ബൈക്ക് വാങ്ങാൻ പ്ലാനുണ്ടോ? എല്ലാ ബൈക്കുകൾക്കും വില കൂട്ടി ബിഎംഡബ്ല്യു മോട്ടോറാഡ്

രാജ്യത്തുടനീളമുള്ള എല്ലാ ബിഎംഡബ്ല്യു മോട്ടോറാഡ് ഷോറൂമുകളിലും ഈ വില വർദ്ധനവ് നിലവിൽ വന്നു.  ബിഎംഡബ്ല്യു മോട്ടോർസൈക്കിളുകളുടെ വില 2.5 ശതമാനം വരെയാണ് കൂട്ടിയത്. ബൈക്കിൻ്റെ മോഡലും സെഗ്‌മെൻ്റും അനുസരിച്ച് ഈ വർദ്ധനവ് വ്യത്യാസപ്പെടും. 

BMW Motorrad increases prices

ർമൻ മോട്ടോർസൈക്കിൾ നിർമാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യയിലെ തങ്ങളുടെ എല്ലാ ബൈക്കുകളുടെയും വില വർധിപ്പിക്കാൻ തീരുമാനിച്ചു. ഈ പുതിയ വിലകൾ 2024 ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വന്നു. രാജ്യത്തുടനീളമുള്ള എല്ലാ ബിഎംഡബ്ല്യു മോട്ടോറാഡ് ഷോറൂമുകളിലും ഈ വില വർദ്ധനവ് നിലവിൽ വന്നു.  ബിഎംഡബ്ല്യു മോട്ടോർസൈക്കിളുകളുടെ വില 2.5 ശതമാനം വരെയാണ് കൂട്ടിയത്. ബൈക്കിൻ്റെ മോഡലും സെഗ്‌മെൻ്റും അനുസരിച്ച് ഈ വർദ്ധനവ് വ്യത്യാസപ്പെടും. 

ബിഎംഡബ്ല്യുവിൽ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന ബൈക്കുകളായ G310R, G310GS എന്നിഎൻട്രി ലെവൽ മോഡലുകൾ ജനപ്രിയമാണ്. അവയുടെ വിലയിൽ താരതമ്യേന കുറവായിരിക്കും. അതേസമയം സിബിയു മോഡലുകളുടെ വിലയിൽ വൻ വർധനവുണ്ടാകും. ഈ മിതമായ വില വർധന ഈ പ്രീമിയം ഉപഭോക്താക്കളെ കാര്യമായി ബാധിക്കില്ലെന്ന് ബിഎംഡബ്ല്യു ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. വില കൂടുന്നതിന് പിന്നിൽ പല കാരണങ്ങളുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഉൽപ്പാദനച്ചെലവ്, എഞ്ചിനുകൾ, ഇലക്ട്രോണിക്സ്, മറ്റ് ഘടകങ്ങൾ എന്നിവയുടെ വിലക്കയറ്റം, പണപ്പെരുപ്പം, ഇറക്കുമതിച്ചെലവ് തുടങ്ങിയ ഘടകങ്ങൾ ഇതിൽ ഉൾപ്പെടുന്നു. സിബിയു മോഡലുകൾക്ക്, ഇറക്കുമതി ചെലവ് വർധിച്ചതിനാൽ അവയുടെ വില വർദ്ധിച്ചു.

നിലവിൽ ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യയിൽ 24 വ്യത്യസ്ത മോട്ടോർസൈക്കിൾ മോഡലുകൾ വിൽക്കുന്നു. വകഭേദങ്ങൾ ഉൾപ്പെടെ, ഈ സംഖ്യ 30-ലധികമായി വർദ്ധിക്കുന്നു. ബിഎംഡബ്ല്യു മോട്ടോറാഡിന് ഇന്ത്യൻ വിപണിയിൽ വലുതും ആകർഷകവുമായ ഒരു പോർട്ട്‌ഫോളിയോയുണ്ട്. ഇവ എല്ലാ സെഗ്‌മെൻ്റുകളിലും വ്യാപിച്ചുകിടക്കുന്നു.

അതേസമയം ഈ വർഷം ചില പുതിയ മോട്ടോർസൈക്കിളുകൾ പുറത്തിറക്കാൻ ബിഎംഡബ്ല്യു മോട്ടോറാഡ് പദ്ധതിയിടുണ്ട്. ഇതിൽ R1300 GSA മോഡലുകളും ഉൾപ്പെടുന്നു. ഈ അഡ്വഞ്ചർ ടൂറർ ബൈക്ക് 2024ൽ ഇന്ത്യയിൽ അവതരിപ്പിക്കും. ദീർഘദൂര യാത്രകളും ഓഫ് റോഡിംഗും ഇഷ്ടപ്പെടുന്ന ഉപഭോക്താക്കളെ കണക്കിലെടുത്താണ് ഈ മോഡൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

 

Latest Videos
Follow Us:
Download App:
  • android
  • ios