വീണ പോയത് താൻ കാരണമെന്ന് ആര്യ
പ്രേക്ഷകർക്ക് ഒരുതരത്തിലും ആര്യ ചെയ്യുന്നത് തെറ്റാണെന്നു കാണിക്കാൻ കഴിയാതെ വന്നപ്പോൾ ആര്യയുടെ കൂടെയുള്ള വീണയെ പുറത്താക്കി. ആര്യ പറഞ്ഞത് പൂർണമായും ശരിയാണ്.
വീണ പോകുമ്പോൾ ആര്യ അതിഭയങ്കരമായ പൊട്ടിക്കരയുന്നത് പ്രേക്ഷകർ കണ്ടു. എന്തിനായിരുന്നു അതെന്നു ശ്രദ്ധിച്ചോ? കരച്ചിലിനിടയിൽ ആര്യ ചിലതൊക്കെ വീണയോടു പറയുന്നുണ്ട്. പറയുന്ന കാര്യങ്ങൾ ഇതാണ്. ഞാൻ കാരണമാണ് നീയിപ്പോൾ പോകുന്നത്. ഞാൻ സുജോയുടെ കാര്യത്തിൽ കേസ് കൊടുത്തത് കൊണ്ടാണ് പ്രേക്ഷകർ ഇങ്ങനെയൊരു തീരുമാനമെടുത്തത് എന്നാണ്.
ഒരർത്ഥത്തിൽ ആര്യയുടെ കണക്കു കൂട്ടലുകൾ ശരിയാണ് എന്ന് പറയാം. ആര്യ വീണയെ മുൻനിർത്തി ഗെയിം കളിക്കുകയും ആര്യ എവിടെയും എവിക്ഷനിൽ പോലും ഇല്ലാതിരിക്കുകയും ചെയ്തു. ഇത്തവണയും ആര്യ എവിക്ഷനിൽ നിന്നും കാർഡ് ഉപയോഗിച്ച് രക്ഷപ്പെട്ടു. ആര്യ കോടതി ടാസ്ക്കിൽ സുജോക്കെതിരെ കൊടുത്ത പരാതി കള്ളവുമായിരുന്നു. അതും പോരാഞ്ഞു ആര്യ ബിഗ് ബോസിനെ വെല്ലുവിളിച്ചു. ലാലേട്ടനെ വെല്ലുവിളിച്ചു. ലാലേട്ടൻ ആര്യ സുജോയുടെ കാലിൽ പിടിച്ചു വലിക്കുന്നത് തെളിവടക്കം വീഡിയോ കാണിച്ചു പൊളിച്ചടുക്കി.
പ്രേക്ഷകർക്ക് ഒരുതരത്തിലും ആര്യ ചെയ്യുന്നത് തെറ്റാണെന്നു കാണിക്കാൻ കഴിയാതെ വന്നപ്പോൾ ആര്യയുടെ കൂടെയുള്ള വീണയെ പുറത്താക്കി. ആര്യ പറഞ്ഞത് പൂർണമായും ശരിയാണ്. ശക്തയായ മത്സരാർത്ഥി ആയിരുന്ന വീണ ഇത്ര വേഗം പുറത്തു പോകാനുള്ള ഒരു കാരണം ആര്യയുടെ കളികൾ തന്നെയാണ്. ആര്യ അമിത ആത്മവിശ്വാസത്തോടെയും പ്രേക്ഷകരെ വിലവക്കാതെയും ബിഗ് ബോസിനെ പോലും ചലഞ്ച് ചെയ്തു കൊണ്ടൊക്കെ കളിച്ചു തുടങ്ങിയപ്പോഴാണ് ആര്യയ്ക്ക് കാലിടറി തുടങ്ങിയത്.
ആര്യയുടെ പെരുമാറ്റത്തിൽ ആദ്യം മുതലേ ഉള്ള ഒരു പ്രശ്നമായി പ്രേക്ഷകർ ചൂണ്ടി കാണിക്കുന്നത് ഈ അമിത ആത്മവിശ്വാസമാണ്. ചിലപ്പോഴൊക്കെ അത് അതിരു ഭേദിച്ച് അഹങ്കാരമായും മാറിയിരുന്നു. വീണയെ എല്ലാ വഴക്കിലേക്കും ആര്യ ഇട്ടു കൊടുത്തു മാറി നിൽക്കുന്നതൊക്കെ പ്രേക്ഷകർ ശ്രദ്ധിച്ചു തുടങ്ങിയിട്ട് കുറച്ചു കാലമായി.
ആര്യയുടെ ആ പൊട്ടിക്കരച്ചിൽ വീണ്ടു വിചാരത്തിൽ നിന്നും തിരിച്ചറിവിൽ നിന്നും ഉണ്ടായതാണെന്ന് തോന്നുന്നു. അങ്ങനെയെങ്കിൽ ഈ ആഴ്ച മുതൽ ആര്യ മാനസാന്തരം വന്ന പുതിയൊരു ആര്യയായി മാറും.