പ്രളയത്തില്‍പ്പെട്ട വാഹനങ്ങള്‍ക്ക് പരിശോധനാ ക്യാംപുമായി യമഹ

കേരളത്തിലെ പ്രളയ ദുരിതം നേരിട്ട വാഹന ഉടമകള്‍ക്കായി ഒരു മാസം നീളുന്ന പരിശോധനാ ക്യാംപുമായി ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ യമഹ. വ്യാഴാഴ്ച ആരംഭിക്കുന്ന ക്യാമ്പ് സെപ്റ്റംബർ 30ന് അവസാനിക്കും. 

Yamaha organizes service and maintenance campaign in Kerala

കേരളത്തിലെ പ്രളയ ദുരിതം നേരിട്ട വാഹന ഉടമകള്‍ക്കായി ഒരു മാസം നീളുന്ന പരിശോധനാ ക്യാംപുമായി ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ യമഹ. വ്യാഴാഴ്ച ആരംഭിക്കുന്ന ക്യാമ്പ് സെപ്റ്റംബർ 30ന് അവസാനിക്കും. 

പ്രളയജലത്തിൽ കുടുങ്ങുകയോ വെള്ളക്കെട്ടിലൂടെ ഓടിക്കുകയോ ചെയ്ത ഇരുചക്രവാഹനങ്ങളെ ലക്ഷ്യമിട്ടാണു പരിശോധനാ ക്യാംപ്. ക്യാംപിലെത്തുന്ന വാഹനങ്ങൾക്കായി 14 പോയിന്റ് പരിശോധന നടക്കും. എൻജിൻ അറ്റകുറ്റപ്പണിക്കടക്കം ലേബർ ചാർജുകളും ഒഴിവാക്കിയിട്ടുണ്ടെന്നും യമഹ മോട്ടോർ ഇന്ത്യ സെയിൽസ് പ്രൈവറ്റ് ലിമിറ്റഡ് സീനിയർ വൈസ് പ്രസിഡന്റ് (സ്ട്രാറ്റജി ആൻഡ് പ്ലാനിങ്) രവീന്ദർ സിങ് വ്യക്തമാക്കി.  

യന്ത്രത്തകരാർ പരിഹരിച്ച് യമഹ ഇരുചക്രവാഹനങ്ങളുടെ സ്വാഭാവികതയും കാര്യക്ഷമതയും വീണ്ടെടുക്കുകയാണു ക്യാംപിന്റെ ലക്ഷ്യമെന്നും കേരളത്തിലെ എല്ലാ സർവീസ് സെന്ററുകളും കേന്ദ്രീകരിച്ചു നടത്തുന്ന പരിപാടി സെപ്റ്റംബർ 30 വരെ തുടരുമെന്നും സിങ് വ്യക്തമാക്കി.

Latest Videos
Follow Us:
Download App:
  • android
  • ios