒഗാത്ത പറഞ്ഞു. ആക്ടീവ കുടുംബത്തിലേക്കുള്ള ഓരോ പുതിയ കൂട്ടിച്ചേര്‍ക്കലുകളിലും, അതിന്റെ ഉല്‍പ്പന്ന നിലവാരത്തിലും വിശ്വാസ്യതയിലുമുള്ള ആധിപത്യം ഹോണ്ട തുടര്‍ന്നു. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ യഥാര്‍ഥ സഹയാത്രികന്‍ എന്ന നിലയില്‍ രാജ്യത്തുടനീളമുള്ള ടൂവീലര്‍ ഉപഭോക്താക്കളുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ ആക്ടീവ നിറവേറ്റിയെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios