വാങ്ങാൻ ആളില്ല, വിൽപ്പന നിർത്താൻ ബജാജ്, വെബ്‍സൈറ്റിൽ നിന്നും നീക്കി, ഇന്ത്യയിൽ അന്ത്യംകുറിച്ച് പൾസർ എഫ്250

പൾസർ എഫ് 250 സെമി-ഫെയർഡ് മോട്ടോർസൈക്കിൾ ഇന്ത്യൻ വിപണിയിൽ നിന്ന് ബജാജ് നിർത്തലാക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. കമ്പനി ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഈ ബൈക്ക് നീക്കം ചെയ്തു.

Bajaj Pulsar F250 has been delisted from official website of Bajaj

ജാജ് ഓട്ടോ അടുത്തയാഴ്ച പൾസർ പോർട്ട്‌ഫോളിയോയിലേക്ക് ഒരു പുതിയ മോഡൽ ചേർക്കാൻ പോകുന്നു. ഇത് പുതുക്കിയ പൾസർ RS 200 ആയിരിക്കുമെന്നാണ് കരുതുന്നത്. ബ്രാൻഡ് അതിൻ്റെ സോഷ്യൽ മീഡിയ ഹാൻഡിൽ വീണ്ടും സമാനമായ ഒരു ടീസർ പുറത്തിറക്കി. അടുത്ത ആഴ്ച ആദ്യം ബജാജ് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ, ഇതിന് മുമ്പ് പൾസർ എഫ് 250 സെമി-ഫെയർഡ് മോട്ടോർസൈക്കിൾ ഇന്ത്യൻ വിപണിയിൽ നിന്ന് കമ്പനി നിർത്തലാക്കുകയാണ് എന്നാണ് പുതിയ റിപ്പോർട്ടുകൾ. കമ്പനി ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഈ ബൈക്ക് നീക്കം ചെയ്തു. ബജാജ് പൾസർ F250 ബ്രാൻഡിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഡീലിസ്‌റ്റ് ചെയ്‍തത് ബൈക്ക് നിർത്തലാക്കിയതിനാലാണെന്നാണ് റിപ്പോർട്ടുകൾ. ഈ ബൈക്ക് ഇനി ഡീലർമാർക്ക് അയക്കില്ല എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നിലവിൽ, പൾസർ NS400z, പൾസർ N125, പൾസർ N250, പൾസർ NS400z, പൾസർ 220F, പൾസർ N250, പൾസർ RS200, പൾസർ 220F, പൾസർ 200 പൾസർ 120 NS200 , പൾസർ N160, പൾസർ NS160. പൾസർ എൻ150, പൾസർ എൻ160, പൾസർ 150, പൾസർ എൻ150, പൾസർ എൻഎസ്125, പൾസർ 150, പൾസർ 125, പൾസർ എൻഎസ്125 എന്നിവ കമ്പനിയുടെ ശ്രേണിയിൽ ഉണ്ട്.

പൾസർ F250 പൾസർ എൻ 250 യ്‌ക്കൊപ്പം 2021 അവസാനമാണ് പുറത്തിറക്കിയത്. പക്ഷേ പൾസർ എൻ 250 മികച്ച വിൽപ്പന നേടിയപ്പോൾ പൾസർ F250 ബൈക്ക് മികച്ച് വിൽപനയ്ക്കായി വളരെയധികം കഷ്‍ടപ്പെടേണ്ടി വന്നിട്ടുണ്ട്. F250 പുറത്തിറക്കുന്നതോടെ ജനപ്രിയ പൾസർ 220F ൻ്റെ വിൽപ്പന കുറയുമെന്നും ഉപഭോക്താക്കൾക്ക് കൂടുതൽ നൂതനവും പ്രീമിയം ആയതുമായ F250 തിരഞ്ഞെടുക്കാൻ കഴിയുമെന്നും കമ്പനി പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇത് സംഭവിച്ചില്ല. പകരം പൾസർ 220F 250 സിസി മോട്ടോർസൈക്കിളുകളെക്കാൾ വിൽപന തുടർന്നു.

ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഫെയർഡ്, സെമി ഫെയർഡ് മോട്ടോർസൈക്കിളുകളോട് താൽപ്പര്യമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ മൂന്ന് വർഷമായി അതിൻ്റെ സ്വഭാവത്തിൽ മാറ്റം വന്നിട്ടുണ്ട്. ഉപഭോക്താക്കൾ മികച്ചതും നേക്കഡുമായ ഡിസൈനുകൾ ഇഷ്ടപ്പെടുന്നു. ചില ബജാജ് ഡീലർമാരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. 

ഒരു ട്യൂബുലാർ ഫ്രെയിമിനെ അടിസ്ഥാനമാക്കിയുള്ളതാണ് പൾസർ എഫ് 250. ഇതിൽ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കും പിന്നിൽ മോണോ-ഷോക്കും സജ്ജീകരിച്ചിരിക്കുന്നു. എൽഇഡി ഡിആർഎല്ലുകളുള്ള പ്രൊജക്ടർ എൽഇഡി ഹെഡ്‌ലാമ്പ്, യുഎസ്ബി ചാർജറുള്ള 'ഇൻഫിനിറ്റി ഡിസ്‌പ്ലേ കൺസോൾ', അലോയ് വീലുകൾ തുടങ്ങിയ ഫീച്ചറുകളും ഇതിൽ ഉണ്ട്. 24 ബിഎച്ച്‌പിയും 21.5 എൻഎമ്മും ഉത്പാദിപ്പിക്കുന്ന 249 സിസി സിംഗിൾ സിലിണ്ടർ ഓയിൽ-കൂൾഡ് എഞ്ചിനാണ് F250-ന് കരുത്ത് പകരുന്നത്. കൂടാതെ സ്ലിപ്പും അസിസ്റ്റ് ക്ലച്ചും സഹിതമുള്ള 5-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിട്ടുണ്ട്.

 

Latest Videos
Follow Us:
Download App:
  • android
  • ios