പുത്തന്‍ മാക്സി സ്‍കൂട്ടര്‍ അവതരിപ്പിച്ച് ബിഎംഡബ്ല്യു; വില 9.5 ലക്ഷം !
34 ബിഎച്ച്പി കരുത്തും 35 എൻഎം ടോർക്കും നൽകുന്ന 350 സിസി എൻജിനാണ് വാഹനത്തിന്‍റെ ഹൃദയം. സിവിടി ഗിയർ ബോക്സുമായി എത്തുന്ന സിംഗിൾ സിലിണ്ടർ എൻജിന്‍ മികച്ച ഇന്ധനക്ഷമത നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ജര്‍മ്മന്‍ ആഡംബര ഇരുചക്ര വാഹന ബ്രാന്‍ഡായ ബിഎംഡബ്ല്യു(bmw) മോട്ടോറാഡിന്‍റെ ആഡംബര മാക്സി സ്‍കൂട്ടറായ(maxi scooter) സി400 ജിടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 9.95 ലക്ഷം രൂപയാണ് ഈ സ്‍കൂട്ടറിന്‍റെ എക്സ് ഷോറൂം വിലയെന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആൽപൈൻ വൈറ്റ്, സ്റ്റൈൽ ട്രിപ്പിൾ ബ്ലാക്ക് എന്നീ നിറങ്ങളിലാണ് പുതിയ വാഹനം ലഭിക്കുക.
ട്വിൻ എൽഇഡി ഹെഡ്‌ലാംപ്, കീലെസ് എൻട്രി, 6.5 ഇഞ്ച് ഫുൾ കളർ ടിഎഫ്ടി ഡിസ്പ്ലെ, കരുത്തുള്ള സിംഗിൾ സിലിണ്ടർ എൻജിൻ, ഓട്ടമാറ്റിക് സ്റ്റബിലിറ്റി കൺട്രോൾ, യുഎസ്ബി ചാർജർ, ഓപ്റ്റിമൈസ്ഡ് ലൈറ്റിങ് കൺട്രോൾ എന്നിവയുള്ള സീറ്റ് സ്റ്റോറേജ് കംപാർട്ട്മെന്റ്, തുടങ്ങി നിരവധി സൗകര്യങ്ങളുമായാണ് വാഹനം വിപണിയിലെത്തിയത്.
34 ബിഎച്ച്പി കരുത്തും 35 എൻഎം ടോർക്കും നൽകുന്ന 350 സിസി എൻജിനാണ് വാഹനത്തിന്‍റെ ഹൃദയം. സിവിടി ഗിയർ ബോക്സുമായി എത്തുന്ന സിംഗിൾ സിലിണ്ടർ എൻജിന്‍ മികച്ച ഇന്ധനക്ഷമത നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പുജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ വെറും 9.5 സെക്കൻഡുകൾ മതി. സ്കൂട്ടറിന്റെ പരമാവധി വേഗം 139 കിലോമീറ്ററാണ്.
സി400 ജിടി പതിപ്പിന്റെ സസ്പെന്‍ഷന്‍ സംവിധാനത്തില്‍ മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഷോക്കറുകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ഒരു നല്ല റൈഡ്/ഹാന്‍ഡ്ലിംഗ് ബാലന്‍സാണ് വാഗ്ദാനം ചെയ്യുന്നത്. സ്‌കൂട്ടറിന് മുന്നില്‍ 15 ഇഞ്ച് വീലും 120/70 ടയറും പിന്നില്‍ 14 ഇഞ്ച് വീലും 150/70 ടയറുമാണുള്ളത്. സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയുള്ള ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, കീലെസ് ആക്സസ്, പൂര്‍ണ എല്‍ഇഡി ലൈറ്റിംഗ്, യുഎസ്ബി ചാര്‍ജിംഗ് സോക്കറ്റ്, സ്റ്റെബിലിറ്റി കണ്‍ട്രോള്‍, സ്റ്റെയിന്‍ലെസ് സ്റ്റീല്‍, വലിയ വിന്‍ഡ്ഷീല്‍ഡ്, എര്‍ഗണോമിക് സീറ്റ്, ഉയര്‍ത്തിയ എക്സ്ഹോസ്റ്റ്, വലിയ ഗ്രാബ് റെയിലുകള്‍ എന്നിവയാണ് പ്രീമിയം മോഡലിന്റെ മറ്റു സവിശേഷതകള്‍.
C400 GT പ്രീമിയം മാക്‌സി സ്‌കൂട്ടര്‍ ഇതിനകം തന്നെ ലോകമെമ്പാടുമുള്ള തെരഞ്ഞെടുത്ത രാജ്യങ്ങളില്‍ വില്‍പ്പനയ്ക്കെത്തി വൻവിജയം നേടിയെന്നാണ് കമ്പനി പറയുന്നത്. മൂന്നു വർഷം പരിധികളില്ലാത്ത കിലോമീറ്റർ വാറന്റി പുതിയ വാഹനത്തിന് നൽകുന്നുണ്ടെന്ന് ബിഎംഡബ്ല്യു പറയുന്നു. ഇന്ത്യയിലുടനീളമുള്ള ബിഎംഡബ്ല്യു മോട്ടോറാഡ് ഡീലര്‍ഷിപ്പുകള്‍ സി400 ജിടി മോഡലിനായുള്ള ബുക്കിംഗുകള്‍ നേരത്തെ സ്വീകരിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.