നികുതി പകുതിയായി കുറഞ്ഞു, ഇവിടെ ഹോണ്ട ആക്ടിവയ്ക്ക് വൻ വിലക്കുറവ്
രാജ്യത്തെ ജനപ്രിയ ഇരുചക്ര വാഹന ബ്രാൻഡായ ഹോണ്ട ആക്ടീവയുടെ കാന്‍റീൻ സ്റ്റോർ ഡിപ്പാർട്ട്മെന്‍റ് (സിഎസ്‍ഡി) വില വിവരങ്ങൾ
രാജ്യത്തെ ഏറ്റവും മികച്ച ഫാമിലി സ്‌കൂട്ടറാണ് ഹോണ്ട ആക്‌ടിവ. രാജ്യത്തെ കാന്‍റീൻ സ്റ്റോർ ഡിപ്പാർട്ട്മെന്‍റുകളിൽ അഥവാ സിഎസ്‌ഡി കാന്റീനുകളിൽ ഈ സ്‍കൂട്ടറും ഇപ്പോൾ ലഭ്യമാകും. രാജ്യത്തെ സേവിക്കുന്ന സൈനികർക്ക് 10,000 രൂപ വില കുറച്ച് വാങ്ങാൻ അവസരമുണ്ട്. ജിഎസ്‍ടി നികുതി കുറവായതിനാലാണ് ഇത്തരത്തിൽ ടൂവീലർ വാങ്ങാൻ സാധിക്കുന്നത്. പുറത്ത് നിന്ന് ഈ സ്‍കൂട്ടർ വാങ്ങുമ്പോൾ 28 ശതമാനം നികുതി നൽകണം. എന്നാൽ സിഎസ്‌ഡി കാന്റീനിൽ 14 ശതമാനം നികുതി മതിയാകും. പുറത്തുള്ള ഷോറൂമുകളിൽ നിന്നും വാങ്ങുന്നതിനേക്കാൾ ആർമി കാൻ്റീനിലൂടെ വാങ്ങുന്നത് പണം ലാഭിക്കാനും അനുവദിക്കും. എന്നാൽ സൈനികൾക്ക് മാത്രമേ ഇതിന്റെ ആനകൂല്യങ്ങൾ ലഭിക്കൂവെന്ന് മാത്രം.
ഹോണ്ട ആക്ടിവ സ്കൂട്ടറിൻ്റെ ബേസ് വേരിയൻ്റിന് 76,684 രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില വരുന്നത്. ഇതേ സ്‌കൂട്ടർ ആർമി കാൻ്റീനിൽ 66,286 രൂപ എക്‌സ്‌ഷോറൂം വിലയിലാണ് വിൽക്കുന്നത്. അതായത് ഏകദേശം 10,398 രൂപ ലാഭത്തിൽ വാഹനം സ്വന്തമാക്കാൻ അവസരമുണ്ടെന്ന് സാരം. ആർമി കാൻ്റീനിൽ 66,286 രൂപയാണ് ഈ ആക്ടിവയുടെ എക്‌സ്ഷോറൂം വില. രജിസ്റ്റർ ചെയ്ത് റോഡിൽ ഇറക്കണമെങ്കിൽ 81,233 രൂപ ചെലവാകും. ഇനി ഡീലർഷിപ്പിലെത്തിയാണ് വാങ്ങുന്നതെങ്കിൽ ഈ ഓൺ-റോഡ് വിലയിൽ വ്യത്യാസമുണ്ടായേക്കാം. ഇത് ഓരോ നഗരത്തിനെയും അനുസരിച്ചാണ് വ്യത്യാസമുണ്ടാവുക. എന്തായാലും എങ്ങനെ കണക്കുകൂട്ടിയാലും ഈ സ്കൂട്ടർ വാങ്ങുന്നതിലൂടെ 10,000 രൂപ വരെ ലാഭിക്കാം.
100 സിസി, 125 സിസി എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ഹോണ്ട ലഭ്യമാണ്. ആറ് കളർ വേരിയൻ്റിലാണ് ഹോണ്ട ആക്ടിവ 110 സിസി മോഡൽ എത്തുന്നത്. ഡീസെൻ്റ് ബ്ലൂ മെറ്റാലിക്, പേൾ സൈറൺ ബ്ലൂ, പേൾ പ്രെഷ്യസ് വൈറ്റ്, റിബൽ റെഡ് മെറ്റാലിക്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക് കളർ ഓപ്ഷനുകൾ ഇതിൽ ഉൾപ്പെടുന്നു. ഹോണ്ട ആക്ടിവ 125 സിസി സ്‌കൂട്ടറിൽ അഞ്ച് കളർ ഓപ്ഷനുകൾ ലഭ്യമാണ്. റിബൽ റെഡ് മെറ്റാലിക്, ഹെവി മെറ്റാലിക്, പേൾ നൈറ്റ് സ്റ്റാർ ബ്ലാക്ക്, മിഡ്‌നൈറ്റ് ബ്ലൂ മെറ്റാലിക്, പേൾ പ്രെഷ്യസ് വൈറ്റ്, സലൂൺ സിൽവർ മെറ്റാലിക് കളർ ഓപ്ഷനുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഓരോമാസവും വമ്പൻ വിൽപ്പനയാണ് ഹോണ്ട ആക്ടിവ നേടുന്നത്.