നെക്സോണിനു ജെടിപി പതിപ്പുമായി ടാറ്റ

ഇന്ത്യന്‍ നിരത്തുകളില്‍ എസ്‍യുവി രംഗത്ത് വിപ്ലവം തീര്‍ത്ത ടാറ്റയുടെ ആദ്യ സബ് ഫോര്‍ മീറ്റര്‍ എസ്‍യുവി നെക്‌സോണിനെയും  പെര്‍ഫോമന്‍സ് ശ്രേണിയിലേക്ക് ചേര്‍ക്കുന്നു. സ്‌പോര്‍ട്ടി ഭാവത്തിലാണ് നെക്‌സോണ്‍ JTP പുറത്തെത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 

Tata Nexon JTP performance model

ഇന്ത്യന്‍ നിരത്തുകളില്‍ എസ്‍യുവി രംഗത്ത് വിപ്ലവം തീര്‍ത്ത ടാറ്റയുടെ ആദ്യ സബ് ഫോര്‍ മീറ്റര്‍ എസ്‍യുവി നെക്‌സോണിനെയും  പെര്‍ഫോമന്‍സ് ശ്രേണിയിലേക്ക് ചേര്‍ക്കുന്നു. സ്‌പോര്‍ട്ടി ഭാവത്തിലാണ് നെക്‌സോണ്‍ JTP പുറത്തെത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 

പ്രോജക്ഷന്‍ ഹെഡ്‌ലാമ്പ്, പുതുതായി ഡിസൈന്‍ ചെയ്ത അലോയി വീലുകള്‍, ജെഡിപി ബാഡ്ജിങ് എന്നിവയായിരിക്കും എക്സ്റ്റീരിയറിലെ പുതുമ. ലെതര്‍ ഫിനീഷിങ് നല്‍കിയിട്ടുള്ള ഡാഷ്‌ബോര്‍ഡ്, സീറ്റുകള്‍ എന്നിവയ്ക്ക് പുറമെ, ആക്‌സിലറേറ്റര്‍, ബ്രേക്ക്, ക്ലെച്ച് എന്നിവയ്ക്ക് അലുമിനിയം പെഡലുകള്‍ തുടങ്ങിയ ഇന്റീരിയറില്‍ നല്‍കിയിരിക്കുന്നത്.

വാഹനത്തിന്റെ യന്ത്രഭാഗങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. ബിഎസ് ആറ് സ്റ്റാന്റേഡ് മൂന്ന് സിലണ്ടര്‍ 1.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനായിരിക്കും വാഹനത്തിന്‍റെ ഹൃദയമെന്നാണ് റിപ്പോര്‍ട്ടുകള്‍. 5.85 ലക്ഷം രൂപ മുതല്‍  9.45 ലക്ഷം രൂപ വരെ വിലയില്‍ 2017 സെപ്തംബറിലാണ് നെക്സോണിനെ ടാറ്റ വിപണിയിലെത്തിക്കുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios