ലാന്‍ഡ് റോവറിന്‍റെ കരുത്ത്; ആ കിടിലന്‍ എസ്‍യുവിയുടെ വിവരങ്ങള്‍ ടാറ്റ പുറത്തുവിട്ടു!

രാജ്യത്തെ ആഭ്യന്തരവാഹനനിര്‍മ്മാതാക്കളില്‍ പ്രബലരായ ടാറ്റയുടെ ഏറ്റവും പുതിയ എസ് യു വി യായ ഹാരിയറിന്റെ ഡിസൈന്‍ സംബന്ധിച്ച വിശദാംശങ്ങള്‍ കമ്പനി പുറത്തുവിട്ടു. 

Tata Harrier design concept follow up

കൊച്ചി: രാജ്യത്തെ ആഭ്യന്തരവാഹനനിര്‍മ്മാതാക്കളില്‍ പ്രബലരായ ടാറ്റയുടെ ഏറ്റവും പുതിയ എസ് യു വി യായ ഹാരിയറിന്റെ ഡിസൈന്‍ സംബന്ധിച്ച വിശദാംശങ്ങള്‍ കമ്പനി പുറത്തുവിട്ടു. സാങ്കേതിക വിദ്യ, കാര്യക്ഷമത,  ഡിസൈന്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ പുതുതലമുറ എസ്‌യുവികളിലെ കരുത്തന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹാരിയര്‍, ടാറ്റയുടെ ഏറ്റവും നൂതന  ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷയിലുള്ള ആദ്യ വാഹനമാണ്. 

ലാന്‍ഡ് റോവറിന്റെ ഡി 8 ആര്‍ക്കിടെക്ചറില്‍ വികസിപ്പിച്ച പുതിയ തലമുറ 'ഒപ്റ്റിമല്‍ മോഡുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ്' ആര്‍ക്കിടെക്ചറില്‍ ആണ് ഈ 5 സീറ്റര്‍ മോണോകോക്ക് എസ്.യു.വി നിര്‍മ്മിച്ചിരിക്കുന്നത്.  ഈ പ്രത്യേകതരം ആര്‍കിടെക്ച്ചര്‍ നഗരത്തിലെയും അതുപോലെ തന്നെ ദുഷ്‌കരമായ ഗതാഗത സാഹചര്യങ്ങളിലും  അനായാസം കടന്നു ചെല്ലാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Tata Harrier design concept follow up

ലാന്‍ഡ് റോവര്‍ വാഹനങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന ഡി 8 ആര്‍ക്കിടെക്ചര്‍ ഒപ്ടിമൈസ്ഡ്  ടോര്‍ഷണല്‍ ആന്‍ഡ്  ബെന്‍ഡിങ് സ്റ്റിഫ്നെസ്സ് ആണ് ഹാരിയറിനെ  ഈ മികച്ച നിലവാരത്തിലേക്ക് എത്തിക്കുന്നത്. ഓക്‌സിലറി ഐസൊലേഷന്‍  പാനലുകള്‍ ശാന്തവും പരിഷ്‌കൃതവുമായ ഒരു ഇന്‍ ക്യാബിന്‍ അനുഭവം സാധ്യമാക്കുന്നു. 

ആധുനികവും കൂടുതല്‍ ദൃഢവുമായ സ്റ്റീല്‍ ഉപയോഗിച്ചുള്ള കാര്യക്ഷമമായ രൂപകല്‍പ്പന യാത്രക്കാര്‍ക്ക് അതി സുരക്ഷ പ്രദാനം ചെയ്യുന്നു. ഏറ്റവും നൂതനമായ ഓട്ടോമേറ്റഡ് സംവിധാനത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന ഹാരിയര്‍ നിര്‍മ്മാണത്തിലെ ഗുണമേന്മയുടെ അടിസ്ഥാനത്തില്‍  എസ്‍യുവി  വിഭാഗത്തില്‍ പുതിയ വിപ്ലവം സൃഷ്ടിക്കുമെന്നാണ് കമ്പനി കരുതുന്നത്.  

ആഡബരവും പ്രയോഗ്യകതയും ഒത്തുചേര്‍ന്ന ആകര്‍ഷകമായ ഡിസൈന്‍, മികച്ച കരുത്തും യാത്രാ സുഖവും, വാഹനം അനായാസം  ഡ്രൈവ് ചെയ്യുവാനുള്ള സൗകര്യം തുടങ്ങിയ നിരവധി പ്രത്യേകതകളോടെയെത്തുന്ന ഹാരിയാര്‍ 2019 ആദ്യം നിരത്തുകളിലെത്തും.

Tata Harrier design concept follow up
 

Latest Videos
Follow Us:
Download App:
  • android
  • ios