ഇന്നോവയുടെയും ഫോര്‍ച്യൂണറിന്‍റെയും മിന്നുംപ്രകടനം; ടൊയോട്ട കുതിക്കുന്നു

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടെയോട്ടയുടെ ഓഗസ്റ്റ് മാസം വില്‍പ്പനയില്‍ 17 ശതമാനം വര്‍ദ്ധന. ഇന്നോവ ക്രിസ്റ്റയുടെയും ഫോര്‍ച്യൂണറിന്‍റെയും മിന്നുന്ന പ്രകടനാണ് ഈ നേട്ടത്തിനു പിന്നില്‍. 

Toyota sales hike august

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടെയോട്ടയുടെ ഓഗസ്റ്റ് മാസം വില്‍പ്പനയില്‍ 17 ശതമാനം വര്‍ദ്ധന. ഇന്നോവ ക്രിസ്റ്റയുടെയും ഫോര്‍ച്യൂണറിന്‍റെയും മിന്നുന്ന പ്രകടനാണ് ഈ നേട്ടത്തിനു പിന്നില്‍. 14100 വാഹനങ്ങളാണ് ടൊയോട്ട ഈ മാസം ആഭ്യന്തര വിപണിയില്‍ വില്‍പ്പന നടത്തിയത്.

ടൊയോട്ടയുടെ എസ് യു വി മോഡലുകളായ ഫോര്‍ച്യുണറിനും ഇന്നോവ ക്രിസ്റ്റയുടെയും വില്‍പ്പനയില്‍ അടുത്ത കാലത്തായി ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര വിപണിയിലെത്തിയതും കയറ്റി അയച്ചതും ഉള്‍പ്പെടെ 14581 വാഹനങ്ങളാണ് ഈ ഓഗസ്റ്റില്‍ മാത്രം പുറത്തിറങ്ങിയത്. 2017ല്‍ വാഹനങ്ങളുടെ വില്‍പ്പന 13081 ആയിരുന്നു.

2018 ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള ക്രിസ്റ്റയുടെ വില്‍പ്പനയില്‍ 13 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യം തുടര്‍ന്നാല്‍ ഗ്രാമപ്രദേശങ്ങളില്‍ ടൊയോട്ടയുടെ സ്വാധീനം ഉയര്‍ത്താനും അതുവഴി ഉത്സവസീസണില്‍ മികച്ച വില്‍പ്പന ഉറപ്പാക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. 

കേരളത്തിലെ പ്രളയക്കെടുതി കമ്പനിയെയും ബാധിച്ചിട്ടുണ്ടെന്നും എന്നാല്‍ അതിനെ മറികടക്കാന്‍ കഴിയുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

Latest Videos
Follow Us:
Download App:
  • android
  • ios