Asianet News MalayalamAsianet News Malayalam

ബുള്ളറ്റുകൾ മിണ്ടാതാകുന്നു, ഇടിമുഴക്കം അവസാനിക്കുന്നു! ഇതാ റോയൽ എൻഫീൽഡിൻ്റെ ആദ്യ ഇലക്ട്രിക് ബുള്ളറ്റ്!

ഓല, ആതർ, ടിവിഎസ് തുടങ്ങിയ ബ്രാൻഡുകൾക്ക് പിന്നാലെ ഇപ്പോൾ ജനപ്രിയ ഐക്കണിക്ക് ബ്രാൻഡായ റോയൽ എൻഫീൽഡും ഇലക്ട്രിക് സെഗ്‌മെൻ്റിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ്. കമ്പനിയുടെ ആദ്യ ഇലക്‌ട്രിക് ബൈക്ക് 2024 നവംബ‍ർ നാലിന് അവതരിപ്പിക്കപ്പെടും. 
 

First electric bullet from Royal Enfield will launch 2024 November 4
Author
First Published Oct 17, 2024, 4:35 PM IST | Last Updated Oct 17, 2024, 4:35 PM IST

റോയൽ എൻഫീൽഡിൻ്റെ ഇലക്ട്രിക് ബൈക്ക് നവംബർ 4 ന് അരങ്ങേറ്റം കുറിക്കും. 2024 EICMA ഷോയിൽ ആദ്യമായി അവതരിക്കപ്പെടും. ബ്രാൻഡിൻ്റെ ഏറ്റവും പുതിയ 'എൽ' പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ചെന്നൈ ആസ്ഥാനമായുള്ള ബൈക്ക് നിർമ്മാതാവിൻ്റെ ആദ്യത്തെ ഇലക്ട്രിക് ഓഫറാണിത്. റോയൽ എൻഫീൽഡും സ്റ്റാർക്ക് ഫ്യൂച്ചർ എസ്എൽ (സ്പാനിഷ് ഇവി ഇരുചക്രവാഹന നിർമ്മാതാക്കളും) ചേർന്ന് വികസിപ്പിച്ചെടുത്ത ഈ ഡിസൈൻ ഭാവിയിലെ റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകൾക്കും അടിവരയിടും. Electrik01 എന്ന കോഡുനാമത്തിൽ വികസിപ്പിക്കുന്ന റോയൽ എൻഫീൽഡ് ഇലക്ട്രിക് ബൈക്ക് അതിൻ്റെ ഔദ്യോഗിക അനാച്ഛാദനത്തിന് ശേഷം വിപണിയിൽ ലോഞ്ച് ചെയ്യും. 

വരാനിരിക്കുന്ന റോയൽ എൻഫീൽഡ് ഇലക്ട്രിക് ബൈക്കിൻ്റെ ചോർന്ന പേറ്റൻ്റ് ചിത്രങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. അതിൻ്റെ അവസാന സിലൗറ്റും നിയോ-റെട്രോ ഡിസൈനും വെളിപ്പെടുത്തുന്നു. വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റും മിററുകളും, വ്യതിരിക്തമായ ഇന്ധന ടാങ്ക്, ഗിർഡർ കൈകൾക്കിടയിലും ട്രിപ്പിൾ ക്ലാമ്പിനു താഴെയും സ്ഥാപിച്ചിരിക്കുന്ന ഒരു ഗർഡർ ഫോർക്ക്, ബ്രേസ്ഡ് സ്വിംഗാർം എന്നിവ ഇതിൻ്റെ സവിശേഷതകളാണ്. പേറ്റൻ്റ് ചിത്രം അതിൻ്റെ അലോയ് വീലുകളും റെട്രോ-സ്റ്റൈൽ ഹാർഡ്‌ടെയിൽ പോലുള്ള പിൻ പ്രൊഫൈലും കാണിക്കുന്നു. ഹിമാലയൻ 450 ഇൻസ്‌പൈർഡ് ഇൻസ്‌ട്രമെൻ്റ് ക്ലസ്റ്ററും ഇലക്ട്രിക് ബൈക്കിലുണ്ടാകും.

അതേസമയം റോയൽ എൻഫീൽഡ് ഇലക്ട്രിക് ബൈക്കിൻ്റെ ഔദ്യോഗിക സ്പെസിഫിക്കേഷനുകൾ ഇപ്പോഴും വ്യക്തമല്ല. പ്രീമിയം മോട്ടോർസൈക്കിൾ ഉപഭോക്താക്കളെ ലക്ഷ്യമിട്ടായിരിക്കും റോയൽ എൻഫീൽഡിൻ്റെ ആദ്യ ഇലക്ട്രിക് ബൈക്ക്. ഇവിക്കായി, പ്രതിവർഷം 1.5 ലക്ഷം യൂണിറ്റ് ഉൽപ്പാദന ശേഷി കൈവരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ചെന്നൈ ആസ്ഥാനമായുള്ള ആർഇയുടെ പുതിയ ചെയ്യാറിലെ നിർമ്മാണ പ്ലാൻ്റ് ഇലക്ട്രിക് മോട്ടോർസൈക്കിളിൻ്റെ ഉൽപ്പാദന കേന്ദ്രമായി പ്രവർത്തിക്കും. റോയൽ എൻഫീൽഡ് തങ്ങളുടെ ഭാവി ഉൽപ്പന്നങ്ങളുടെ വികസനത്തിനും ഇലക്ട്രിക് ബൈക്കുകളുടെ വിൽപ്പന അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി ഏകദേശം 1,000 കോടി രൂപ നിക്ഷേപിക്കും. വിലയുടെ കാര്യത്തിൽ, റോയൽ എൻഫീൽഡ് ഇലക്ട്രിക് ബൈക്കിന് ഏകദേശം 2.5 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില പ്രതീക്ഷിക്കുന്നത്. ലോഞ്ച് ചെയ്തുകഴിഞ്ഞാൽ, ഇത് അൾട്രാവയലറ്റ് F77-നോട് മത്സരിക്കും. ഇവിയുടെ ഔദ്യോഗിക വിവരങ്ങൾ വരും ആഴ്ചകളിൽ വെളിപ്പെടുത്തും. 

Latest Videos
Follow Us:
Download App:
  • android
  • ios