വരുന്നൂ, പുത്തന്‍ ടാറ്റ സുമോ
ടാറ്റയുടെ ജനപ്രിയവാഹനം സുമോയുടെ പരിഷ്‌കരിച്ച പതിപ്പ് വരുന്നു. സുമോ എക്‌സ്ട്രീം എന്ന പേരിലാണ് പുറത്തിറങ്ങുന്നത്. കൂടുതൽ സ്റ്റൈലിഷായാണ് പുത്തന്‍ ടാറ്റ സുമോയുടെ വരവ്.
ടാറ്റയുടെ ജനപ്രിയവാഹനം സുമോയുടെ പരിഷ്‌കരിച്ച പതിപ്പ് വരുന്നു. സുമോ എക്‌സ്ട്രീം എന്ന പേരിലാണ് പുറത്തിറങ്ങുന്നത്. കൂടുതൽ സ്റ്റൈലിഷായാണ് പുത്തന്‍ ടാറ്റ സുമോയുടെ വരവ്.
മുമ്പ് നിരത്തിലെത്തിച്ചിരുന്ന സുമോയുടെ മാതൃകയില്‍ തന്നെയാണ് പുതിയ മോഡലും എത്തുന്നത്. ബമ്പറിലും മറ്റുമായി നല്‍കിയിട്ടുള്ള ക്ലാഡിങ്ങുകള്‍ വാഹനത്തിനു കൂടുതല്‍ സ്‌പോര്‍ട്ടി ഭാവം നല്‍കുന്നു.
ഡുവല്‍ ടോണ്‍ ബമ്പറും ബ്ലാക്ക് ഫിനീഷിങ് ഗ്രില്ലും സ്‌കീഡ് പ്ലേറ്റും എല്‍ഇഡി ഡിആര്‍എല്ലുമാണ് മുന്‍വശത്തെ പുതുമ. വശങ്ങളില്‍ ബോഡി കളര്‍ മിററും ഡോറിന്റെ ലോവര്‍ പോര്‍ഷനില്‍ ക്ലാഡിങ്ങുകളും നല്‍കിയിട്ടുണ്ട്.
വാഹനത്തിന്‍റെ മെക്കാനിക്കല്‍ ഫീച്ചേഴ്സില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. പഴയ 2.0 ലിറ്റര്‍ 1948 സിസി എന്‍ജിന്‍ തന്നെയാവും ഹൃദയം. ഈ എഞ്ചിന്‍ 63 എച്ച്പി കരുത്ത് ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍.