ഒറ്റ ചാർജ്ജിൽ 150 കിമി! ഇലക്ട്രിക്ക് ആക്ടിവയുടെ റോഡ് ടെസ്റ്റിന് ഹോണ്ട
ഇന്ത്യയിലെ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹനം 2025 മാർച്ചിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് അടുത്തിടെ ഹോണ്ട സ്ഥിരീകരിച്ചു. അടുത്ത രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ കമ്പനി അതിൻ്റെ ഓൺ-റോഡ് ട്രയൽസ് ആരംഭിക്കാൻ പോകുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ.
ഇന്ത്യയിൽ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ആവശ്യം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ പുതിയ മോഡലുകൾ മിതമായ നിരക്കിൽ പുറത്തിറക്കുന്നു. ഹോണ്ട ആക്ടീവയെ അടിസ്ഥാനമാക്കി ആക്ടീവ ഇലക്ട്രിക് പുറത്തിറക്കാൻ ജാപ്പനീസ് ജനപ്രിയ ബ്രാൻഡായ ഹോണ്ട പൂർണ സജ്ജമാണ്. ഈ സ്‌കൂട്ടറിലൂടെ കമ്പനി മാസ് സെഗ്‌മെൻ്റിൽ പിടിമുറുക്കും. ഇന്ത്യയിലെ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹനം 2025 മാർച്ചിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് അടുത്തിടെ ഹോണ്ട സ്ഥിരീകരിച്ചു. അടുത്ത വർഷം ഓട്ടോ എക്‌സ്‌പോയിൽ പുതിയ ഇലക്‌ട്രിക് സ്‌കൂട്ടർ അവതരിപ്പിച്ച ശേഷം മധ്യത്തോടെ ഇത് പുറത്തിറക്കാനാണ് സാധ്യത. ജനുവരിയിൽ ന്യൂഡൽഹിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2025ൽ ഹോണ്ട ആക്ടിവ ഇവി ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുമുമെന്നും റിപ്പോര്‍ട്ടുകൾ ഉണ്ട്. അടുത്ത രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ കമ്പനി അതിൻ്റെ ഓൺ-റോഡ് ട്രയൽസ് ആരംഭിക്കാൻ പോകുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ.
കർണാടകയിലും ഗുജറാത്തിലും ആക്ടിവ ഇവിയുടെ നിർമ്മാണത്തിനായി ഹോണ്ട പ്രത്യേക സജ്ജീകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് വിവിധ റിപ്പോർട്ടുകൾ പറയുന്നു. അതിനാൽ അതിൻ്റെ കാത്തിരിപ്പ് കാലയളവ് പരമാവധി കുറയ്ക്കാൻ കഴിയും. മേക്ക് ഇൻ ഇന്ത്യയ്ക്ക് കീഴിൽ വരുന്ന കമ്പനിയുടെ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടറാണിത്. ഒരു ലക്ഷം രൂപ വിലയിൽ ഹോണ്ട തങ്ങളുടെ ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കിയേക്കുമെന്നാണ് കണക്കാക്കുന്നത്. ടിവിഎസ് മോട്ടോഴ്‌സ് അതിൻ്റെ ഇലക്ട്രിക് സ്‌കൂട്ടർ ഐക്യൂബിൽ ചെയ്യുന്നത് പോലെ വ്യത്യസ്ത ബാറ്ററി പായ്ക്കുകൾക്കൊപ്പം ഇത് വാഗ്ദാനം ചെയ്യും.
ഹോണ്ടയുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടറിൻ്റെ രൂപകൽപ്പന വളരെ സ്റ്റൈലിഷ് ആയിരിക്കും. അതിൻ്റെ പേര് ആക്ടിവ ഇവി എന്നായിരിക്കാം. ഡിസൈനിൻ്റെയും സവിശേഷതകളുടെയും കാര്യത്തിൽ ഇത് തികച്ചും വ്യത്യസ്തമായിരിക്കും. ഈ സ്‌കൂട്ടറിൽ സ്‌പേസും പൂർണമായി ശ്രദ്ധിക്കും. ഗ്ലൗ ബോക്‌സ് മുതൽ സീറ്റിനടിയിലെ സ്‌റ്റോറേജ് വരെയുള്ള സ്ഥലത്തിന് കുറവുണ്ടാകില്ല. 12-13 ഇഞ്ച് വീലുകൾ ഇതിൽ കാണാം. ചില ഫീച്ചറുകൾ പൂർണമായും ഡിജിറ്റൽ ടച്ച്‌സ്‌ക്രീൻ ഇൻസ്ട്രുമെൻ്റ് കൺസോൾ, കീലെസ്സ് സ്റ്റാർട്ട്/സ്റ്റോപ്പ്, കണക്റ്റഡ് ഫീച്ചറുകൾ എന്നിവയായിരിക്കാം. ആക്ടിവ 110-നെ അടിസ്ഥാനമാക്കി, രണ്ട് ഹോണ്ട മൊബൈൽ പവർ പാക്കുകൾ (വേർപെടുത്താവുന്നതും സ്വാപ്പ് ചെയ്യാവുന്നതുമായ ബാറ്ററി) കൊണ്ട് സജ്ജീകരിക്കും.
മുൻവശത്തെ എൽഇഡി ഹെഡ്‌ലൈറ്റുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, നീളവും വീതിയുമുള്ള സീറ്റ് എന്നിവയും ഇതിലുണ്ടാകും. അതിൽ രണ്ട് പേർക്ക് എളുപ്പത്തിൽ ഇരിക്കാം. മോശം റോഡുകൾക്ക് നല്ല സസ്പെൻഷൻ ഉണ്ടായിരിക്കും. ഹോണ്ട ആക്ടിവ ഇവിയിൽ, കമ്പനി രണ്ട് ബാറ്ററി പായ്ക്കുകളുമായി വരും, ഒറ്റ ചാർജിൽ 100 മുതൽ 150 കിലോമീറ്റർ വരെ റേഞ്ച് നൽകാനാകും. അതേസമയം ഹോണ്ടയുടെ പുതിയ ഇവി ഏത് വിലയിലും ശ്രേണിയിലുമാണ് വരുന്നതെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. എന്തായാലും ഒല എസ്1, ടിവിഎസ് ഐക്യൂബ്, ഏതർ 450 തുടങ്ങിയവയോട് മത്സരിക്കുന്ന ഈ സ്‍കൂട്ടറിന്‍റെ എക്സ്-ഷോറൂം വില ഒരു ലക്ഷം രൂപയിൽ കൂടുതലായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകൾ.