ഒരു ലക്ഷം രൂപയിലധികം കിടിലന്‍ ഓഫറുകളുമായി ടൊയോട്ട
രാജ്യത്തുടനീളമുള്ള ടൊയോട്ടയുടെ ഡീലർഷിപ്പുകൾ വഴി തിരഞ്ഞെടുക്കപ്പെട്ട മോഡലുകൾക്ക് ആകർഷകമായ ആനുകൂല്യങ്ങളുമായി ടൊയോട്ട കിർലോസ്കർ മോട്ടോർസ്.
കൊച്ചി: രാജ്യത്തുടനീളമുള്ള ടൊയോട്ടയുടെ ഡീലർഷിപ്പുകൾ വഴി തിരഞ്ഞെടുക്കപ്പെട്ട മോഡലുകൾക്ക് ആകർഷകമായ ആനുകൂല്യങ്ങളുമായി ടൊയോട്ട കിർലോസ്കർ മോട്ടോർസ്. 'റിമെംബർ ഡിസംബർ' കാമ്പയിന്‍ എന്ന ഈ ഓഫറിലൂടെ ടൊയോട്ട വാഹനങ്ങൾ വാങ്ങുന്നവർക്ക് ഒരു ലക്ഷത്തിലധികം രൂപയുടെ ആനുകൂല്യങ്ങളാണ് വാഗ്ദാനം.
പുതിയതായി നിരത്തിലിറങ്ങിയ യാരിസിന് 1ലക്ഷം രൂപവരെയുള്ള ആനുകൂല്യങ്ങൾ ലഭ്യമാകും. കൊറോള അൾട്ടിസ് മോഡലിന് 1,10,000, രൂപവരെയും, ഫോർച്യൂണറിന് 45,000രൂപവരെയും ആനുകൂല്യങ്ങൾ നേടാം. എറ്റിയോസ് വാഹനങ്ങൾക്ക് 38,000രൂപ വരെയും, ലിവ മോഡലുകൾക്ക് 23,000രൂപ വരേയും ആനുകൂല്യങ്ങൾ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. ഡിസംബർ 31വരെ ഈ ആനുകൂല്യങ്ങൾ സ്വന്തമാക്കാം. കൂടാതെ സർക്കാർ കോർപ്പറേറ്റ് ജീവനക്കാർക്കായി ടൊയോട്ട പ്രത്യേക ഇളവുകളും, ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. 2019 മാർച്ച് വരെ പണം അടക്കാനുള്ള പദ്ധതികളും ലഭ്യമാക്കുമെന്നും ടൊയോട്ട വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വിൽപ്പനാനന്തര സേവനത്തിലും ഉപയോക്താക്കൾക്ക് ലോകനിലവാരത്തിലുള്ള സൗകര്യങ്ങൾ, ഗുണമേന്മ, സമാനതകളില്ലാത്ത സുരക്ഷിതത്വം എന്നിവ നൽകാൻ നിരന്തരം ശ്രമിക്കുന്നതായി ടൊയോട്ട കിർലോസ്കർ മോട്ടോർസ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ എൻ രാജ പറഞ്ഞു. ടൊയോട്ട ഉൽപന്നങ്ങളുടെ കുറഞ്ഞ മെയ്ന്റനൻസ് ചിലവ്, ഉയർന്ന റീസെയിൽ മൂല്യം, ദീർഘകാലം നീണ്ടുനിൽക്കുന്ന ഗുണമേന്മ, സുരക്ഷ, ഉയർന്ന നിലവാരം, മികച്ച പ്രകടനം, കാര്യക്ഷമത എന്നീ കാര്യങ്ങളിൽ ഉപഭോക്താക്കൾക്ക് വിലമതിക്കാനാകാത്ത മൂല്യം ടൊയോട്ട ലഭ്യമാക്കുന്നുവെന്നും രാജ വ്യക്തമാക്കി.