ജിപ്‍സിയുടെ 'സഹോദരന്‍' വരുന്നൂ, നിര്‍മ്മാണം ഗുജറാത്തില്‍

ജിംനി ഇന്ത്യയിലെത്താന്‍ സാധ്യത തെളിയുന്നതായാണ് പുതിയ വാര്‍ത്തകള്‍. മാരുതിയുടെ ഗുജറാത്തിലെ പ്ലാന്റില്‍ ജിംനി നിര്‍മിച്ചേക്കുമെന്ന അഭ്യൂഹങ്ങളാണ് ജിംനിയുടെ ഇന്ത്യന്‍ വരവിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കു പിന്നില്‍. 

Suzuki Jimny SUV to enter production in India Sold by Maruti by 2020 Reports

Suzuki Jimny SUV to enter production in India Sold by Maruti by 2020 Reports

മാരുതി സുസുക്കി ജിപ്‍സിയെ എല്ലാവരും അറിയും. ഒരുകാലത്ത് ഇന്ത്യന്‍ നിരത്തുകളില്‍ തരംഗം തീര്‍ത്ത വാഹനം. ഇന്നും ഇന്ത്യന്‍ ആര്‍മിയുടെ പ്രിയ വാഹനം. എൺപതുകളുടെ പകുതിയിലും തൊണ്ണൂറുകളിലും ഇന്ത്യന്‍ നിരത്തുകളിലും സിനിമകളിലും തിളങ്ങിയ ഈ കിടിലന്‍ വാഹനം ഉല്‍പ്പാദനം നിര്‍ത്തുകയാണ്. 2019 മാര്‍ച്ചോടെ ജിപ്‌സിയുടെ ഉത്പാദനം ഔദ്യോഗികമായി നിര്‍ത്തുമെന്നു മാരുതി സുസുക്കി പ്രഖ്യാപിച്ചു കഴിഞ്ഞു. ജിപ്‍സിക്ക് പകരക്കാരനായി സുസുക്കിയുടെ എസ് യു വി ജിംനി ഇന്ത്യന്‍ നിരത്തുകളിലേക്കെത്തുമെന്ന് കഴിഞ്ഞ കുറച്ചുകാലമായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

2016 നവംബറിലാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ ആദ്യം പുറത്തുവന്നത്. എന്നാല്‍ കമ്പനി ഇതുവരെ വാര്‍ത്തകളോട് ഔദ്യോഗികമായി പ്രതികരിച്ചില്ല.  വരാനിരിക്കുന്ന പുത്തന്‍ ജിംനിയുടെ പേരില്‍ ഇടക്കിടെ സോഷ്യല്‍ മീഡിയയിയലും ചിത്രങ്ങളും പ്രചരിച്ചിരുന്നു. വാഹനലോകവും വാഹനപ്രേമികളും കൗതുകത്തോടയൊണ് ഈ വാര്‍ത്തകളെ ഉറ്റു നോക്കുന്നത്. ത്രീ ഡോര്‍ എസ്‌യുവിക്ക് ഇന്ത്യന്‍ വിപണിയില്‍ വേണ്ടത്ര ഡിമാന്‍റില്ലെന്നും അതുകൊണ്ട് തന്നെ ഈ വാഹനം ഇന്ത്യയിലെത്തില്ലന്നുമായിരുന്നു കമ്പനി മുമ്പ് അറിയിച്ചിരുന്നത്. 

എന്നാല്‍ ഇപ്പോഴിതാ ജിംനി ഇന്ത്യയിലെത്താന്‍ സാധ്യത തെളിയുന്നതായാണ് പുതിയ വാര്‍ത്തകള്‍. മാരുതിയുടെ ഗുജറാത്തിലെ പ്ലാന്റില്‍ ജിംനി നിര്‍മിച്ചേക്കുമെന്ന അഭ്യൂഹങ്ങളാണ് ജിംനിയുടെ ഇന്ത്യന്‍ വരവിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കു പിന്നില്‍. നിലവില്‍ ജപ്പാനിലെ സുസുക്കിയുടെ പ്ലാന്റില്‍ നിര്‍മ്മിക്കുന്ന ജിംനി മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ് പതിവ്. ഇത്തരത്തില്‍ ഇന്ത്യയിലും നിര്‍മിച്ച് മറ്റ് രാജ്യങ്ങളിലേക്ക് അയയ്ക്കാനാണ് കമ്പനിയുടെ നീക്കമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നാല്‍പ്പത്തിയേഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പിറവിയെടുത്ത ജിംനിയുടെ നാലാം തലമുറ മോഡലാണ് ഇന്ത്യയിലെ  വാഹന പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ഓണ്‍റോഡും ഓഫ്‌റോഡും ഒരുപോലെ ഇണങ്ങുന്ന ഈ വാഹനം ഇന്ത്യയിലെ സബ് കോംപാക്റ്റ് എസ് യു വി സെഗ്മെന്റിലേയ്ക്കാണെത്തുന്നത്.

ജാപ്പനീസ് വിപണിയിലുള്ള ജിംനിയുടെ രണ്ടാം തലമുറയുടെ പരിഷ്‌കരിച്ച രൂപമാണ് 1985ല്‍ ജിപ്‌സിയെന്ന പേരില്‍ ഇന്ത്യയില്‍ എത്തിയത്. ലൈറ്റ് ജീപ്പ് മോഡല്‍ എന്ന പേരില്‍ 1970ല്‍ ആണ് ജപ്പാനീസ് നിരത്തുകളില്‍ ജിംനി പ്രത്യക്ഷപ്പെടുന്നത്. 1981 ല്‍ രണ്ടാം തലമുറയും 1998 ല്‍ മൂന്നാം തലമുറയും വന്നു.

അന്നു മുതല്‍ കാര്യമായ മാറ്റങ്ങളില്ലാതെ വിപണിയില്‍ തുടരുകയാണ് ജിംനി. എന്നാല്‍ നാലാം തലമുറ അടിമുടി മാറ്റങ്ങളുമായാട്ടാണ് പുറത്തിറങ്ങിയത്. 660 സിസി മൂന്ന് സിലണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ നല്‍കിയിരിക്കുന്ന ജിംനി അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിലും നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിലുമെത്തുന്നുണ്ട്. 9.02 ലക്ഷം മുതല്‍ 12.49 ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ വില

ഡ്യുവല്‍ ടോണ്‍ നിറമാണ് എക്‌സ്റ്റീരിയറിന്. 5 സ്റ്റ്‌ളാറ്റ് ഗ്രില്‍, റൗണ്ട് ഹെഡ്‌ലൈറ്റ്, റൗണ്ട് ഇന്‍ഡികേറ്റര്‍ എന്നിവ അതുപോലെ നിലനിര്‍ത്തിയിട്ടുണ്ട്. ഷോര്‍ട്ട് ബോണറ്റ് ഡിഫന്‍ഡറിന് സമാനമാണ്. പിന്‍ഭാഗത്ത് നടുവിലായി നല്‍കിയ സ്‌പെയര്‍ ടയര്‍, ബംമ്പറിലെ ടെയില്‍ ലൈറ്റ് എന്നിവ ജി വാഗണിനെ ഓര്‍മ്മപ്പെടുത്തും. അകത്തളം കൂടുതല്‍ പ്രീമിയം ലുക്ക് കൈവരിച്ചു. ത്രീ സ്‌പോക്കാണ് സ്റ്റിയറിങ്ങ് വീല്‍. ട്വിന്‍ ഡയര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സെന്‍ട്രല്‍ ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റം എന്നിവ പ്രൗഡി കൂട്ടൂം.  

Suzuki Jimny SUV to enter production in India Sold by Maruti by 2020 Reports

അടുത്തിടെ യൂറോ എന്‍സിഎപി വിഭാഗം നടത്തിയ ക്രാഷ് ടെസ്റ്റില്‍ അഞ്ചില്‍ മൂന്ന് സ്റ്റാര്‍ റേറ്റിങ്ങ് ജിംനി സ്വന്തമാക്കിയിരുന്നു. ഇടിയില്‍ വാഹനത്തിന്റെ മുന്‍ ഭാഗത്തുണ്ടായ എന്‍ജിന്‍ കംപാര്‍ട്ട്‌മെന്റിന്റെ 40 ശതമാനവും തകര്‍ന്നു. എന്നാല്‍, ഇരുവശങ്ങളിലുമേറ്റ ഇടിയിലുണ്ടായ ക്ഷതം താരതമ്യേന കുറവാണ്.  ഇത് കണക്കിലെടുത്താണ് എന്‍സിഎപി വാഹത്തിന് മൂന്ന് സ്റ്റാര്‍ റേറ്റിങ് നല്‍കിയത്.  ഇതിന് പുറമെ, ജിംനിയുടെ ബ്രേക്കിന്‍റെ കാര്യക്ഷമത പരിശോധിക്കുന്നതിനായി കാല്‍നട യാത്രക്കാരെ അടിസ്ഥാനമാക്കി നിരവധി ടെസ്റ്റുകള്‍ നടത്തിയിരുന്നു. ഇതില്‍ മികച്ച പ്രകടനമാണ് ജിംനി കാഴ്ച വെച്ചത്. അതേസമയം, സുരക്ഷ റേറ്റിങ്ങില്‍ നെക്‌സോണ്‍ ജിംനിക്ക് മുന്നിലാണ്.

ഇന്ത്യയിലെത്തുന്ന ജിംനിയില്‍  112 ബിഎച്ച്പി പവര്‍ നല്‍കുന്ന 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് ബൂസ്റ്റര്‍ജെറ്റ് എന്‍ജിനായിരിക്കും കരുത്തുപകരുക. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്സായിരിക്കും ട്രാന്‍സ്മിഷന്‍.

Suzuki Jimny SUV to enter production in India Sold by Maruti by 2020 Reports

Latest Videos
Follow Us:
Download App:
  • android
  • ios