രണ്ട് കിടിലന്‍ ഓഫ് റോഡ് ബൈക്കുകളുമായി സുസുക്കി
ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ സുസുക്കിയുടെ പുതിയ ഓഫ്‌റോഡ് ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയിലെത്തി. സുസുക്കി RMZ250, RMZ450 മോഡലുകളാണ് വിപണിയില്‍ എത്തിയിരിക്കുന്നത്.
ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ സുസുക്കിയുടെ പുതിയ ഓഫ്‌റോഡ് ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയിലെത്തി. സുസുക്കി RMZ250, RMZ450 മോഡലുകളാണ് വിപണിയില്‍ എത്തിയിരിക്കുന്നത്.
മോട്ടോക്രോസ് മത്സരങ്ങള്‍ക്കും ഓഫ്‌റോഡിങ്ങിനും ഏറെ അനുചിതമാണ് പുതിയ RMZ250. ലിക്വിഡ് കൂള്‍ഡ് സംവിധാനമുള്ള 249 സിസി ഒറ്റ സിലിണ്ടര്‍ ഫ്യൂവല്‍ ഇഞ്ചക്ടഡ് DOHC എഞ്ചിനാണ് സുസുക്കി RMZ250 ന്‍റെ ഹൃദയം. ബൈക്കിന്റെ ഭാരം ഗണ്യമായി കുറയ്ക്കാന്‍ അലൂമിനിയം റിമ്മുകളാണ് ഉപയോഗിച്ചിരിക്കുന്നത്. 106 കിലോ മാത്രമെ RMZ250 യ്ക്ക് ഭാരമുള്ളൂ.
449 സിസി ലിക്വിഡ് കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ ഫ്യൂവല്‍ ഇഞ്ചക്ടഡ് DOHC എഞ്ചിനാണ് RMZ450 യുടെ ഹൃദയം. മൂന്നു റൈഡിംഗ് മോഡുകളുള്ള സുസുക്കി ഹോള്‍ഷോട്ട് അസിസ്റ്റ് കണ്‍ട്രോള്‍ RMZ450 യുടെ മികവു വര്‍ധിപ്പിക്കും. ബാലന്‍സ് ഫ്രീ റിയര്‍ കുഷ്യന്‍ ടെക്‌നോളജി ലഭിക്കുന്ന ആദ്യ മോട്ടോക്രോസ് ബൈക്ക് കൂടിയാണ് സുസുക്കി RMZ450. സുസുക്കി RMZ450 യ്ക്ക് മുന്നില്‍ 21 ഇഞ്ച് ടയറും പിന്നില്‍ 18 ഇഞ്ച് ടയറുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
RMZ250ന് 7.10 ലക്ഷം രൂപയും RMZ450ന് 8.31 ലക്ഷം രൂപയുമാണ് ദില്ലി എക്സ് ഷോറൂം വില.