Hero Passion XTEC : ഹൈടെക് ഫീച്ചറുകളുമായി പുത്തന്‍ ഹീറോ പാഷന്‍; നിങ്ങൾ അറിയേണ്ടതെല്ലാം
ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും കോൾ/എസ്എംഎസ് അലേർട്ടുകൾ, ഫോൺ ബാറ്ററി ശതമാനം, തത്സമയ മൈലേജ്, സർവീസ് ഷെഡ്യൂൾ റിമൈൻഡർ എന്നിവയല്ലാം പുതിയ ഹീറോ പാഷനെ ഹെ ടെക്ക് ആക്കുന്നു.
അടുത്തിടെയാണ് പുതിയ പുതിയ പാഷന്‍ എക്സ്‍ടെക്ക് ഹീറോ മോട്ടോകോർപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചത്. 74,590 രൂപയാണ് വാഹനത്തിന്‍റെ എക്‌സ് ഷോറൂം വില. പ്രൊജക്ടർ എൽഇഡി ഹെഡ്‌ലാമ്പ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയവ ഉൾപ്പെടെ നിരവധി ഹൈടെക് സവിശേഷതകളോടെയാണ് പുതിയ പാഷന്‍ എക്സ്ടെക്ക് എത്തിയിരിക്കുന്നത്. ഈ വാഹനത്തെക്കുറിച്ച് നിങ്ങള്‍ അറിയേണ്ട ചില കാര്യങ്ങള്‍ ഇതാ.
ഡിസൈനും നിറങ്ങളും
ഡിസൈനിന്റെ കാര്യത്തിൽ, പുതിയ ഹീറോ പാഷൻ XTEC അതിന്റെ മറ്റ് വകഭേദങ്ങളിൽ നിന്ന് വലിയ മാറ്റമില്ലാതെ തുടരുന്നു. എന്നിരുന്നാലും, ഇത് ബോഡി പാനലുകളിലും മോണോ-ടോൺ നിറങ്ങളിലും അപ്‌ഡേറ്റ് ചെയ്‌ത ഗ്രാഫിക്‌സ് ചെയ്യുന്നു. മോട്ടോർസൈക്കിളിന് എച്ച് ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ ഉള്ള ഫസ്റ്റ്-ഇൻ-സെഗ്മെന്റ് പ്രൊജക്ടർ എൽഇഡി ഹെഡ്‌ലാമ്പ് ലഭിക്കുന്നു. ചുവന്ന റിം ടേപ്പുകൾക്കും അഞ്ച് സ്‌പോക്ക് അലോയ്‌കൾക്കും ഒപ്പം ക്രോം ചെയ്‍ത 3D 'പാഷൻ' ബ്രാൻഡിംഗും ഉണ്ട്.
ഹൈടെക്ക് ഫീച്ചറുകൾ
പാഷൻ XTEC-യുടെ പ്രധാന ഹൈലൈറ്റ് അതിന്റെ മെച്ചപ്പെടുത്തിയ ഫീച്ചർ ലിസ്റ്റാണ്. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും കോൾ/എസ്എംഎസ് അലേർട്ടുകൾ, ഫോൺ ബാറ്ററി ശതമാനം, തത്സമയ മൈലേജ്, സർവീസ് ഷെഡ്യൂൾ റിമൈൻഡർ, കുറഞ്ഞ ഇന്ധന സൂചകം എന്നിവ കാണിക്കുന്ന നീല ബാക്ക്‌ലൈറ്റോടുകൂടിയ പുതിയ ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഇതിന് ലഭിക്കുന്നു. മോട്ടോർസൈക്കിളിന് ഇന്റഗ്രേറ്റഡ് യുഎസ്ബി ചാർജിംഗ് പോർട്ടും സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട് ഓഫ് ഫീച്ചറും ലഭിക്കുന്നു.
എഞ്ചിനും ഗിയർബോക്സും
സ്റ്റാൻഡേർഡ് പാഷൻ പ്രോയ്ക്കും കരുത്ത് പകരുന്ന അതേ 110 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ്, FI മോട്ടോർ തന്നെയാണ് പുതിയ ഹീറോ പാഷൻ XTEC-യുടെ കരുത്ത്. ഈ മോട്ടോർ 9 bhp കരുത്തും 9.79 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. എഞ്ചിൻ അഞ്ച സ്‍പീഡ് ഗിയർബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു, മികച്ച ഇന്ധനക്ഷമതയ്ക്കായി ഹീറോയുടെ പേറ്റന്റ് നേടിയ i3S സാങ്കേതികവിദ്യയും ഇതിന് ലഭിക്കുന്നു.
വിലയും എതിരാളികളും
ഡ്രം ബ്രേക്ക് വേരിയന്റിന് 74,590 രൂപയ്ക്കും ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് 78,990 രൂപയ്ക്കും എക്‌സ് ഷോറൂം വിലയിലാണ് പുതിയ ഹീറോ പാഷൻ XTEC ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഇപ്പോൾ പാഷൻ പ്രോ ശ്രേണിയിലെ മുൻനിര വകഭേദമാണ്. ഹോണ്ട ലിവോ, ടിവിഎസ് റേഡിയൻ, ഹീറോ സ്‌പ്ലെൻഡർ ഐ-സ്മാർട്ട് തുടങ്ങിയ മോഡലുകളോട് പാഷൻ എക്‌സ്‌ടിഇസി മത്സരിക്കും.