ഇരുചക്രവാഹനങ്ങള്‍ ഓടിക്കുമ്പോള്‍ നിര്‍ബന്ധമായും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
മറ്റെല്ലാ വാഹനങ്ങളെക്കാളും അപകടമേറിയ വാഹനങ്ങളാണ് ഇരുചക്രവാഹനങ്ങള്‍. സൂക്ഷിച്ച് ഓടിച്ചില്ലെങ്കില്‍ അപകടസാധ്യത ഏറെയാണ്. സമീപകാലത്ത് നടക്കുന്ന റോഡപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നവരില്‍ ഭൂരിഭാഗവും ഇരുചക്രവാഹനയാത്രികരാണ്. ഇതാ ബൈക്കു സ്‍കൂട്ടറുമൊക്കെ ഓടിക്കുമ്പോള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങള്‍.
1. ദിവസവും ടയറും ബ്രേക്കും പരിശോധിക്കുക
ഓരോ ദിവസവും ബൈക്കോ സ്‍കൂട്ടറോ സ്റ്റാര്‍ട്ട് ചെയ്യുന്നതിന് മുന്‍പ് ടയറും ബ്രേക്കും പരിശോധിക്കുക
2. ആയാസരഹിതമായി ഇരിക്കുക
വാഹനം ഓടിക്കുമ്പോള്‍ കാലുകള്‍ ഇന്ധന ടാങ്കിനോട് ചേര്‍ത്തുവച്ച് ആയാസ രഹിതമായ രീതിയില്‍ ഇരിക്കുക.
3. ഇവിടങ്ങളില്‍ കാല് വയ്ക്കരുത്
ക്രാഷ് ഗാര്‍ഡിനു മുകളിലും പിന്നിലെ ഫൂട്ട് ഗാര്‍ഡിന് മുകളിലേക്കും കാല്‍വെച്ച് ഓടിക്കരുത്
4. ഹെല്‍മറ്റ് ധരിക്കുക സ്ട്രാപ്പിടുക
ഹെല്‍മറ്റ് ധരിക്കുന്നതിനൊപ്പം സ്ട്രാപ്പ് കൃത്യമായി മുറുക്കിയിടുക
5. വേഗത
എപ്പോഴും 40-50 കിലോമീറ്റര്‍ വേഗതയില്‍ മാത്രം ഇരുചക്രവാഹനങ്ങള്‍ ഓടിക്കുക. നിങ്ങള്‍ എത്ര ശ്രദ്ധിച്ചാലും ഇതിനപ്പുറമുള്ള വേഗത അപകടം ക്ഷണിച്ചുവരുത്തും
6. രണ്ട് ബ്രേക്കുകളും ഉപയോഗിക്കുക
വാഹനം നിര്‍ത്തുമ്പോഴും സഡന്‍ ബ്രേക്ക് ഇടുമ്പോഴും ആക്സിലേറ്റര്‍ പൂര്‍ണമായി കുറച്ചുകൊണ്ട് രണ്ട് ബ്രേക്കുകളും ഒരേസമയം പ്രയോഗിക്കുക
7. സൈഡ് നല്‍കുക
പിന്നിലുള്ള വാഹനങ്ങള്‍ക്ക് സൈഡ് നല്‍കുക
8. ഇന്‍ഡിക്കേറ്റര്‍
മറ്റൊരു പാതയിലേക്ക് കടക്കുമ്പോഴും വളവ് തിരിയുമ്പോഴും കൃത്യമായ സിഗ്‌നല്‍ നല്‍കുക. വളവ് തിരിക്കുന്നതിനൊപ്പം ഇന്‍ഡിക്കേറ്റര്‍ ഇടുന്ന ശീലം ഒഴിവാക്കുക. തിരിക്കുന്നതിന് 10-15 സെക്കന്‍ഡ് മുന്‍പായി സിഗ്‌നല്‍ നല്‍കണം.
9. വസ്‍ത്രങ്ങള്‍
നിങ്ങളുടെ ശരീരത്തിന് പാകമായ പ്രകാശമാര്‍ന്ന നിറത്തിലുള്ള, കാറ്റില്‍ പറക്കാത്ത വസ്ത്രങ്ങള്‍ ഉപയോഗിക്കുക.
10. പാകമായ ചെരുപ്പുകള്‍
എളുപ്പത്തില്‍ ഗിയര്‍ മാറ്റുന്നതിനും ബ്രേക്ക് പിടിക്കുന്നതിനും പാകമായ ചെരുപ്പുകള്‍ ഉപയോഗിക്കുക
11. സര്‍വ്വീസ്
കൃത്യമായ ഇടവേളകളില്‍ വര്‍ക്ക് ഷോപ്പിലെത്തിച്ച് റഗുലര്‍ സര്‍വ്വീസ് നടത്തണം.
Courtesy: Mathrubhumi