മാരുതിയെ റാഞ്ചുമോ ടാറ്റയുടെ ഈ കഴുകന്‍?

ഈ മെയ് മാസത്തിലോ ജൂണിലോ നിരത്തിലെത്തുമെന്നു കരുതുന്ന വാഹനത്തിന്‍റെ യതാര്‍ത്ഥ പേര് എന്തെന്നതിനെപ്പറ്റിയാണ് പുതിയ ചര്‍ച്ചകള്‍.  

Tatas Premium Hatchback 45X Likely To Be Called Aquila Teaser

മുംബൈ: പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍  മാരുതി ബലേനോയോക്കും ഹ്യുണ്ടായി ഐ 20 ക്കും കടുത്ത വെല്ലുവിളിയുമായി എത്തുന്ന ടാറ്റ 45Xനെപ്പറ്റി കേട്ടു തുടങ്ങിയിട്ട് കുറച്ചുനാളുകളായി. ഈ മെയ് മാസത്തിലോ ജൂണിലോ നിരത്തിലെത്തുമെന്നു കരുതുന്ന വാഹനത്തിന്‍റെ യതാര്‍ത്ഥ പേര് എന്തെന്നതിനെപ്പറ്റിയാണ് പുതിയ ചര്‍ച്ചകള്‍.  പേര് സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളുണ്ടെങ്കിലും അക്വില എന്ന പേരാണ് ഏറ്റവും ഒടുവില്‍ പറഞ്ഞുകേള്‍ക്കുന്നത്. 

A എന്ന അക്ഷരത്തില്‍ ആരംഭിക്കുന്ന ആറ് അക്ഷരമുള്ള പേരായിരിക്കുമെന്നും ഈ വാക്കിനര്‍ഥം ഒരു കടല്‍ പക്ഷിയുടെ പേരായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇറ്റാലിയന്‍ വാക്കായ അക്വിലയുടെ അര്‍ഥം കഴുകന്‍ എന്നാണ്. ടാറ്റയുടെ കാറുകള്‍ക്ക് പക്ഷികളുടെ പേര് നല്‍കുന്നത് സാധാരണമായതതിനാല്‍ അക്വില എന്ന പേര് ഉറപ്പിക്കുകയാണ് വാഹനപ്രേമികള്‍. വാഹനത്തിന്‍റെ ടീസറും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. 

ഈ വാഹനത്തിന്‍റെ പരീക്ഷണയോട്ടങ്ങള്‍ പുരോഗമിക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വാഹനത്തിന്‍റെ ഇന്റീരിയറിന്റെ ചിത്രങ്ങളും പുറത്തു വന്നിരുന്നു.

2018 ദില്ലി ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച കണ്‍സെപ്റ്റ് മോഡലില്‍ നിന്നും വലിയ വ്യത്യാസമില്ലാതെയാകും 45X വിപണിയിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഡാഷ്‌ബോര്‍ഡ് മൂടിയ നിലയിലാണ് വാഹനം. ഏറെ ആഡംബരം നിറഞ്ഞുനില്‍ക്കുന്നതാണ് അകത്തളം. ബ്ലാക്ക് ഫിനീഷിങ്ങില്‍ കര്‍വ് ഷേപ്പിലുള്ള ഡാഷ്‌ബോഡും ചതുരാക്രിതിയിലുള്ള നാല് എസി വെന്റുകളാണ് ഈ വാഹനത്തിലുള്ളത്. ഡാഷ്‌ബോഡിന്റെ വശങ്ങളിലും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന് താഴെയുമായാണ് എസി വെന്റുകള്‍ ഉള്ളത്.

ഫ്‌ളോട്ടിങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇതില്‍. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, പുഷ് സ്റ്റാര്‍ട്ട് സ്റ്റോപ്പ് ബട്ടണ്‍, 12 വോള്‍ട്ട് ചാര്‍ജിങ് സോക്കറ്റ് എന്നീ സൗകര്യങ്ങളും അകത്തളത്തിലുണ്ട്.  കണ്‍സെപ്റ്റ് മോഡലില്‍ നിന്ന് വലിയ വ്യത്യാസം ഇല്ലാതെയാകും 45X വിപണിയിലെത്തുക. എങ്കിലും ഡിസൈനില്‍ ചെറുതല്ലാത്ത മാറ്റങ്ങളുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇംപാക്ട് ഡിസൈന്‍ 2.0 ശൈലിയില്‍ അഡ്വാന്‍സ്ഡ് മോഡുലാര്‍ പ്ലാറ്റ്‌ഫോമിലാണ് കാറിന്‍റെ നിര്‍മാണം. ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ സഹകരണത്തോടെ ടാറ്റയുടെ പുണെ, ഇറ്റലി, യുകെ ഡിസൈന്‍ സ്റ്റുഡിയോകളിലാണ് വാഹനത്തിന്‍റെ രൂപകല്‍പന. ടാറ്റ അക്വില എന്നായിരിക്കും വാഹനത്തിന്റെ പേരെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

നെക്സോണിലെ 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനുകളാണ് പ്രതീക്ഷിക്കുന്നത്. ബലേനോയ്ക്കും ഐ 20 ക്കുമൊപ്പം ഹോണ്ട ജാസും വാഹനത്തിന്‍റെ മുഖ്യ എതിരാളികളായിരിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios