ശ്രീലങ്കന്‍ യാത്രയ്ക്ക് ഒരുങ്ങുകയാണോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക!

ശ്രീലങ്ക. സഞ്ചാരികളുടെ പ്രിയപ്പെട്ട മരതകദ്വീപ്. ഇന്ത്യയ്ക്കു തൊട്ടുതാഴെ കണ്ണീർക്കണങ്ങളുടെ ആകൃതിയിൽ കിടക്കുന്നതിനാൽ 'ഇന്ത്യയുടെ കണ്ണുനീർ' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാജ്യം.  മനോഹരമായ കടല്‍ തീരങ്ങള്‍, ബുദ്ധ സംസ്‌കാരത്തിന്റെ അവശേഷിപ്പുകള്‍ തുടങ്ങി മറ്റ് നിരവധി കാഴ്ചകളുമുണ്ട്. ലങ്കന്‍ യാത്രയ്ക്ക് തയ്യാറെടുക്കുന്നവരാണെങ്കില്‍ ഇക്കാര്യങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിച്ചുകൊള്ളൂ.

Tips To Sri Lankan Travel

ശ്രീലങ്ക. സഞ്ചാരികളുടെ പ്രിയപ്പെട്ട മരതകദ്വീപ്. ഇന്ത്യയ്ക്കു തൊട്ടുതാഴെ കണ്ണീർക്കണങ്ങളുടെ ആകൃതിയിൽ കിടക്കുന്നതിനാൽ 'ഇന്ത്യയുടെ കണ്ണുനീർ' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാജ്യം. 1972-വരെ 'സിലോൺ' എന്നായിരുന്നു ഔദ്യോഗികനാമം. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ലങ്കയുടെ നിഗൂഡതകളിലേക്ക് സഞ്ചരിക്കാം. റാഫ്റ്റിങ്, കയാക്കിങ്, കുത്തനെയുള്ള മലനിരകളിലൂടെയുള്ള ബൈക്കിങ്, മലകയറ്റം എന്നിങ്ങനെ ലക്ഷ്യസ്ഥാനങ്ങള്‍ ഏറെ. വനങ്ങള്‍ അടുത്തറിയണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും ഇവിടേക്ക് പോകാം. മനോഹരമായ കടല്‍ തീരങ്ങള്‍, ബുദ്ധ സംസ്‌കാരത്തിന്റെ അവശേഷിപ്പുകള്‍ തുടങ്ങി മറ്റ് നിരവധി കാഴ്ചകളുമുണ്ട്. ലങ്കന്‍ യാത്രയ്ക്ക് തയ്യാറെടുക്കുന്നവരാണെങ്കില്‍ ഇക്കാര്യങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിച്ചുകൊള്ളൂ.


1. സീസണ്‍
ശ്രീലങ്കയിലേക്കുള്ള വിമാന ടിക്കറ്റുകള്‍ മെയ്, ജൂണ്‍ മാസങ്ങളില്‍ ചുരുങ്ങിയ ചിലവില്‍ ലഭിക്കും. ഇന്ത്യയുടെ ഒരു രൂപയ്ക്ക് തുല്യമാണ് 2.32 ശ്രീലങ്കന്‍ റുപ്പി.

2. ബ്രിട്ടീഷ് ഗാരിസണ്‍ സെമിത്തേരി 
ബ്രിട്ടീഷ് ഗാരിസണ്‍ സെമിത്തേരി ചുറ്റി നടന്നു കാണുന്നത് ഒരു വേറിട്ട അനുഭവമാണ്. കാന്‍ഡി നഗരത്തിന് പുറത്തുള്ള കുന്നിന്‍ നിരകളില്‍ സ്ഥിതിചെയ്യുന്ന കാന്‍ഡി കോട്ടേജില്‍ പണച്ചെലവ് അധികമില്ലാത്ത രാത്രിതാമസിക്കാം.

3.  കൊളംബോയിലെ കടവാവലുകള്‍
കൊളംബോയിലെ ദേശീയ മ്യൂസിയത്തില്‍ കൊളോണിയല്‍ കാലഘട്ടത്തിന്റെ അവശിഷ്ടങ്ങളും ഏഷ്യയിലെ കരകൗശലവിരുതിന്‍റെ മായാജാലങ്ങളും കാണാം. വിഹാരമഹാദേവി പാര്‍ക്കിലൂടെ വെറുതെ ചുറ്റിത്തിരിയാം. അപ്പോള്‍ പാര്‍ക്കിലെ മരത്തലപ്പുകളില്‍ ഒളിച്ചിരിക്കുന്ന വമ്പന്‍ കടവാവലുകളെ ശല്യപ്പെടുത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നു മാത്രം. 

4. കടല്‍ഭക്ഷണക്കലവറ
കടല്‍ഭക്ഷണത്തിനാണ് ഇവിടെ ഏറെ പ്രാധാന്യം. ജഫ്ന ക്രാബ് കറി, തേങ്ങ ക്രീമിലും, ലൈം ജ്യൂസിലും ഉണ്ടാക്കുന്ന സ്‌ക്വിഡ് കറി തുടങ്ങിയ സ്വാദിഷ്ടമായ വിഭവങ്ങള്‍ നിങ്ങളെ കാത്തിരിപ്പുണ്ട്. വേണമെങ്കില്‍ നഗരത്തിലെ ഏറ്റവും മികച്ച ഭക്ഷണം വാഗ്ദാനം ചെയ്യുന്ന മാമാസ് ഗസ്റ്റ് ഹൗസില്‍ പോകാം. ഇവിടെ ബജറ്റിലൊതുങ്ങുന്ന താമസ സൗകര്യങ്ങളും ലഭ്യമാണ്. 

5.  വിശുദ്ധമായ പല്ല്
ശ്രീലങ്കയിലെ പഴയ രാജാക്കന്മാരുടെ അവസാന തലസ്ഥാനമായിരുന്ന കാന്‍ഡി കായലിന് അരികെ സ്ഥിതി ചെയ്യുന്ന മനോഹരമായ നഗരമാണ്. കൊളംബോയില്‍ നിന്നുള്ള ഇന്റര്‍സിററി തീവണ്ടിയില്‍ കാന്റിയിലേക്കുള്ള യാത്ര അവിസ്മരണീയമാണ്.   ഇവിടെയാണ് സേക്രഡ് ടൂത്ത് റെലിക് (വിശുദ്ധമായ പല്ലിന്റെ സ്മാരകാവശിഷ്ടം) എന്ന ബുദ്ധവിഹാരം. ബുദ്ധന്റെ പല്ലുകളിലൊന്നാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നതെന്നാണ് കഥകള്‍. 

6. സിഗിരിയ റോക്ക്
1982 മുതല്‍ യുനെസ്കോയുടെ പൈതൃക ആസ്ഥാനങ്ങളിലൊന്നാണ് സിഗിരിയ റോക്ക്. ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലാണ് സിഗിരിയ റോക്ക് സ്ഥിതി ചെയ്യുന്നത്. ചരിത്രവും സംസ്കാരവും ഉറങ്ങിക്കിടക്കുന്ന ഒരു വന്‍മലയാണ് സിഗിരിയ റോക്ക്. 250 മീറ്ററിലേറെ ഉയരമുള്ള ഈ മലയില്‍ കാശപ്യ രാജാവ് കൊട്ടാരം പണിതിരുന്നു എന്ന് പറയപ്പെടുന്നു.

7 ആനക്കേളികള്‍
ഉഡ വലാവെ നാഷണല്‍ പാര്‍ക്ക് ആനകളുടെ വിഹാര കേന്ദ്രമാണ്. ഏകദേശം 400 ഓളം ആനകള്‍ ഈ പാര്‍ക്കില്‍ ഉണ്ട്. പക്ഷി നിരീക്ഷണത്തിനും ഉചിതമാണ് ഇവിടം. 

8 ചായ സാമ്രാജ്യം
ശ്രീലങ്കയുടെ തേയിലത്തോട്ടങ്ങളുടെ ഹൃദയഭാഗമാണ് നുവാര എലിയ.  രാജ്യത്തിന്റെ കൊളോണിയല്‍ കാലത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ പ്രദേശം. ഇങ്ങോട്ടേക്കുള്ള യാത്രയിലുടനീളം ഭംഗിയായി വെട്ടിനിര്‍ത്തിയ തേയിലത്തോട്ടങ്ങള്‍ കാണാം. 

9  ബീച്ചുകള്‍
തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ ഏത് ബീച്ചുകളെയും വെല്ലുവിളിക്കാവുന്ന ഏകാന്തമനോഹര കടലോരപ്രദേശങ്ങള്‍ നിറഞ്ഞതാണ് തെക്കന്‍ തീരങ്ങള്‍. ടംഗല്ലയിലെ മനോഹരമായ ഗൊയാംബോക്ക ബീച്ചും അരുഗം ബേ ബീച്ചും മിരിസ്സയെന്ന ബീച്ച് റിസോര്‍ട്ടുമൊക്കെ മായക്കാഴ്ചകളാല്‍ മാടിവിളിക്കുന്നു.

10 പുള്ളിപ്പുലിയെ കാണാം
ശ്രീലങ്കയിലെ യാല നാഷണല്‍ പാര്‍ക്ക് പുള്ളിപ്പുലിയുടെ വിഹാര കേന്ദ്രമാണ്. ഓരോ കിലോമീറ്റര്‍ വ്യത്യാസത്തില്‍ ഇവിടെ പുലികളെ കാണാം. 

11 നെടുന്തിവുവിലെ കൊട്ടാരം
ഡച്ചുകാര്‍ ഡെല്‍റ്റ് എന്നു വിളിക്കുന്ന നെടിന്തിവു ദ്വീപില്‍ ആയിരം വര്‍ഷം പഴക്കമുള്ള ഡച്ച് കൊട്ടാരമുണ്ട്. പവിഴപ്പുറ്റ് ഉള്‍പ്പെടെയുള്ളവ കൊണ്ടാണ് ഇതിന്‍റെ നിര്‍മ്മാണം. 

12 കരയില്‍ നിന്നുള്ള തിമിംഗലക്കാഴ്ച
നീല തിമിംഗലങ്ങള്‍ ധാരാളമുള്ള പ്രദേശമാണ് ശ്രീലങ്കയുടെ തെക്ക് ഭാഗത്തെ വന്‍കരത്തട്ട്. ഇവിടെത്തിയാല്‍ കരയുടെ സമീപത്തു കൂടെ ഇവ  നീന്തുന്നത് കാണാം. തിമിംഗലങ്ങള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നു ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് പോകുന്ന വഴിയാണ് ഡോന്ദ്ര ഹെഡ്. ജനുവരി മുതല്‍ ഏപ്രില്‍ വരെ നീല തിമിംഗലങ്ങള്‍ ഇതുവഴി പോകുന്ന രസകരമായ കാണാം.  

13 . ഓള്‍ഡ് ഫോര്‍ട്ട്
ഓള്‍ഡ് ഫോര്‍ട്ടിലൂടെ പോയാല്‍ ആടിയുലഞ്ഞുപോകുന്ന പഴയകാല സൈക്കിളുകളില്‍ ഗ്രാമീണരെ കാണാം.  പ്രതാപം നിറഞ്ഞ പഴയ കോട്ടയുടെ തെക്കന്‍ ചുമരുകളില്‍ തട്ടി, രാവിലത്തെ പ്രാര്‍ത്ഥന മുഴങ്ങുന്നത് കേള്‍ക്കാം. 

14. കടലോര ട്രെയിന്‍
ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തീരത്തിലൂടെ ഓടുന്ന എക്‌സ്പ്രസ് ട്രെയിനില്‍ ഗാലെയില്‍ നിന്നും കൊളംബോയിലേക്കുള്ള യാത്ര അവിസ്‍മരണീയമായ അനുഭവമായിരിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios