നിരത്തിലെത്തിയത് ഒരു ലക്ഷം അപ്പാഷെ ആര്‍ടിആര്‍

അപ്പാഷെ ആര്‍ടിആര്‍ 160 4വി ബൈക്ക് ഒരു ലക്ഷം യൂണിറ്റ് വിറ്റതായി രാജ്യത്തെ ആഭ്യന്തര ഇരുചക്രവാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ ടിവിഎസ് മോട്ടോര്‍സ്

TVS Apache 160 4V Crosses 1 Lakh Sales

അപ്പാഷെ ആര്‍ടിആര്‍ 160 4വി ബൈക്ക് ഒരു ലക്ഷം യൂണിറ്റ് വിറ്റതായി രാജ്യത്തെ ആഭ്യന്തര ഇരുചക്രവാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ ടിവിഎസ് മോട്ടോര്‍സ്.  ആറ് മാസം മുമ്പാണ് ബൈക്ക് പ്രീമിയം 150-160 സിസി  സെഗ്മെന്റില്‍ ബൈക്ക് വിപണിയില്‍ അവതരിപ്പിച്ചത്. 

ഫ്യൂവല്‍ ഇന്‍ജെക്റ്റഡ്, കാര്‍ബുറേറ്റഡ് എന്നീ രണ്ട് വേരിയന്റുകളിലാണ് വാഹനം എത്തുന്നത്. ടിവിഎസ് അപ്പാച്ചെ ആര്‍ ടി ആര്‍ 160 എഫ്‌ഐ 4വി എന്നാണ് ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് വേര്‍ഷന്‍ അറിയപ്പെടുന്നത്. 4 വാല്‍വ്, 159.5 സിസി എന്‍ജിനാണ് മോട്ടോര്‍സൈക്കിളിന്‍റെ ഹൃദയം. ഈ മോട്ടോര്‍ ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് വേരിയന്റില്‍ 16.6 ബിഎച്ച്പി കരുത്തും കാര്‍ബുറേറ്റഡ് വേരിയന്റില്‍ 16.3 ബിഎച്ച്പി കരുത്തും ഉല്‍പ്പാദിപ്പിക്കും.

ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 60 4വിയുടെ കാര്‍ബുറേറ്റഡ് വേരിയന്റിന് മണിക്കൂറില്‍ 113 കിലോമീറ്ററും ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് വേരിയന്റിന് 114 കിലോമീറ്ററുമാണ് ടോപ് സ്പീഡ്. റേസിംഗ് റെഡ്, മെറ്റാലിക് ബ്ലൂ, നൈറ്റ് ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളില്‍ 160 4വി ലഭിക്കും.

82,810 രൂപ (ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, കാര്‍ബുറേറ്റഡ് വേരിയന്റ്), 85,810 രൂപ (ഫ്രണ്ട്‌റിയര്‍ ഡിസ്‌ക് ബ്രേക്ക്, കാര്‍ബുറേറ്റഡ് വേരിയന്റ്), 91,819 രൂപ (ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് വേരിയന്റ്) എന്നിങ്ങനെയാണ് ബൈക്കിന്‍റെ ദില്ലി എക്‌സ് ഷോറൂം വില.

Latest Videos
Follow Us:
Download App:
  • android
  • ios