ബിഎംഡബ്ല്യു G 310 GS ബൈക്കിന് വൻ വിലക്കിഴിവ്
രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പല ഡീലർഷിപ്പുകളിലും, 2024 ഡിസംബറിൽ ബിഎംഡബ്ല്യുവിൻ്റെ G 310 GS-ന് ഉപഭോക്താക്കൾക്ക് പരമാവധി 50,000 രൂപ വരെ കിഴിവ് ലഭിക്കുന്നു.
നിങ്ങൾ ഒരു പുതിയ ബിഎംഡബ്ല്യു മോട്ടോർസൈക്കിൾ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്കൊരു സന്തോഷ വാർത്തയുണ്ട്. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പല ഡീലർഷിപ്പുകളിലും, 2024 ഡിസംബറിൽ ബിഎംഡബ്ല്യുവിൻ്റെ G 310 GS-ന് ഉപഭോക്താക്കൾക്ക് പരമാവധി 50,000 രൂപ വരെ കിഴിവ് ലഭിക്കുന്നു. എങ്കിലും, ഡീലർഷിപ്പിലെ സ്റ്റോക്ക് ലഭ്യതയെ ആശ്രയിച്ച് ബൈക്കിൻ്റെ കളർ ഓപ്ഷനുകൾ വ്യത്യാസപ്പെടാം. ബിഎംഡബ്ല്യു ജി 310 ജിഎസിൻ്റെ സവിശേഷതകൾ, പവർട്രെയിൻ, വില എന്നിവയെക്കുറിച്ച് വിശദമായി അറിയാം.
ഈ ബിഎംഡബ്ല്യു മോട്ടോർസൈക്കിളിന് 313 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ ഉണ്ട്. പരമാവധി 33.5 ബിഎച്ച്പി കരുത്തും 28 എൻഎം പീക്ക് ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തമാണ് ഈ എഞ്ചിൻ. ബൈക്കിൻ്റെ എഞ്ചിൻ 6 സ്പീഡ് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. ഈ ബിഎംഡബ്ല്യു ബൈക്കിൻ്റെ ഇന്ധന ടാങ്ക് കപ്പാസിറ്റി 11 ലിറ്ററാണ്. ഇത് ഒരു വേരിയൻ്റിൽ മാത്രം ഉപഭോക്താക്കൾക്ക് ലഭ്യമാണ്.
ഈ മോട്ടോർസൈക്കിളിൽ ഡ്യുവൽ ചാനൽ എബിഎസ്, എൽഇഡി ടെയിൽലൈറ്റ്, ഫ്യൂവൽ ഗേജ്, ഡിജിറ്റൽ ഓഡോമീറ്റർ, ട്രിപ്പ്മീറ്റർ, ഡിജിറ്റൽ സ്പീഡോമീറ്റർ, ലഗേജ് റാക്ക്, സ്റ്റെപ്പ് സീറ്റ്, പാസ് സ്വിച്ച് എന്നിവ ഉൾപ്പെടുന്നു. ഈ ബിഎംഡബ്ല്യു മോട്ടോർസൈക്കിൾ വിപണിയിൽ കെടിഎം 390 അഡ്വഞ്ചറുമായി മത്സരിക്കുന്നു. ഇന്ത്യൻ വിപണിയിൽ ബിഎംഡബ്ല്യു മോട്ടോർസൈക്കിളിൻ്റെ പ്രാരംഭ എക്‌സ് ഷോറൂം വില 3.30 ലക്ഷം രൂപയാണ്.
ശ്രദ്ധിക്കുക, മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ പ്രാദേശിക ഡീലറെ സമീപിക്കുക.