ആ കിടിലന്‍ ബൈക്ക് സ്വന്തമാക്കി ദാദ!
ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡിന്‍റെ അഡ്വഞ്ചര്‍ ബൈക്ക് സ്വന്തമാക്കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ സൗരവ് ഗാംഗുലി.
ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡിന്‍റെ അഡ്വഞ്ചര്‍ ബൈക്ക് സ്വന്തമാക്കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ സൗരവ് ഗാംഗുലി. ബിഎംഡബ്ല്യുവിന്‍റെ അഡ്വഞ്ചര്‍ ബൈക്കായ G310GS മോഡലാണ് ദാദ സ്വന്തമാക്കിയത്. കൊല്‍ക്കത്തയില്‍നിന്ന് ഗാംഗുലി വാഹനം സ്വീകരിക്കുന്ന ചിത്രങ്ങള്‍ ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
G310GS-ന്‍റെ പേള്‍ വൈറ്റ് മെറ്റാലിക് നിറത്തിലുള്ള മോഡലാണ് ഗാംഗുലി സ്വന്തമാക്കിയത്. ബിഎംഡബ്ല്യു നിരയിലെ കാറുകള്‍ സ്വന്തമായുണ്ടെങ്കിലും ഗാഗുലിയുടെ ആദ്യ ബിഎംഡബ്ല്യു ബൈക്കാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മോഡലിനൊപ്പം തന്നെ ബിഎംഡബ്ല്യു ഇന്ത്യയിലെത്തിച്ച G310R മോഡല്‍ നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റര്‍ യുവരാജ് സിങും സ്വന്തമാക്കിയിരുന്നു.
ബിഎംഡബ്ല്യു നിരയിലെ എന്‍ട്രി ലെവല്‍ അഡ്വഞ്ചര്‍ ബൈക്കായ G 310 GS-ല്‍ 34 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കും നല്‍കുന്ന 313 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണുള്ളത്. യൂറോപ്പിനു പുറത്ത് ബിഎംഡബ്ല്യു മോട്ടോറാഡ് നിര്‍മിക്കുന്ന ആദ്യ ബൈക്കുകളിലൊന്നാണിത്. 3.49 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറൂം വില.