പുതിയ സ്വിഫ്റ്റ് യെല്ലോ റേവ് കണ്‍സെപ്റ്റുമായി സുസുക്കി

സുസുക്കി സ്വിഫ്റ്റ് സ്‌പോര്‍ട്ട് ഹാച്ച്ബാക്കിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച പുതിയ സ്വിഫ്റ്റ് യെല്ലോ റേവ് കണ്‍സെപ്റ്റ് അവതരപ്പിച്ചു. ജപ്പാനില്‍ നടന്നുകൊണ്ടിരിക്കുന്ന 2019 ടോക്യോ ഓട്ടോ സലൂണിലാണ് വാഹനം പ്രദര്‍ശിപ്പിച്ചത്. 

Suzuki swift sport yellow rev concept breaks cover

സുസുക്കി സ്വിഫ്റ്റ് സ്‌പോര്‍ട്ട് ഹാച്ച്ബാക്കിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച പുതിയ സ്വിഫ്റ്റ് യെല്ലോ റേവ് കണ്‍സെപ്റ്റ് അവതരപ്പിച്ചു. ജപ്പാനില്‍ നടന്നുകൊണ്ടിരിക്കുന്ന 2019 ടോക്യോ ഓട്ടോ സലൂണിലാണ് വാഹനം പ്രദര്‍ശിപ്പിച്ചത്.  യെല്ലോ പേള്‍ നിറത്തിലുള്ള ബോഡിയില്‍ ഗ്രില്‍, ഫോഗ് ലാമ്പ്, മിറര്‍, റൂഫ് എന്നിവയില്‍ ബ്ലാക്ക് നിറമാണ്. മൂന്ന് പില്ലറും ഗ്ലാസുകളും ബ്ലാക്ക് ഷേഡിലാണ്.

പിന്നില്‍ ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റാണ്. സ്‌പോര്‍ട്ടി ബ്ലാക്ക്-യെല്ലോ ഫിനിഷിലാണ് കാബിന്‍. സ്‌പോര്‍ട്ടി ഡീകല്‍സ്, മള്‍ട്ടി സ്‌പോക്ക് അലോയി വീല്‍, വൈറ്റ് ആന്‍ഡ് ഗ്രേ ഗ്രാഫിക്‌സ് എന്നിവ വശങ്ങളെ വ്യത്യസ്തമാക്കും. സ്‌പെഷ്യല്‍ യെല്ലോ സ്റ്റിച്ചിങിലാണ് സ്‌പോര്‍ട്ട് ബക്കറ്റ്‌ സീറ്റ്. ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ളതാണ് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം.

138 ബിഎച്ച്പി പവറും 230 എന്‍എം ടോര്‍ക്കുമേകുന്ന 1.4 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് ടര്‍ബോ ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ് റഗുലര്‍ സ്വിഫ്റ്റ് സ്‌പോര്‍ട്ടിന്‍റെ ഹൃദയം. ഇതേ എന്‍ജിനാണ് യെല്ലോ റേവിലും ഉള്ളത്. 

മണിക്കൂറില്‍ 210 കിലോമീറ്ററാണ് വാഹനത്തിന്‍റെ പരമാവധി വേഗം. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 8.1 സെക്കന്‍ഡു മതി. ആറ് എസ്ആര്‍എസ് എയര്‍ബാഗുകള്‍, ലൈന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിങ്, എബിഎസ്, ഇബിഡി, വേവിങ് അലേര്‍ട്ട് ഫങ്ഷന്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ യെല്ലോ റേവിലുണ്ട്. 
 

Latest Videos
Follow Us:
Download App:
  • android
  • ios