യുകെയിൽ ആറ് ലക്ഷത്തിലധികം വില, 'ഇന്ത്യയിൽ പകുതിയിലധികം കുറവ്'! ബിഎസ്എ ഗോൾഡ് സ്റ്റാർ 650 വരുന്നു

2021 ഡിസംബറിൽ ആദ്യമായി അനാച്ഛാദനം ചെയ്‍ത ബിഎസ്എ ഗോൾഡ് സ്റ്റാർ 650 റെട്രോ-സ്റ്റൈൽ മോട്ടോർസൈക്കിൾ ഇതിനകം യുകെയിലും യൂറോപ്യൻ വിപണിയിലും വിൽപ്പനയ്‌ക്ക് എത്തിയിട്ടുണ്ട്.

BSA Gold Star 650 India Launch

2021 ഡിസംബറിൽ ആദ്യമായി അനാച്ഛാദനം ചെയ്‍ത ബിഎസ്എ ഗോൾഡ് സ്റ്റാർ 650 റെട്രോ-സ്റ്റൈൽ മോട്ടോർസൈക്കിൾ ഇതിനകം യുകെയിലും യൂറോപ്യൻ വിപണിയിലും വിൽപ്പനയ്‌ക്ക് എത്തിയിട്ടുണ്ട്. ഇപ്പോൾ, മോഡൽ 2023 മുതൽ ലോകമെമ്പാടും ലോഞ്ച് ഉണ്ടാകും എന്ന് കമ്പനി സ്ഥിരീകരിച്ചു. 2023 മാർച്ചില്‍ മോഡല്‍ ഇന്ത്യയിലേക്ക് എത്താൻ സാധ്യതയുണ്ട്.

മോഡലിന് യുകെയിൽ 6500 പൗണ്ട് (ഏകദേശം 6.23 ലക്ഷം രൂപ) മുതലാണ് വിലയെങ്കിൽ, പ്രാദേശിക ഉൽപ്പാദനം കാരണം ഇന്ത്യയിൽ ഏകദേശം 2.9 ലക്ഷം രൂപ വിലവരുമെന്ന് പ്രതീക്ഷിക്കുന്നു. ഇവിടെ, റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650, കവാസാക്കി Z650RS തുടങ്ങിയ ബൈക്കുകളെ ഈ മോഡല്‍ നേരിടും.

ശക്തിക്കായി, BSA ഗോൾഡ് സ്റ്റാർ 650, DOHC സജ്ജീകരണത്തോടുകൂടിയ 652 സിസി, ഫോർ-വാൽവ്, ലിക്വിഡ്-കൂൾഡ് എഞ്ചിൻ ഉപയോഗിക്കുന്നു. മോട്ടോർ 6,000 ആർപിഎമ്മിൽ 45 ബിഎച്ച്പി പവറും 4,000 ആർപിഎമ്മിൽ 55 എൻഎം ടോർക്കും പുറപ്പെടുവിക്കുന്നു. റെവ് ശ്രേണിയിലുടനീളം ആരോഗ്യകരമായ ഒഴുക്ക് നൽകുകയും ആവശ്യമുള്ളപ്പോൾ അനായാസമായ ക്രൂയിസിംഗും ത്വരിതപ്പെടുത്തലും ഉണ്ടാകുകയും ചെയ്യുന്നു" എന്ന് കമ്പനി പറയുന്നു. ഇത്  അഞ്ച് സ്പീഡ് ഗിയർബോക്സുമായി വരുന്നു.

പുതിയ ബിഎസ്എ ബൈക്ക് ട്യൂബുലാർ സ്റ്റീൽ, ഡ്യുവൽ ക്രാഡിൽ ഫ്രെയിമിൽ ഇരിക്കുന്നു, അതിന്റെ ഡിസൈൻ യഥാർത്ഥ ബിഎസ്എ ഗോൾഡ് സ്റ്റാർസിന് സമാനമാണ്. ടിയർഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്കും റിവേഴ്സ് സ്വീപ്പ് ഉപകരണങ്ങളും ഇതിലുണ്ട്. ബൈക്കിന് ഹാലൊജെൻ ഹെഡ്‌ലാമ്പ് ലഭിക്കുമ്പോൾ, ഇതിന് എൽഇഡി ടെയിൽലാമ്പാണുള്ളത്.

പിറെല്ലി ഫാന്റം സ്‌പോർട്‌സ്‌കോംപ് ടയറുകൾക്കൊപ്പം 18 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് പിൻ വീലുകളോടെയാണ് റെട്രോ ബൈക്ക് അസംബിൾ ചെയ്‍തിരിക്കുന്നത്. ഇരട്ട-പോഡ് അനലോഗ് സ്പീഡോമീറ്റർ, എൽസിഡി മൾട്ടി-ഫങ്ഷണൽ ഡിസ്പ്ലേകളുള്ള ടാക്കോമീറ്റർ, ഹാൻഡിൽബാറിൽ ഘടിപ്പിച്ച യുഎസ്ബി ചാർജർ, സ്ലിപ്പർ ക്ലച്ച് എന്നിവ ഇതിന്റെ മറ്റ് ചില പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു.

Read more:  ടാറ്റ ഹാരിയറിന് പുതിയ വേരിയന്റുകൾ, ചെറുതായി വില കൂടും, മാറ്റങ്ങളും ഏറെ

41 എംഎം ടെലിസ്കോപ്പിക് ഫോർക്കും ഇരട്ട പിൻ ഷോക്ക് അബ്സോർബറുകളുമാണ് സസ്പെൻഷൻ ചുമതലകൾ നിർവഹിക്കുന്നത്. ബ്രെംബോ കാലിപ്പറുകൾ, ഡ്യുവൽ ചാനൽ എബിഎസ് (ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) എന്നിവയുള്ള സിംഗിൾ ഡിസ്‌ക് ഫ്രണ്ട് റിയർ ബ്രേക്കിൽ നിന്നാണ് ബ്രേക്കിംഗ് പവർ വരുന്നത്. ഗോൾഡ് സ്റ്റാർ ബൈക്കിന് 12 ലിറ്റർ ഇന്ധന ടാങ്ക് കപ്പാസിറ്റി വാഗ്ദാനം ചെയ്യുന്നു.  213 കിലോഗ്രാം ആണ് ഭാരം.

Latest Videos
Follow Us:
Download App:
  • android
  • ios