ഇനി പറക്കാം വിസ്മയം കാത്തുവച്ച ദേശങ്ങളിലേക്ക്

ഈ അവധി കാലത്ത് നിങ്ങൾക്ക് സന്ദർശിക്കാവുന്ന ടൂറിസം കേന്ദ്രങ്ങൾ

you must visit these places on your vaccation

ചൈന

പോയവർഷങ്ങളിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ സന്ദർശിക്കാൻ താല്‍പ്പര്യപ്പെടുന്ന ഏഷ്യൻ രാജ്യമായി ചൈന മാറി കഴിഞ്ഞു. ഇന്ന് ലോകത്തെ മുൻനിര സാമ്പത്തിക ശക്തിയായി വളർന്ന ചൈന നേരത്തേ വിദേശികളെ തങ്ങളുടെ നാട്ടിലേക്ക് നിയന്ത്രിതമായി മാത്രമേ പ്രവേശിപ്പിച്ചിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ സ്ഥിതി മാറി. ഉൽപന്ന കയറ്റുമതി കഴിഞ്ഞാൽ ചൈനയുടെ മറ്റൊരു പ്രധാന വരുമാനമാർ​ഗമായി ടൂറിസം മാറി കഴിഞ്ഞു. 2008ലെ ഒളിപിംക്സ് മുതലാണ് വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി ചൈന മാറുന്നത്. 5000 കിലോമീറ്റർ നീണ്ടു കിടക്കുന്ന വൻമതിൽ ആണ് ചൈനയിലെ വിശ്വപ്രസിദ്ധമായ ടൂറിസം കേന്ദ്രം. രണ്ടായിരം വർഷം പഴക്കമുള്ള പൂർണ സൈനിക ശിൽപം, 24 ചക്രവർത്തിമാർ വസിച്ച 560 വർഷം പഴക്കമുള്ള ഇംപീരിയൽ പാലസ്, സമ്പന്നതയുടെ മറുവാക്കായ ഷാങ്ഹായ് ന​ഗരം, പ്രകൃതി സുന്ദരമായ ലീ നന്ദി, അപൂർവ്വ വന്യജീവിയായ ചൈനീസ് പാണ്ടകൾ, മഞ്ഞുമലകൾ, ടിബറ്റ് ഇങ്ങനെ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്ന അനവധി പ്രാചീനവും പ്രകൃതി സുന്ദരവുമായ ടൂറിസം കേന്ദ്രങ്ങൾ ചൈനയിലുണ്ട്. 360 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കണ്ണാടി പാലം, ലോകത്തെ ഏറ്റവും വലിയ ബുള്ളറ്റ് ട്രെയിൻ ശൃംഖല, കടൽപ്പാലങ്ങൾ തുടങ്ങി ആധുനിക എഞ്ചിനീയറിം​ഗ് വിസ്മയങ്ങളും ചൈനയിലുണ്ട്.

you must visit these places on your vaccation

ഈഫൽ ടവർ, പാരീസ്

ഫ്രാൻസിന്‍റെ തലസ്ഥാനമായ പാരീസിനെ പ്രണയത്തിന്‍റെ ന​ഗരം എന്നും വിശേഷിപ്പിക്കാറുണ്ട്. ലോകമെമ്പാടും നിന്നും കോടിക്കണക്കിന് സഞ്ചാരികൾ ഓരോ വർഷവു പാരീസിലെത്തുന്നു എന്നാണ് കണക്ക്. വിശ്വന​ഗരമായ പാരീസിന്‍റെ മുഖമുദ്രയായി കണക്കാക്കുന്നത് ഈഫല്‍ ടവറിനെയാണ്. 1889-ൽ ഫ്രഞ്ച് വിപ്ലവത്തിന്‍റെ നൂറാം വാർഷികാഘോങ്ങളുടെ ഭാ​ഗമായി ഉദ്​ഘാടനം ചെയ്യപ്പെട്ട ഈ ഇരുമ്പു​ഗോപുരം 1931 വരെ ലോകത്തെ ഏറ്റവും ഉയരമുള്ള മനുഷ്യനിർമ്മിത വസ്തു കൂടിയായിരുന്നു. ഈഫല്‍ ​ഗോപുരത്തിന്‍റെ ആകെ ഉയരം 318 മീറ്റർ ആണ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള പാരീസ് ന​ഗരത്തിലെ പൈതൃക സമ്പന്നമായ കെട്ടിട്ടങ്ങൾക്കും ഉദ്യോ​നങ്ങൾക്കും മധ്യേസ്ഥിതി ചെയ്യുന്ന ഈഫല്‍ ടവറും അതിന്‍റെ പരിസരത്തെ പാർക്കുകളും ലോകമെമ്പാടും നിന്നുള്ള വിനോദസഞ്ചാരികളുടെ മുഴുവൻ സമയസം​ഗമകേന്ദ്രം കൂടിയാണ്.

you must visit these places on your vaccation

കംബോഡിയ

ഏഷ്യൻ വൻ‌കരയുടെ തെക്കുകിഴക്കു ഭാഗത്തുള്ള ഈ രാജ്യം കുറഞ്ഞ ചിലവിൽ സന്ദർശിക്കാവുന്ന ഒരു ടൂറിസം കേന്ദ്രം എന്ന നിലയിലാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. പതിറ്റാണ്ടുകൾ നീണ്ട അഭ്യന്തര യുദ്ധത്തിന് ശേഷം തകർന്നു തരിപ്പണമായ കംബോഡിയ ടൂറിസത്തിലൂടെയാണ് ഇപ്പോൾ തിരിച്ചു വരുന്നത്. യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെട്ട ലോകത്തെ ഏറ്റവും വലിയ ക്ഷേത്രമായ അങ്കോർ വാറ്റ് അടക്കം അനവധി ടൂറിസം കേന്ദ്രങ്ങൾ കംബോഡിയയിലുണ്ട്. ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവൽ സൗകര്യം കംബോഡിയ നൽകുന്നുണ്ട്. 30 യുഎസ് ഡോളറാണ് ഓൺ അറൈവൽ വിസയുടെ ഫീസ്. നൂറ് യുഎസ് ഡോളറിന് നാലായിരം കംബോഡിയൻ ഡോളർ കിട്ടും. ടൂറിസവും കൃഷിയും മുഖ്യ വരുമാനമായ ഈ രാജ്യത്ത് ജീവിതചിലവും കുറവാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള നൂറുകണക്കിന് ക്ഷേത്രങ്ങളും പ്രാചീന കെട്ടിട്ടങ്ങളും കംബോഡിയയിലുണ്ട്. വിനോദസഞ്ചാരികളെ ആകർഷിക്കാനായി കംബോഡിയൻ സർക്കാർ നിർമ്മിച്ച സീയം റിപ്പ് ആധുനിക സൗകര്യങ്ങൾ ചേർന്ന രാത്രികാല ഷോംപ്പിം​ഗ് കേന്ദ്രമാണ്.

you must visit these places on your vaccation

നയാ​ഗ്ര വെള്ളച്ചാട്ടം

ലോകത്തെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടം എന്ന് വിശേഷിപ്പിക്കപ്പെട്ടതാണ് നയാ​ഗ്രാ നദിയിലെ വെള്ളച്ചാട്ടം. അമേരിക്ക-കാനഡ അതിർത്തിയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. അമേരിക്കൻ ഫാൾ‌സ്, ബ്രൈഡൽ വെയ്‌ൽ ഫാൾ‌സ്, കനേഡിയൻ ഹോഴ്‌സ് ഷൂ ഫാൾ‌സ് എന്നീ മൂന്നു വെള്ളച്ചാട്ടങ്ങൾ ഒരുമിച്ച് ചേർ‌ന്നാണ് നയാഗ്ര രൂപംകൊള്ളുന്നത്. അമേരിക്കയിൽ നിന്നും കാനഡയിലേക്കു പതിക്കുന്നതിനാൽ കാനഡയിൽ നിന്നുമാണ്‌ നയാഗ്രയുടെ ഭംഗി പൂർ‌ണമായും ആസ്വദിക്കാൻ‌ കഴിയുക. മൂന്നരകോടിക്ക് മേൽ ആളുകൾ ഒരു വർഷം നയാ​ഗ്ര വെള്ളച്ചാട്ടം സന്ദർശിക്കാൻ എത്തുന്നുവെന്നാണ് കണക്ക്.

you must visit these places on your vaccation

രാജസ്ഥാൻ
വിസ്തൃതിയുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമാണ് രജപുത്രരുടെ നാട് എന്നറിയപ്പെടുന്ന രാജസ്ഥാൻ. ഗുജറാത്ത്‌, മധ്യപ്രദേശ്‌, ഉത്തർപ്രദേശ്, പഞ്ചാബ്‌, ഹരിയാന എന്നീ സംസ്ഥാനങ്ങളുമായും അതിർത്തി പങ്കിടുന്ന രാജസ്ഥാന്‍റെ പടിഞ്ഞാറ് വശത്ത് പാകിസ്താനുമായുള്ള അന്താരാഷ്ട്ര അതിർത്തിയാണ്. മരുഭൂമികളും കൊടുംകാടുകളും ഒരുപോലെ ഉൾക്കൊള്ളുന്ന സവിശേഷ ഭൂപ്രകൃതിയാണ് ഈ സംസ്ഥാനത്തിന്‍റേത്.  ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂപ്രദേശമായ താർ മരുഭൂമിയുടെ ഭൂരിഭാഗവും രാജസ്ഥാനിലാണ്. 

ലോകത്തിലെതന്നെ ഏറ്റവും പഴക്കമേറിയ പർവ്വതനിരകളിലൊന്നായ ആരവല്ലിയും അതിലെ പ്രശസ്ത കൊടുമുടിയായ മൗണ്ട് അബുവും രാജസ്ഥാനിലെ പ്രധാനടൂറിസം ആകർഷണകേന്ദ്രങ്ങളാണ്. പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പൂരാണ് രാജസ്ഥാന്‍റെ തലസ്ഥാനം. ഉദയ്പൂരിലെ പിഞ്ചോല തടാകത്തിൽ സ്ഥിതി ചെയ്യുന്ന ലേക്ക് പാലസ്, ലോകത്തെ ഏറ്റവും വലിയ സ്വകാര്യ റെസിൻഡൻഷ്യൽ പ്രൊപ്പർട്ടിയായിവിശേഷിപ്പിക്കപ്പെടുന്ന ഉർനൈദ് ഭവൻ പാലസ്, കാറ്റിന്‍റെ കൊട്ടാരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹൗവാ മഹൽ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഇന്ത്യൻ ശിൽപനിർമ്മിതിയുടെവൈവിധ്യവും മ​ഹത്വവും വിളിച്ചോതുന്ന അനവധി സാംസ്കാരിക കേന്ദ്രങ്ങള്‍ രാജസ്ഥാനിലുണ്ട്. അതിനാൽ തന്നെ വിദേശികൾക്കൊപ്പം രാജ്യത്ത് ഏറ്റവും കൂടുതൽ അഭ്യന്തരടൂറിസ്റ്റുകളേയും ആകർഷിക്കുന്ന ടൂറിസം കേന്ദ്രമാണ് രാജസ്ഥാൻ.

നിങ്ങളെ വിസ്മയിപ്പിക്കുന്ന ദേശങ്ങള്‍ നേരില്‍ കാണാന്‍ ആഗ്രഹമുണ്ടോ... എങ്കില്‍ ആ മോഹം സാധ്യമാക്കാന്‍ ഞങ്ങളുണ്ട് കൂടെ.. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ...

കേന്ദ്ര-കേരള സര്‍ക്കാരുകളുടേയും ടൂറിസം വകുപ്പിന്‍റേയും അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ മുന്‍നിര ടൂറിസ്റ്റ് ഏജന്‍സികളിലൊന്നാണ് ഇന്‍റര്‍സൈറ്റ് ഹോളിഡേയ്സ്.  വിനോദസഞ്ചാരരംഗത്ത് രണ്ട് പതിറ്റാണ്ടിലേറെ കാലത്തെ പ്രവര്‍ത്തന പരിചമുള്ള ഇന്‍റര്‍സൈറ്റ് ഹോളിഡേയ്സ് വഴി 30,000-ത്തിലേറെ പേരാണ് രാജ്യത്തികത്തും പുറത്തുമുള്ള നൂറുകണക്കിന് വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് സുരക്ഷിതമായി, സംതൃപ്തരായി യാത്ര ചെയ്തിട്ടുള്ളത്. കേരളത്തിനകത്തെ വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ വഴികാട്ടിയായി പ്രവര്‍ത്തനം തുടങ്ങിയ സ്ഥാപനം ഇന്ന് രാജ്യത്തിനകത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലേക്കും പ്രധാനപ്പെട്ട അന്താരാഷ്ട്രവിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കും സര്‍വ്വീസുകള്‍ സംഘടിപ്പിക്കുന്നുണ്ട്. വിദേശവിനോദയാത്രകളില്‍ തങ്ങളുടെ അതിഥികള്‍ക്കൊപ്പം ഒരു പ്രൊഫഷണല്‍ ടൂര്‍ മാനേജറുടെ സേവനവും ഇന്‍റര്‍സൈറ്റ് ഹോളിഡേയ്സ് ഉറപ്പാക്കുന്നു. 
 

Latest Videos
Follow Us:
Download App:
  • android
  • ios