രജിത്തിന്‍റെ അതിക്രമം കരുതിക്കൂട്ടി! പദ്ധതിയിട്ടത് ടാസ്കിന് മുമ്പ്
രജിത് കുമാർ ആരാധകർക്ക് നന്മയുടെ പ്രതീകമാണ്. എന്നിട്ടും ആ രജിത് ഇന്നലെ രേഷ്മയുടെ കണ്ണിൽ മുളക് തേച്ചു. രേഷ്മ ആശുപത്രിയിലായി. രജിത് കുമാർ താൽക്കാലികമായി ഷോയിൽ നിന്നും പുറത്തായി. എല്ലാവരും ചോദിക്കുന്ന ചോദ്യം ഇത്രയും നന്മയുള്ള രജിത് കുമാർ എന്തുകൊണ്ടിതു ചെയ്തു എന്നാണ്.
രജിത് കുമാർ ആരാധകർക്ക് നന്മയുടെ പ്രതീകമാണ്. എന്നിട്ടും ആ രജിത് ഇന്നലെ രേഷ്മയുടെ കണ്ണിൽ മുളക് തേച്ചു. രേഷ്മ ആശുപത്രിയിലായി. രജിത് കുമാർ താൽക്കാലികമായി ഷോയിൽ നിന്നും പുറത്തായി. എല്ലാവരും ചോദിക്കുന്ന ചോദ്യം ഇത്രയും നന്മയുള്ള രജിത് കുമാർ എന്തുകൊണ്ടിതു ചെയ്തു എന്നാണ്.
ഇന്നലെ ഷോയിൽ രഘു അഭിരാമിയോടും അമൃതയോടും ചോദിക്കുന്നത് "എല്ലാ കാര്യവും കറക്റ്റ് ആയിട്ട് ചെയ്യുന്നേ, ഒരു തെറ്റും ചെയ്യാത്ത നന്മയുടെ ഭാഗത്തു നിൽക്കുന്ന രജിത്തിന്റെ കയ്യിൽ നിന്നും ഇങ്ങനെ സംഭവിച്ചത് എങ്ങനെ" എന്നാണ്.
ആരാധകരുടെ കണ്ണിൽ ആരാണ് രജിത് കുമാർ? ഒരല്പം സ്നേഹം തന്നാൽ ഒരു കുടം സ്നേഹം തിരിച്ചു തരുന്ന , സ്വാർത്ഥൻ അല്ലാത്ത, അവിടെ 100 ദിവസമോ 50 ദിവസമോ നിൽക്കുമെന്ന് കരുതി വന്നതല്ലാത്ത വെറും 14 ദിവസം വരെ നില്‍ക്കൂ എന്ന് കരുതി വന്ന്, അവിടെ ഏതോ അദൃശ്യ ശക്തി പിടിച്ചുനിർത്തുന്ന, വിജയിച്ചിട്ട് സമ്മാനം കൊണ്ടുപോകാൻ ഭാര്യയില്ലാത്ത മക്കളില്ലാത്ത അച്ഛനില്ലാത്ത അമ്മയില്ലാത്ത.. ഒറ്റക്കായ.. എപ്പോ ഇറങ്ങിയാലും നെഞ്ചും വിരിച്ചു തന്നെ ഇറങ്ങുന്ന ഒരു നന്മ.
കൂടാതെ സ്ത്രീകളെ ബഹുമാനിക്കുന്ന, അമ്മയെ ദൈവത്തെ പോലെ കാണുന്ന, എല്ലാവരുടെയും നന്മ മാത്രം ആഗ്രഹിക്കുന്ന, എല്ലാം ദൈവത്തിൽ സമർപ്പിച്ച, സംഭവിക്കാൻ പോകുന്നതെല്ലാം മുൻകൂട്ടി കാണാൻ കഴിയുന്ന, മാതൃകാ അധ്യാപകനായ ദേഷ്യം അടക്കാൻ പ്രാണായാമം ചെയ്യുന്ന, പേഴ്സണാലിറ്റി ഡെവലപ്മെന്റിൽ ക്ലാസ് എടുക്കുന്ന, എല്ലാവരോടും എപ്പോഴും ഐ ലവ് യു പറയുന്ന, ആദർശവാദി. ഇത്രയും നല്ല മനുഷ്യൻ എന്തുകൊണ്ട് രേഷ്മയുടെ കണ്ണിൽ മുളകുതേച്ചു എന്നതാണ് ചോദ്യം ?
യഥാർത്ഥത്തിൽ ഇങ്ങനെയുള്ള ഒരു മനുഷ്യൻ രേഷ്മയുടെ എന്നല്ല ആരുടെയും കണ്ണിൽ മുളക് തേക്കില്ല. അപ്പോള്‍ രജിത് കുമാർ അവിടെ ഇനങ്ങനെയൊക്കെ അഭിനയിക്കുകയായിരുന്നു. അദ്ദേഹമായിരുന്നു അവിടത്തെ ഒന്നാം നമ്പർ ഫേക്ക് പ്ലെയർ. അദ്ദേഹം എന്തുകൊണ്ട് ഇപ്പോൾ യഥാർത്ഥ സ്വഭാവം കാണിച്ചു എന്നതിന്റെ ഉത്തരം ഇത്രനാൾ ഒറ്റക്കാണ് രജിത് കുമാർ കളിച്ചിരുന്നത്. വളരെ ശ്രദ്ധാലുവായിരുന്നു. റിയൽ സ്വഭാവം പുറത്തുവരാതെ ഇതുവരെ പിടിച്ചുനിന്നു. എന്നാൽ അഭിരാമിയുടെയും അമൃതയുടെയും സുജോയുടെയും രഘുവിന്റെയും കൂടെ ചേർന്ന് ഗ്രൂപ്പ് ഉണ്ടാക്കിയപ്പോൾ, ഗ്രൂപ്പ് നേതാവ് ആയപ്പോൾ സെൽഫ് കൺട്രോൾ പോയി. യഥാർത്ഥ സ്വഭാവം പുറത്തു വന്നു.
ഞാൻ സമൂഹത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ്, ഞാൻ തോറ്റാൽ സമൂഹം തോൽക്കും, എന്റെ കാര്യം ജനങ്ങൾ നോക്കും എന്നൊക്കെ പറഞ്ഞു ഗെയിം കളിക്കുന്ന രജിത് കുമാർ യഥാർത്ഥത്തിൽ ആരാണ്? തനിക്ക് വഴങ്ങാത്ത, തന്നെ അനുസരിക്കാത്ത പെണ്ണുങ്ങളുടെ കണ്ണിൽ മുളക് അരച്ച് തേക്കണമെന്ന് ആഗ്രഹിക്കുന്ന, പാരമ്പര്യവാദികളുടെ പ്രതിനിധിയാണ് അദ്ദേഹം. എന്തുകൊണ്ടാണ് മുളകരച്ച് തെക്കേണ്ടത് രേഷ്മയുടെ കണ്ണിലോ ദേഹത്തോ ആണെന്ന് രജിത് കുമാറിന് തോന്നിയത്? അതിനുമുണ്ട് കൃത്യമായ കാരണങ്ങൾ.
രേഷ്‌മ കണ്ണിൽ മുളക് തേക്കപ്പെടേണ്ടവളാണെന്നു രജിത് കുമാറിന് തോന്നിയ കാരണങ്ങൾ ഇവയാണ്
1 . കുഞ്ഞുങ്ങളെ ഇഷ്ടമല്ലാത്ത ഒരു സ്ത്രീ
2 . വിവാഹം കഴിക്കുന്നതിനെക്കുറിച്ചു ആലോചിക്കാത്ത ഒരു സ്ത്രീ
3 . പുരുഷന്മാർക്കൊപ്പം സിഗരറ്റു വലിക്കുന്ന ഒരു സ്ത്രീ
4 . പ്രദീപിനെ ഉമ്മ വച്ചു എന്ന് രജിത് കുമാർ ആരോപിച്ചപ്പോൾ അതിനെ തെളിവടക്കം പൊളിച്ചടുക്കിയ സ്ത്രീ
5 . ബയോളജി പഠിപ്പിക്കാനും പ്രകൃതി സ്നേഹം പഠിപ്പിക്കാനും ചെന്നപ്പോ പുച്ഛത്തോടെ തലയിൽ കെമിക്കലായ ഡൈയും അടിച്ചു നടക്കുന്ന നിങ്ങൾ പറയുന്നത് ഞാനെന്തിന് കേൾക്കണം? ഹെയർ ഡൈ കെമിക്കൽ അല്ലെ എന്ന് ചോദിച്ച സ്ത്രീ
6 . അനുസരണയില്ലാത്ത സ്ത്രീ, ക്ഷമയില്ലാത്ത സ്ത്രീ , ആധുനിക വസ്ത്രം ധരിക്കുന്ന സ്ത്രീ, ശബ്ദമുയർത്തി സംസാരിക്കുന്ന സ്ത്രീ, ഇതിനൊക്കെ പുറമെ ഫെമിനിസ്റ്റ്
ഇങ്ങനെയുള്ള സ്ത്രീകളെ മുളക് അരച്ച് തേക്കണമെന്നു കാരണവന്മാർ പറയുന്നത് കേട്ടാണ് നമ്മൾ വളരുന്നത്. നമ്മളൊക്കെ ബോധം വന്നപ്പോ ആ കേട്ടത് ഉപേക്ഷിച്ചു. എന്നാൽ രജിത് ഇന്നും ഇത്തരം സ്ത്രീകളെ നിലക്ക് നിർത്താൻ മുളക് അരച്ച് തേക്കണമെന്നു ആഗ്രഹിക്കുന്ന, വാദിക്കുന്ന പാരമ്പര്യവാദികളുടെ വക്താവാണ്. സംഭവം തുടങ്ങുന്നത് ബിഗ് ബോസ് ടാസ്ക്ക് കൊടുക്കുമ്പോൾ രാവിലെയാണ്.
എല്ലാവര്‍ക്കും കുട്ടികളുടെയും അധ്യാപകരുടെയും വേഷം കിട്ടി. അത് ധരിച്ചു അടുക്കളയിൽ വന്ന രജിത് രേഷ്മയോട് ഞാൻ നിനക്ക് ബയോളജി പഠിപ്പിച്ചു തരാം എന്ന് പറയുന്നു. രേഷ്മ അത് അനുസരിക്കുന്നില്ല. രജിത്തിനെ പുച്ഛിക്കുകയും ചെയ്യുന്നു. ആ സമയത്തു അവിടെ എലീന പച്ചമുളക് അറിഞ്ഞു വെച്ചിട്ടുണ്ടായിരുന്നു. ഇഞ്ചിയും വെളുത്തുള്ളിയും അവിടെയുണ്ടായിരുന്നു. രജിത് അതിൽ നിന്നും എന്തൊക്കെയോ എടുക്കുന്നുണ്ടായിരുന്നു.
അത് കഴിഞ്ഞു ടാസ്ക്ക് തുടങ്ങി. അഭിരാമിയും അമൃതയും രേഷ്മയും രജിത് കുമാറിനെ കള്ളൻ എന്നൊക്കെ വിളിച്ചു. ക്ലാസ് തുടങ്ങി. അപ്പോൾ രജിത് കുമാർ പറഞ്ഞ ചില കാര്യങ്ങൾ പ്രധാനപ്പെട്ടതാണ്. അനീതി കണ്ടാൽ ഞാൻ പ്രതികരിക്കും. എന്നാൽ എന്നോട് ആരെങ്കിലും അനീതി കാണിച്ചാൽ എനിക്ക് പിന്നെ ബോധം ഉണ്ടാവില്ല, ഞാനും തിരിച്ചടിക്കും. അതെന്റെ ശീലമാണ്. എന്നെ ഇവൾ കള്ളൻ എന്ന് വിളിച്ചു. ഇതിനു ശേഷം രേഷ്മയുടെ പിറന്നാൾ വരുന്നു. എല്ലാരും ആശംസകൾ അറിയിക്കുന്നു. പ്രശ്നം ഷാജി മിട്ടായി കൊടുക്കുന്നു. അത് രേഷ്‌മ എല്ലാവര്‍ക്കും കൊടുക്കുന്നു. രജിത് കുമാറിന് മിട്ടായി കൊടുക്കുമ്പോൾ അനുഗ്രഹിക്കാനെന്ന പോലെ പിടിച്ചുകൊണ്ട് രണ്ടു കണ്ണിലും കണ്ണെഴുതുന്ന പോലെ മുളക് തേക്കുന്നു. രേഷ്മ കരയുന്നു. പുറത്തേക്ക് പോകുന്നു. കൺഫഷൻ റൂമിൽ പോകുന്നു. ഡോക്ടർ വരുന്നു. രേഷ്മക്ക് കാര്യമായി അപകടം പറ്റിയത് കൊണ്ട് ആശുപത്രിയിലേക്ക് മാറ്റുന്നു.
ഓർക്കണം , കണ്ണിനു അസുഖം ബാധിച്ചു പുറത്തുപോയി കോർണിയ ട്രീറ്റ്മെന്റ് കഴിഞ്ഞു രേഷ്‌മ തിരിച്ചുവന്നിട്ടേയുള്ളു. അസുഖം പൂർണമായും ഇപ്പോഴും മാറിയിട്ടില്ല. ആ രേഷ്മയുടെ കണ്ണിലാണ് റിയൽ ലൈഫിൽ അധ്യാപകനായ രജിത് കുമാർ മുളകുതേച്ചത്. ഇത് യാദൃശ്ചികമായി സംഭവിച്ചതല്ല. ടാസ്ക്കിനിടയിൽ അറിയാതെ സംഭവിച്ച അബദ്ധമല്ല. മനപ്പൂർവം കരുതി ക്കൂട്ടി, മുളക് നേരത്തെ കൊണ്ടുവന്ന് രജിത് കുമാർ ചെയ്തതാണ്. ഇതുവരെ ബിഗ് ബോസിൽ സംഭവിച്ചതൊക്കെ ടാസ്ക്കിനിടെ സംഭവിച്ച അബദ്ധങ്ങളാണ്.
അവിടെയാണ് വീണ്ടും ആ ചോദ്യം വരുന്നത് നല്ലവനായ രജിത് കുമാർ, എല്ലാം ദൈവത്തിന്റെ ഉൾവിളി അനുസരിച്ചു മാത്രം ചെയ്യുന്ന രജിത് കുമാർ വരാൻ പോകുന്ന കാര്യങ്ങളൊക്കെ നേരത്തെ അകക്കണ്ണിൻ കാണാൻ കഴിയുന്ന രജിത് കുമാർ എന്തുകൊണ്ട് രേഷ്മയുടെ കണ്ണിൽ മുളക് തേച്ചു? അതിന്റെ ഉത്തരം ഇതാണ് ശരിക്കുമുള്ള രജിത് കുമാർ എന്നതാണ്. ഇത് വരെ അദ്ദേഹം നന്മയുടെ നിറകുടമായും ദൈവത്തിന്റെ അവതാരമായും ഒരല്‍പം സ്നേഹം തന്നാൽ ഒരു കുടം സ്നേഹം ഞാൻ തിരിച്ചു തരുന്ന രജിത് കുമാർ ഇതുവരെ ആ വീട്ടിൽ ഫേക്ക് ആയിരുന്നു. ഒറ്റക്ക് നിന്ന് കളിക്കുമ്പോൾ ഗെയിം ആണെന്ന ബോധം രജിത് കുമാറിന് ഉണ്ടായിരുന്നു. പിന്നിൽ നില്ക്കാൻ ആളുണ്ടായപ്പോൾ, അമൃത പറഞ്ഞത് പോലെ ഗുണ്ടകൾ ഉണ്ടായപ്പോ, കാപ്റ്റനായപ്പോ ഒരു നിമിഷം രജിത് കുമാർ അഭിനയിക്കാൻ മറന്നുപോയി. റിയൽ സെല്ഫ് പുറത്തുവന്നു.
ആ എപ്പിസോഡിൽ ഉടനീളം രജിത് കുമാറിന്റെ ശരീര ഭാഷയും പെരുമാറ്റവും പോലും വേറെ ആയിരുന്നു. എല്ലാവരെയും പട്ടി, തെണ്ടി എന്നൊക്കെ വിളിക്കുന്നുണ്ടായിരുന്നു അധ്യാപകനായ രജിത് വിദ്യാർത്ഥിയായി അഭിനയിക്കുമ്പോ. രേഷ്മക്ക് ഇത് സംഭവിച്ച ശേഷം ചില പ്രത്യേക ശരീര ഭാഷയോടെ മൂലക്ക് ഒക്കെ നിൽക്കുകയായിരുന്നു. രേഷ്മയ്ക്ക് അത്രയ്ക്കും വയ്യാതായിട്ടും രജിത് കുമാർ അടുത്ത് ചെല്ലാനോ മാപ്പ് പറയാനോ തയ്യാറായില്ല. രേഷ്മക്ക് എന്തുസംഭവിച്ചു എന്നത് രജിത് കുമാറിന്റെ വിഷയമേ ആയിരുന്നില്ല. ഇതൊക്കെ പോരാഞ്ഞു സ്വയം ശിക്ഷിക്കുന്ന പോലെ മുളക് സ്വന്തം കണ്ണിലും തേച്ചു. ഈ പെരുമാറ്റമൊന്നും ഒരു നോർമൽ മനുഷ്യനിൽ നിന്നും പ്രതീക്ഷിക്കാൻ കഴിയുന്നതല്ല കൺഫെഷൻ റൂമിൽ നിന്നും രജിത് പുറത്തേക്ക് പോയത് ഒരു ചെറു പുഞ്ചിരിയോടെയാണ്.
രജിത് കുമാർ ഇത്തരം സ്വഭാവ സവിശേഷത മുൻപ് കാണിച്ചിട്ടുള്ളതായി രജിത് കുമാർ തന്നെ നമ്മളോട് പറഞ്ഞിട്ടുണ്ട്. ഭാര്യക്ക് അബോര്‍ഷന്‍ വന്നു രക്തമൊഴുകിയപ്പോ അതിനെ രജിത് കുമാർ നിർവികാരനായി കണ്ടു നിന്നിട്ട് കല്യാണത്തിന് പോകുകയാണ് ചെയ്തത്. രേഷ്മ ഇന്ന് മുളക് നീറി പൊട്ടിക്കരഞ്ഞപ്പോ രജിത് കുമാർ ഒരുതരം പ്രതികാര മനോഭാവത്തോടെ നിർവികാരനായി ഇരിക്കുകയായിരുന്നു.
രേഷ്‌മ മുളക് അരച്ച് തേക്കപ്പെടേണ്ടവളാണ് എന്ന് രജിത്തിന് ഉള്ളിന്റെ ഉള്ളിൽ തോന്നലുണ്ട്. അതിനു അവസരം കിട്ടിയത് കൊണ്ട് സന്തോഷവാനുമാണ്. യാദൃശ്ചികമായി ടാസ്ക്കിനിടയിൽ സംഭവിച്ച ഒരബദ്ധമല്ല ഇത്. കണ്ണിനു ഇപ്പോഴും ചികിത്സ നേരിടുന്ന, തനിക്ക് ഇഷ്ടമല്ലാത്ത രേഷ്മയെ രജിത് കുമാർ എന്ന അധ്യാപകൻ മുളകരച്ചു തേച്ചതാണ്. അതിനെ ടാസ്ക്ക് ആണെന്നും പ്രാങ്ക് എന്നെന്നും പറഞ്ഞു ന്യായീകരിക്കുന്ന മനുഷ്യരെ നിങ്ങൾക്ക് കഴിയുമോ ഒരാളുടെ കണ്ണിൽ മുളക് തേക്കാൻ? ഇല്ലല്ലോ? ബിഗ് ബോസിന്റെ തീരുമാനം ശരിയാണ്. രജിത് കുമാർ തൽക്കാലം പുറത്തു നിൽക്കട്ടെ. രേഷ്മ അസുഖം മാറി തിരിച്ചു വന്നിട്ട് ബാക്കി.