ബിഗ് ബോസ് ജീവിതത്തില്‍ ഉണ്ടാക്കിയ മാറ്റം വേറെ ലെവലാണ്: പ്രദീപ് ചന്ദ്രന്‍ പറയുന്നു
ബിഗ് ബോസ് വീട്ടില്‍ 42 ദിവസം പൂര്‍ത്തിയാക്കിയാണ് പ്രദീപ് ചന്ദ്രന്‍ പുറത്തേക്ക് പോയത്. എവിക്ഷനിലൂടെ പുറത്തേക്ക് പോയപ്പോഴും പലരുമായും വൈകാരിക ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹത്തിന്‍റെ പോക്ക്, ബിഗ് ബോസ് വീട്ടില്‍ പലരെയും കരയിച്ചിരുന്നു.
ബിഗ് ബോസ് വീട്ടില്‍ 42 ദിവസം പൂര്‍ത്തിയാക്കിയാണ് പ്രദീപ് ചന്ദ്രന്‍ പുറത്തേക്ക് പോയത്. എവിക്ഷനിലൂടെ പുറത്തേക്ക് പോയപ്പോഴും പലരുമായും വൈകാരിക ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹത്തിന്‍റെ പോക്ക്, ബിഗ് ബോസ് വീട്ടില്‍ പലരെയും കരയിച്ചിരുന്നു. എന്നാല്‍ വെറും 42 ദിവസം മാത്രം ആ വീട്ടില്‍ കഴിഞ്ഞ് പുറത്തുവന്ന ശേഷമുള്ള ജീവിതത്തില്‍ വന്ന മാറ്റം വളരെ വലുതാണെന്ന് പ്രദീപ് പറയുന്നു.
ബിഗ് ബോസ് വീട്ടില്‍ 42 ദിവസം തികച്ചിട്ട് ഇറങ്ങുകയായിരുന്നു. അതി ന് ശേഷം ജനങ്ങള്‍ എങ്ങനെ നോക്കിക്കാണുന്നു എന്നതാണ്. കറുത്ത മുത്തില്‍ ഒരു വേഷം ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ ബിഗ് ബോസില് പങ്കെടുത്ത് തിരിച്ചുവന്നപ്പോള്‍ ലഭിക്കുന്ന സ്വീകാര്യത വേറെ ലെവലാണ്. ആളുകള്‍ക്കിടയിലുള്ള ഇഷ്ടവും, സോഷ്യല്‍ മീഡിയയിലെ സമീപനവുമടക്കം വലിയ മാറ്റമാണ് എന്‍റെ ജീവിതത്തില്‍ ഉണ്ടാക്കിയിരിക്കുന്നത്.
Read more at: രജിത്തിന്‍റെ അതിക്രമം കരുതിക്കൂട്ടി! പദ്ധതിയിട്ടത് ടാസ്കിന് മുമ്പ്...
ദിവസവും എനിക്ക് വരുന്ന കോളുകളും മെസേജുകളും സോഷ്യല്‍ മീഡിയയില്‍ വരുന്ന പ്രതികരണങ്ങളും വ്യക്തമാക്കുന്നത് എനിക്കുണ്ടായ മാറ്റം വളരെ വളരെ വലുതാണെന്നാണെന്നും പ്രദീപ് ബിബി കഫേ പ്രോഗ്രാമിനിടെ പറഞ്ഞു.