ടൊയോട്ട എത്തിയോസ് വില്‍പ്പന നാല് ലക്ഷം പിന്നിട്ടു
2016സെപ്റ്റംബറിലാണ് ടോയോട്ട പുതിയ സുരക്ഷാ സവിഷേതകളുമായി പ്ലാറ്റിനം എത്തിയോസ്, എത്തിയോസ് ലിവ എന്നീ മോഡലുകൾ വിപണിയിൽ എത്തിച്ചത്. ആകർഷകമായ രണ്ടു നിറങ്ങൾ സംയോജിപ്പിച്ച് മനോഹരമായ ഡ്യൂവൽ ടോൺ ലിവയും നിരത്തിൽ എത്തി. എത്തിയോസ് ക്രോസ്സിന്റെ ലിമിറ്റഡ് എഡിഷൻ വാഹനമായ എത്തിയോസ് ക്രോസ് എക്സ് കഴിഞ്ഞ സെപ്റ്റംബറിലാണ് വിൽപ്പനക്കെത്തിയത്
കൊച്ചി: പ്രമുഖ വാഹന നിർമാതാക്കളായ ടൊയോട്ടയുടെ എത്തിയോസ് സീരിയസ് കാറുകളുടെ വിൽപ്പന നാല് ലക്ഷം പിന്നിട്ടു. 2011ലാണ് ഇന്ത്യയിൽ എത്തിയോസ് സീരിയസ് കാറുകൾ ആദ്യമായി അവതരിപ്പിച്ചത്. പ്ലാറ്റിനം എത്തിയോസ്, എത്തിയോസ് ലിവ, എത്തിയോസ് ക്രോസ്സ് എന്നീ മോഡലുകൾ ഉൾപ്പെടുന്നതാണ് എത്തിയോസ് സീരിയസ്. 2018 ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ കഴിഞ്ഞ വർഷം ഇതേ കാലയളവിലെ അപേക്ഷിച്ച് 10 ശതമാനം വർദ്ധനവാണ് എത്തിയോസ് ലിവ രേഖപ്പെടുത്തിയത്.
2016സെപ്റ്റംബറിലാണ് ടോയോട്ട പുതിയ സുരക്ഷാ സവിഷേതകളുമായി പ്ലാറ്റിനം എത്തിയോസ്, എത്തിയോസ് ലിവ എന്നീ മോഡലുകൾ വിപണിയിൽ എത്തിച്ചത്. ആകർഷകമായ രണ്ടു നിറങ്ങൾ സംയോജിപ്പിച്ച് മനോഹരമായ ഡ്യൂവൽ ടോൺ ലിവയും നിരത്തിൽ എത്തി. എത്തിയോസ് ക്രോസ്സിന്റെ ലിമിറ്റഡ് എഡിഷൻ വാഹനമായ എത്തിയോസ് ക്രോസ് എക്സ് കഴിഞ്ഞ സെപ്റ്റംബറിലാണ് വിൽപ്പനക്കെത്തിയത്. ഡ്യൂവൽ ടോൺ ലിവക്ക് ഉപഭോക്താക്കളിൽ നിന്നും ലഭിച്ച മികച്ച പ്രതികരണത്തോടെ എത്തിയോസ് ലിവയുടെ സ്വകാര്യ വാഹനവിഭാഗത്തിലെ വളർച്ച 95ശതമാനമായി ഉയർന്നു. മികച്ച സുഖ സൗകര്യങ്ങൾ, പകരം വെയ്ക്കാനില്ലാത്തല്ലാത്ത സുരക്ഷാ സംവിധാനങ്ങൾ, ഉയർന്ന റീ സെയിൽ വാല്യൂ, മികച്ച ഇന്ധന ക്ഷമത, ഏറ്റവും കുറഞ്ഞ മെയ്ന്റനൻസ് ചിലവ് എന്നിവയാണ് ടൊയോട്ട എത്തിയോസ് സീരിയസിനെ ശ്രദ്ധേയമാക്കിയത്.
വിപണിയിലെ വികസിച്ചു വരുന്ന ആവാശ്യങ്ങള്‍ അനുസരിച്ച് തങ്ങളുടെ ഉല്‍പ്പന്നങ്ങളെ നവീകരിക്കുവാനും ടൊയോട്ടയുടെ വളരെ വിലപ്പെട്ട ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഫീച്ചറുകള്‍ പ്രദാനം ചെയ്യുവാനും ഞങ്ങള്‍ തുടര്‍ച്ചയായി കഠിന പ്രയത്‌നം നടത്തിക്കൊണ്ടേയിരിക്കുമെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍സ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ എന്‍ രാജ വ്യക്തമാക്കി.
എല്ലാ വിഭാഗങ്ങളിലും ഉള്ള ഇരട്ട എസ്ആർഎസ് എയർബാഗ്ഗുകൾ, ഇബിഡി സഹിതം എബിഎസ്, ഫോഴ്‌സ് ലിമിറ്റർ, പ്രീ ടെൻഷനർ തുടങ്ങിയവയോടുകൂടിയ മുൻ സീറ്റ് ബെൽറ്റുകൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് ലോക്കുകൾ, എന്നിവ സെഗ്മെന്റിൽ തന്നെ ഒരു പുതിയ സുരക്ഷാ മാനദണ്ഡം സൃഷ്ടിച്ചിരിക്കുന്നു. ഇന്ത്യയിൽ നിർമിച്ച എത്തിയോസ് ഗ്ലോബൽ എൻസിഎപി സുരക്ഷാ പരിശോധനയിൽ മുതിർന്ന യാത്രക്കാരുടെ വിഭാഗത്തിൽ ഫോർ സ്റ്റാർ റേറ്റിങ്ങും, കുട്ടികളുടെ സുരക്ഷ സംബന്ധിച്ച വിഭാഗത്തിൽ ത്രീ സ്റ്റാർ റേറ്റിങ്ങും നേടിയിട്ടുണ്ട്.