സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് കാര്‍ഗില്‍ എഡിഷന്‍
സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് പുതിയ ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് കാര്‍ഗില്‍ എഡിഷന്‍ വിപണിയിലെത്തി.
സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് പുതിയ ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് കാര്‍ഗില്‍ എഡിഷന്‍ വിപണിയിലെത്തി. വൈറ്റ് – ഗ്രീന്‍ കാമോ നിറശൈലിയിലാണ് സ്റ്റാര്‍ സിറ്റി പ്ലസ് കാര്‍ഗില്‍ എഡിഷന്‍ എത്തുന്നത്. സീറ്റിന് തൊട്ടുതാഴെയുള്ള പാനലില്‍ പ്രത്യേക കാര്‍ഗില്‍ ബാഡ‍്ജ് പതിപ്പിച്ചിട്ടുണ്ട്.54,399 രൂപയാണ് കാര്‍ഗില്‍ എഡിഷന്‍ സ്റ്റാര്‍ സിറ്റി പ്ലസിന് വില.
പൂര്‍ണ്ണമായും മിലിട്ടറി ഗ്രീന്‍ നിറം ഉപയോഗിക്കാന്‍ സൈനിക വാഹനങ്ങള്‍ക്ക് മാത്രമെ ഇന്ത്യയില്‍ അനുവാദമുള്ളൂ. അതുകൊണ്ട് ഈ ബൈക്കിന്‍റെ തിരഞ്ഞെടുത്ത ഘടകങ്ങളിലാണ് മിലിട്ടറി ഗ്രീന്‍ നിറമുള്ളത്. ബാക്കി ഭാഗങ്ങള്‍ക്ക് നിറം വെള്ളയാണ്, ബൈക്കിന്‍റെ സാങ്കേതിക സംവിധാനങ്ങളില്‍ മാറ്റങ്ങളൊന്നുമില്ല. നിലവിലെ 109.7 സിസി ഒറ്റ സിലിണ്ടര്‍ ഇക്കോ ത്രസ്റ്റ് എഞ്ചിന്‍ കാര്‍ഗില്‍ എഡിഷനിലും തുടരും. 8.4 bhp കരുത്തും 8.7 Nm torqueഉം ഈ എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും. നാലു സ്പീഡ് ഗിയര്‍ബോക്സാണ് ട്രാന്‍സ്‍മിഷന്‍. മുന്‍ ടയറില്‍ 130 mm ഡ്രം ബ്രേക്കും പിന്‍ ടയറില്‍ 110 mm ഡ്രം ബ്രേക്കുമുണ്ട്. കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്താനായി കോമ്പി ബ്രേക്കിംഗ് സംവിധാനവും ബൈക്കിലുണ്ട്.
2017 സെപ്തംബറിലാണ് സ്റ്റാര്‍ സിറ്റിയുടെ പുതിയ പതിപ്പിനെ ടിവിഎസ് അവതരിപ്പിക്കുന്നത്. ബ്ലാക്ക് – റെഡ്, ബ്ലാക്ക് – ബ്ലൂ, റെഡ് – ബ്ലാക്ക്, ഗ്രെയ് – ബ്ലാക്ക് നിറങ്ങളില്‍ സ്റ്റാര്‍ സിറ്റി പ്ലസ് വിപണിയില്‍ ലഭ്യമാണ്. ഹോണ്ട ഡ്രീം യുഗ, യമഹ സല്യൂട്ടോ RX, ബജാജ് ഡിസ്‌കവര്‍ തുടങ്ങിയവരാണ് ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസിന്‍റെ മുഖ്യഎതിരാളികള്‍. 2018 -ലെ ഏറ്റവും ഇന്ധനക്ഷമതയേറിയ ബൈക്കെന്ന പേര് ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് സ്വന്തമാക്കിയിരുന്നു.