തിരിച്ചുവരവിൽ നിലപാടും വ്യക്തിത്വവും നഷ്ടപ്പെട്ട് രഘുവും അലസാന്‍ഡ്രയും സുജോയും!
ബിഗ് ബോസ് വീട്ടിൽ നിന്ന് കണ്ണിന് അസുഖം ബാധിച്ചു പുറത്തുപോയി ഷോ മുഴുവൻ ടിവിയിൽ കണ്ടു തിരിച്ചുവന്നവരാണ് രഘുവും അലസാന്‍ഡ്രയും സുജോയും രേഷ്മയും. എലീനയും ദയയും മാറി നിന്നെങ്കിലും പുറത്തു പോയി ഷോ കണ്ടിട്ടുമില്ല. കളിക്കിടയിൽ ചിലർ പുറത്തു പോയി കളി കണ്ടു വന്നാൽ അവർക്ക് കൂടുതൽ മൈലേജ് കിട്ടുമോ? കളി കൂടുതൽ എളുപ്പമാവുമോ? വീടിനുള്ളിൽ ആദ്യം ദിനം മുതൽ പുറത്തു നടക്കുന്നത് എന്തെന്നറിയാതെ നിൽക്കുന്നവരോട് ചെയ്യുന്ന അനീതിയാണോ അത്? നിങ്ങൾക്ക് എന്ത് തോന്നുന്നു?
ബിഗ് ബോസ് വീട്ടിൽ നിന്ന് കണ്ണിന് അസുഖം ബാധിച്ചു പുറത്തുപോയി ഷോ മുഴുവൻ ടിവിയിൽ കണ്ടു തിരിച്ചുവന്നവരാണ് രഘുവും അലസാന്‍ഡ്രയും സുജോയും രേഷ്മയും. എലീനയും ദയയും മാറി നിന്നെങ്കിലും പുറത്തു പോയി ഷോ കണ്ടിട്ടുമില്ല. കളിക്കിടയിൽ ചിലർ പുറത്തു പോയി കളി കണ്ടു വന്നാൽ അവർക്ക് കൂടുതൽ മൈലേജ് കിട്ടുമോ? കളി കൂടുതൽ എളുപ്പമാവുമോ? വീടിനുള്ളിൽ ആദ്യം ദിനം മുതൽ പുറത്തു നടക്കുന്നത് എന്തെന്നറിയാതെ നിൽക്കുന്നവരോട് ചെയ്യുന്ന അനീതിയാണോ അത്? നിങ്ങൾക്ക് എന്ത് തോന്നുന്നു?
ഇന്നലെ തന്നെ ലാലേട്ടൻ സുജോയോടും അലസാന്‍ഡ്രയോടും നിങ്ങളെന്തിനാണ് പുറത്തുള്ള കാര്യങ്ങൾ അകത്തു പറയുന്നതെന്ന് ചോദിക്കുകയും ചെയ്തു.പുറത്തുപോയി കളി കണ്ട് തിരിച്ചുവന്ന സുജോയ്ക്കും അലസാന്‍ഡ്രയ്ക്കും രഘുവിനുമുണ്ടായ മാറ്റം അമ്പരപ്പിക്കുന്നതാണ്. രഘുവിനുണ്ടായ മാറ്റമൊന്നു നോക്കാം. രഘു പുറത്തു പോകുന്ന വരെ വലിയ കുഴപ്പമില്ലാത്ത രീതിയിൽ നിലപാടും വ്യക്തിത്വവും നിലനിർത്തി ഗെയിം കളിച്ച മത്സരാര്ഥിയായിരുന്നു. പുറത്തു പോകുന്നത് വരെ പെണ്ണുങ്ങൾക്ക് പുറകിൽ നിന്ന് ഗെയിം കളിക്കുന്ന രീതിയായിരുന്നു രഘുവിന്റേത്. പുറത്തുപോകുന്നത് വരെ ആര്യയെയൊക്കെ രഘുവിന് ബഹുമാനം കലർന്ന ഭയമായിരുന്നു. ഷോ കണ്ടു തിരിച്ചുവന്ന രഘു നേരെ വന്ന് രജിത്തിനോട് ഒട്ടുന്നതാണ് നമ്മൾ കണ്ടത്. സത്യത്തിൽ രജിത് പോലും രഘുവിന്റെ കമ്പനി ആഗ്രഹിക്കുന്നില്ല. എന്നാൽ രഘു ഏകപക്ഷീയമായി പോയി രജിത്തിനൊപ്പം നിന്നു. ഇത്തവണ ലക്ഷ്വറി ടാസ്ക്ക് വന്നപ്പോൾ ഏറ്റവും മോശമായ രീതിയിൽ കളിച്ചത് രഘുവാണ്. രജിത് തന്റെ ആരോഗ്യസ്ഥിതി മോശമായത് കൊണ്ടും സുജോയുമായുള്ള അടുപ്പം കൊണ്ടുമാണ് ഒത്തു കളിച്ചതും സുജോയുടെ സ്വർണത്തിന്റെ പങ്കു പറ്റിയതും.
എന്നാൽ രഘുവിന് അത്തരമൊരു കളിക്ക് മുതിരേണ്ട എന്താവശ്യമാണുണ്ടായിരുന്നത്/ രഘു വളരെ ഒരു പ്രത്യേക രീതിയിൽ രജിത് കുമാറിനോട് ഒട്ടി നിന്ന് സുജോയെ സ്വാധീനിച്ചു സുജോ കഷ്ടപ്പെട്ടുണ്ടാക്കിയ സ്വർണം ഒരു അര്‍ഹതയുമില്ലാതെ സ്വന്തമാക്കി. അത് കൂടാതെ രഘുവിന്റെ മറ്റൊരു മോശം പെരുമാറ്റമായി തോന്നിയത് അലസാന്‍ഡ്രയുടെയും സുജോയുടെയും ഇടയിൽ നിന്ന് കളിക്കുന്ന ഒട്ടും ആത്മാര്‍ത്ഥതയില്ലാത്ത ഇടപെടലാണ്. രഘു ശരിക്കും പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നതിനു പകരം രണ്ടു തലയും കത്തിച്ചു നടുവിൽ പിടിക്കുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്.
അതുകൂടാതെ ആര്യയുടെ പിന്നിൽ ഭയന്ന് നടന്നിരുന്ന രഘു തിരിച്ചുവന്നിട്ട് ഏറ്റവും കൂടുതൽ ശ്രദ്ധ കൊടുത്തത് ആര്യയെ പരിഹസിക്കാനും അപമാനിക്കാനും, ആര്യയെയും വീണയെയും അകറ്റി നിർത്താനുമാണ്. കളി എന്ന രീതിയിൽ ഏത് സ്ട്രാറ്റജി എടുത്തു കളിക്കാമെങ്കിലും പ്രേക്ഷകരുടെ മുന്നിൽ അപഹാസ്യനാവുന്ന നിലപാടാണ് നിലവിൽ രഘുവിൽ കാണുന്നത്. പുറത്തുപോയി വന്ന അലസാന്ദ്രയും സുജോയും പ്രേക്ഷകരെ വീണ്ടും വെറുപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. ആര്യ പറയുന്ന പോലെ വ്യക്തിത്വം ഊരി വീട്ടിൽ വച്ചിട്ട് തന്നെയാണെന്ന് തോന്നുന്നു രണ്ടാളും തിരിച്ചെത്തിയിരിക്കുന്നത്.
അലസാന്‍ഡ്ര വന്നതിനു ശേഷം മുഴുവൻ സമയവും പതം പറച്ചിലും കരച്ചിലും പരാതി പറയലും ഞാൻ ജനുവിന്‍ ആയിരുന്നു, സുജോ എന്നെ തേച്ചു എന്ന് പറയലും സിഗരറ്റ് വലിയുമാണ്. സുജോയാവട്ടെ തന്‍റെ ഗെയിമിന്റെ ഭാഗമായി അലസാന്‍ഡ്രയുമായി ഒരു ലവ് സ്ട്രാറ്റജി കളിച്ചു. അത് ചീറ്റിപ്പോയി. ഇനി പുതിയ കളി കളിക്കുന്നു എന്ന നിലപാടിലാണ്. പുറത്തു പോയി സോഷ്യൽ മീഡിയയിൽ കണ്ട മുഴുവൻ കാര്യവും സുജോയും അലസാന്‍ഡ്രയും പറയുന്നുണ്ട്.
പുറത്തു പോയി പവന്റെ ജനപ്രീതി കണ്ടു മറ്റൊരു പവനവാൻ ഉള്ള ശ്രമത്തിലാണ് സുജോ. അതിനായി രജിത് കുമാറിന്റെ അടിമയും ഗുണ്ടയുമായി മാറുന്നു. പവൻ ലാവണ്യയെക്കുറിച്ചു പറഞ്ഞിരുന്നത് പോലെ നിരന്തരം തന്റെ കാമുകി സഞ്ജനയെക്കുറിച്ചു പറയുന്നു. ഏറ്റവും വലിയ തമാശ, പുറത്തു പോകുന്നതിനു മുൻപ് ഏത് സഞ്ജന, എന്ത് സഞ്ജന, എനിക്ക് അറിയില്ല എന്നൊക്കെ അടിയുണ്ടാക്കി അലസാന്‍ഡ്രയെയും ചേർത്ത് പിടിച്ചു ഉമ്മയും വച്ച് പോയ സുജോയാണ് തിരിച്ചു വന്നു ഈ നാടകമൊക്കെ കളിക്കുന്നത് എന്നാണ്.
സത്യത്തിൽ സുജോയെയും അലസാന്‍ഡ്രയെയും പോലെ പ്രേക്ഷകരെ ഇത്രയും വിഡ്ഡികളാക്കിയ രണ്ടു മത്സരാർത്ഥികൾ വേറെ ഇല്ല എന്ന് പറയാം. ഇവർ ആദ്യം പ്രേമിച്ചു, നമ്മൾ വിശ്വസിച്ചു. പിന്നെ അടി കൂടി, നമ്മൾ വിഷമിച്ചു. ഇപ്പോ പറയുന്നു ബ്രെക്കപ്പ് ആയെന്ന്. അപ്പോഴാണ് പ്രേക്ഷകർക്ക് ഇത്ര ദിവസവും ഇവർ പറ്റിക്കുകയായിരുന്നു എന്ന് മനസിലാവുന്നത്. പുറത്തുപോയി ഷോ കണ്ടു വന്ന സുജോയുടെയും അലസാന്‍ഡ്രയുടെയും രഘുവിന്റെയും ഗെയിം സ്ട്രാറ്റജിയെ നമുക്ക് ചുരുക്കി ഇങ്ങനെ പറയാം...
1 . രജിത് കുമാറിന്റെ വൻ ജനപിന്തുണ വന്നു കണ്ടത് കൊണ്ട് രജിത് കുമാറിനെ ആവശ്യമുള്ള കാര്യങ്ങൾക്ക് പോലും എതിർക്കാൻ ഇവർക്കൊക്കെ ഭയമാണ്. മാത്രമല്ല രജിത് കുമാറിനോട് പരമാവധി ഒട്ടി നിന്ന് രജിത് ഫാൻസിന്റെ വോട്ടു വാങ്ങി കളിയിൽ പരമാവധി മുന്നോട്ട് പോകുകയാണ് മൂന്നു പേരുടെയും ലക്ഷ്യം.
2 . പ്രേക്ഷകരുടെ ഇടയിൽ ആര്യക്ക് സ്വാധീനമില്ലെന്നു മനസിലാക്കി ആര്യയെ എതിർത്തും പരിഹസിച്ചും കളിയാക്കിയും ഒറ്റപ്പെടുത്തിയും പ്രേക്ഷകരുടെ കയ്യടി നേടാനുള്ള ശ്രമം.
3 . ഫൈനൽ അഞ്ചിൽ വരിക എന്നതാണ് മൂന്നു പേരുടെയും ലക്ഷ്യം. അതിനായി സേഫ് പ്ലേ എന്ന നിലയിൽ രജിത് കുമാറിനൊപ്പം നിൽക്കുന്നു.
4 . പുറത്ത് ഇതുവരെയുണ്ടായ ചീത്തപ്പേരുകൾ മാറ്റുകയാണ് മൂന്നുപേരുടെയും ആഗ്രഹം. എന്നാൽ പെരുമാറ്റം കണ്ടിട്ടുള്ള ചീത്തപ്പേര് കൂടുകയല്ലാതെ കുറയാൻ ഒരു ചാൻസും കാണുന്നില്ല.
അടുത്ത പ്രധാനപ്പെട്ട ചോദ്യം പുറത്തു പോയി ഷോ കണ്ടു വന്നവർക്ക് കളിയിൽ മേൽക്കൈ കിട്ടുമോ എന്നതാണ്. അതിബുദ്ധിശാലിയായ വല്ലവരും പുറത്തുപോയി ഷോ കണ്ടു വന്നിരുന്നേൽ ചിലപ്പോ കളിയെ മാറ്റി മറിക്കാൻ കഴിഞ്ഞേനെ. എന്നാൽ വെറും ആവറേജ് മത്സരാർത്ഥികൾ മാത്രമായ രഘുവിനും സുജോക്കും അലസാന്‍ഡ്രയ്ക്കും ഷോ കണ്ടതിന്റെ പ്രത്യേകിച്ച് എന്തെങ്കിലും ഗുണം കിട്ടുമെന്ന് തോന്നുന്നില്ല.
കൂടാതെ ഇവർ പുറത്തുനിന്ന് ഷോ കണ്ടു പ്ലാൻ ചെയ്തു വരുമ്പോൾ അവിടെ അഭിരാമിയും അമൃതയും ഇല്ല. അവരുടെ വരവോടെ തന്നെ കളി മുഴുവനായും മാറി. ഒരു പ്ലാനിങ്ങും നടക്കാത്ത പോലെ. ആകെ ഇവർ പുറത്തു പോയതുകൊണ്ടുണ്ടായ ഗുണം സുജോയുടെയും അലസാന്‍ഡ്രയുടെയും കലിപ്പനും കാന്താരിയും കളി നിന്ന് എന്നത് മാത്രമാണ്.
അതിൽ പ്രേക്ഷകർക്ക് സത്യത്തിൽ ആശ്വാസമുണ്ട്. രേഷ്മയുടെ പുറത്തുപോയി വന്നതിനു ശേഷമുള്ള മാറ്റം നമ്മൾ കാണാൻ ഇരിക്കുന്നതേയുള്ളു.
ബിഗ് ബോസ് വീടിനുള്ളിലെ അവസ്ഥ തികച്ചും വ്യത്യസ്തമാണ്. അവിടെ ഓരോ നിമിഷവും പ്രവചിക്കാനാവാത്ത കളികളും ഗ്രൂപ്പുകളും വ്യക്തിബന്ധങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അതിനാൽ ഒരു പ്ലാൻ ചെയ്‌ത കളിയും നടക്കില്ല. മിടുക്കരായ മത്സരാർത്ഥികൾ കളിക്കും. മുന്നേറും.