ആ കൂട്ടിയിടിയില്‍ മാരുതി ജിപ്‍സിയുടെ സഹോദരന് സംഭവിച്ചത്!

ല്‍ ഇപ്പോള്‍ ജിംനി വാര്‍ത്തകളില്‍ നിറയുന്നത് ക്രാഷ് ടെസ്റ്റിലെ പ്രകടനത്തെത്തുടര്‍ന്നാണ്. 

Suzuki Jimny Crash Test

ജനപ്രിയ വാഹനം മാരുതി സുസുക്കി ജിപ്‍സിയുടെ സഹോദരന്‍ ജിംനി കഴിഞ്ഞ കുറേക്കാലമായി വാഹനവാര്‍ത്തകളിലെ താരമാണ്.  ജിപ്‌സിയുടെ പിന്മുറക്കാരനെന്ന നിലയില്‍ ഏറെ ശ്രദ്ധ നേടിയ ഈ എസ്‌യുവി ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും വാഹനം ഉടന്‍ ഇങ്ങോട്ടില്ലെന്ന് അടുത്തകാലത്ത് കമ്പനി തന്നെ വ്യക്തമാക്കിയിരുന്നു. 

എന്നാല്‍ ഇപ്പോള്‍ ജിംനി വാര്‍ത്തകളില്‍ നിറയുന്നത് ക്രാഷ് ടെസ്റ്റിലെ പ്രകടനത്തെത്തുടര്‍ന്നാണ്. വാഹനങ്ങളുടെ സുരക്ഷയും കാര്യക്ഷമതയും പരിശോധിക്കാന്‍ യൂറോ എന്‍സിഎപി വിഭാഗം നടത്തിയ ക്രാഷ് ടെസ്റ്റില്‍ അഞ്ചില്‍ മൂന്ന് സ്റ്റാര്‍ റേറ്റിങ്ങാണ് ജിംനി സ്വന്തമാക്കിയത്. 

ഇടിയില്‍ വാഹനത്തിന്റെ മുന്‍ ഭാഗത്തുണ്ടായ എന്‍ജിന്‍ കംപാര്‍ട്ട്‌മെന്റിന്റെ 40 ശതമാനവും തകര്‍ന്നു. എന്നാല്‍, ഇരുവശങ്ങളിലുമേറ്റ ഇടിയിലുണ്ടായ ക്ഷതം താരതമ്യേന കുറവാണ്.  ഇത് കണക്കിലെടുത്താണ് എന്‍സിഎപി വാഹത്തിന് മൂന്ന് സ്റ്റാര്‍ റേറ്റിങ് നല്‍കിയത്. 

ഇതിന് പുറമെ, ജിംനിയുടെ ബ്രേക്കിന്റെ കാര്യക്ഷമത പരിശോധിക്കുന്നതിനായി കാല്‍നട യാത്രക്കാരെ അടിസ്ഥാനമാക്കി നിരവധി ടെസ്റ്റുകള്‍ നടത്തിയിരുന്നു. ഇതില്‍ മികച്ച പ്രകടനമാണ് ജിംനി കാഴ്ച വെച്ചത്. അതേസമയം, സുരക്ഷ റേറ്റിങ്ങില്‍ നെക്‌സോണ്‍ ജിംനിക്ക് മുന്നിലാണ്.

സുരക്ഷയുടെ കാര്യത്തില്‍ മാരുതി സുസുക്കി ജിംനിയില്‍ ഒരുക്കിയിരിക്കുന്ന സംവിധാനങ്ങള്‍ തൃപ്തികരമാണ്. ആറ് ഘട്ടങ്ങളിലായി നടത്തിയ പരിശോധനകളിലും പരീക്ഷണങ്ങളിലും ജിംനി മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നെന്നും യൂറോ എന്‍സിഎപി ജനറല്‍ സെക്രട്ടറി അറിയിച്ചു.

നാല്‍പ്പത്തിയേഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പിറവിയെടുത്ത ജിംനിയുടെ നാലാം തലമുറ മോഡലാണ് ഇപ്പോഴുള്ളത്. ജാപ്പനീസ് വിപണിയിലുള്ള ജിംനിയുടെ രണ്ടാം തലമുറയുടെ പരിഷ്‌കരിച്ച രൂപമാണ് 1985ല്‍ ജിപ്‌സിയെന്ന പേരില്‍ ഇന്ത്യയില്‍ എത്തിയത്. ലൈറ്റ് ജീപ്പ് മോഡല്‍ എന്ന പേരില്‍ 1970ല്‍ ആണ് ജപ്പാനീസ് നിരത്തുകളില്‍ ജിംനി പ്രത്യക്ഷപ്പെടുന്നത്. 1981 ല്‍ രണ്ടാം തലമുറയും 1998 ല്‍ മൂന്നാം തലമുറയും വന്നു.

അന്നു മുതല്‍ കാര്യമായ മാറ്റങ്ങളില്ലാതെ വിപണിയില്‍ തുടരുകയാണ് ജിംനി. 

660 സിസി മൂന്ന് സിലണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ നല്‍കിയിരിക്കുന്ന ജിംനി അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിലും നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിലുമെത്തുന്നുണ്ട്. യൂറോപ്യന്‍ വിപണികളില്‍ ഇതിനോടകം എത്തിച്ചിട്ടുള്ള ജിംനി വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ നിരത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. 9.02 ലക്ഷം മുതല്‍ 12.49 ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ വില.
 

Latest Videos
Follow Us:
Download App:
  • android
  • ios