ജൂപിറ്റര്‍ ഗ്രാന്‍ഡെ എഡിഷനുമായി ടിവിഎസ്

നിലവിലുള്ള 109.7 സിസി എയര്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ തന്നെയാണ് ജൂപിറ്റര്‍ ഗ്രാന്‍ഡെ എഡിഷന്റെയും ഹൃദയം. ഈ എഞ്ചിന്‍ പരമാവധി 8 ബിഎച്ച്പി കരുത്തും 8 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും സൃഷ്ടിക്കും. സിവിടി ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍.  

tvs jupitor grande to reach outlets soon

ടിവിഎസ് ജൂപിറ്റര്‍ സ്‌കൂട്ടറിന്റെ പുതിയ വകഭേദം ജൂപിറ്റര്‍ ഗ്രാന്‍ഡെ എഡിഷന്‍ ഉടന്‍ വിപണിയിലെത്തും. പുതിയ നിറങ്ങളിലും മാറ്റങ്ങളോടെയുമാണ് ഗ്രാന്‍ഡെ എഡിഷന്‍ വരുന്നത്. 

ഫ്‌ളോര്‍ബോര്‍ഡിനും ഫൂട്ട്‌റെസ്റ്റുകള്‍ക്കും ബീജ് നിറമാണ്. സീറ്റുകള്‍ക്ക് നിറം ലെതര്‍ ബ്രൗണും. സ്‌കൂട്ടറിന്റെ പ്രീമിയം പരിവേഷം ഉയര്‍ത്തിക്കാട്ടാന്‍ സീറ്റുഘടന ശ്രമിക്കുന്നുണ്ട്.

നിലവിലുള്ള 109.7 സിസി എയര്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ തന്നെയാണ് ജൂപിറ്റര്‍ ഗ്രാന്‍ഡെ എഡിഷന്റെയും ഹൃദയം. ഈ എഞ്ചിന്‍ പരമാവധി 8 ബിഎച്ച്പി കരുത്തും 8 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും സൃഷ്ടിക്കും. സിവിടി ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍.  

Latest Videos
Follow Us:
Download App:
  • android
  • ios