പ്രളയത്തിൽ മുങ്ങിയ വാഹനങ്ങൾക്ക് സഹായവുമായി ഫോക്സ്‍വാഗൻ

കേരളത്തിലെ അതിരൂക്ഷമായ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട വാഹനങ്ങൾക്ക് പ്രത്യേക സർവീസ് സഹായം

Volkswagen Announces Extended Support For Cars Affected By Floods In Kerala

കേരളത്തിലെ അതിരൂക്ഷമായ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട വാഹനങ്ങൾക്ക് പ്രത്യേക സർവീസ് സഹായവുമായി ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സ്‌വാഗൻ. വെള്ളത്തിൽ അകപ്പെട്ടുപോയ ഫോക്സ്‌വാഗൻ വാഹനങ്ങൾക്ക് സൗജന്യ റോ‍ഡ്സൈ‍ഡ് അസിസ്റ്റൻസാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇതിനായി 1800–102–1155 എന്ന നമ്പറിലോ 1800–419–1155 എന്ന നമ്പറിലോ ബന്ധപ്പെടാമെന്നുംകമ്പനി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

ഇത്തരം വാഹനങ്ങളെ തൊട്ടടുത്ത ഫോക്സ്‍വാഗൻ ഡീലർഷിപ്പുകളിലേയ്ക്ക് സൗജന്യമായി എത്തിക്കും. കേരളത്തിലെ എല്ലാ ഡീലർഷിപ്പുകളിലും അടിയന്തര സാഹചര്യങ്ങൾ നേരിടാനായി നിർദ്ദേശങ്ങൾ നൽകിയെന്നും സ്പെയർപാർട്സുകളും കൂടുതലായി എത്തിക്കുമെന്നും ഫോക്സ്‍വാഗൻ വ്യക്തമാക്കി. കേരള ജനതയ്ക്കൊപ്പം തങ്ങളുടെ പ്രാർത്ഥനയമുണ്ടെന്നും സംസ്ഥാനത്തെ സ്ഥിതിഗതികൾ അതിവേഗം മെച്ചപ്പെടുമെന്നാണു പ്രതീക്ഷയെന്നും ഫോക്സ്‍വാഗൻ കൂട്ടിച്ചേർത്തു.

 നേരത്തെ മെഴ്സഡീസ് ബെൻസും ബിഎം‍ഡബ്ല്യുവും തങ്ങളുടെ ഉപഭോക്താക്കൾക്ക് സർവീസ് സപ്പോർട്ടുകൾ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ടിവിഎസ് മോട്ടോഴ്സ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു കോടി രൂപയും മെഴ്സഡീസ് ബെൻസ് 30 ലക്ഷം രൂപയും സംഭാവനയും നല്‍കിയിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios