ഹ്യുണ്ടായിയുടെ പുതിയ ഹാച്ച്ബാക്കിന്‍റെ പേര് സാന്‍ട്രോ എന്ന് തന്നെ

കാര്‍ ആന്‍ഡ് ബൈക്കിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സാന്‍ട്രോയുമായി അടുത്ത ബന്ധമുള്ള താരമാണ് ഷാരൂഖ്

Shahrukh Khan confirms it: New Hyundai hatchback to be called SANTRO

മുംബൈ: ഹ്യുണ്ടായിയില്‍ ഇറക്കാന്‍ ഒരുങ്ങുന്ന ഹാച്ച്ബാക്കിന്‍റെ പേര് സാന്‍ട്രോ എന്ന് തന്നെയായിരിക്കുമെന്ന് ഉറപ്പായി. ഹ്യൂണ്ടായി ബ്രാന്‍റ് അംബാസിഡര്‍ ഷാരുഖ് ഖാനാണ് ഇത് വെളിപ്പെടുത്തിയത്. കാര്‍ ആന്‍ഡ് ബൈക്കിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സാന്‍ട്രോയുമായി അടുത്ത ബന്ധമുള്ള താരമാണ് ഷാരൂഖ്. 1998-ല്‍ ഇന്ത്യയില്‍ എത്തിയ സാന്‍ട്രോയുടെ ആദ്യകാല മോഡലായിരുന്നു അദ്ദേഹം.

ഒന്നാം തലമുറ സാന്‍ട്രോ, സാന്‍ട്രോ സിങ് എന്നിവയുള്‍പ്പെടെ സാന്‍ട്രോയുടെ ഒരു ശേഖരം തനിക്കുണ്ടെന്ന് ഷാരൂഖ് പറഞ്ഞു. പുത്തന്‍ വാഹനം എത്തുന്നതോടെ തന്റെ ശേഖരത്തില്‍ അതുകൂടി എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

1998-ല്‍ സാന്‍ട്രോയുമായി ഇന്ത്യയില്‍ എത്തിയ ഹ്യുണ്ടായി രാജ്യത്ത് 20 വര്‍ഷം പിന്നിടുന്നതിന്റെ ഭാഗമായാണ് പുതിയ ഹാച്ച്ബാക്ക് നിരത്തിലെത്തിക്കുന്നത്. എ.എച്ച്2 എന്ന കോഡ് നമ്പര്‍ നല്‍കി പുറത്തിറക്കിയിരിക്കുന്ന വാഹനത്തിന്റെ പേര് സംബന്ധിച്ച് പല അഭ്യൂഹങ്ങളും ഉയരുന്നുണ്ട്.

സാന്‍ട്രോ സിപ്, സാന്‍ട്രോ സിങ് തുടങ്ങിയ പേര് പോലെ സാന്‍ട്രോയിക്കൊപ്പം മറ്റെന്തെങ്കും പ്രയോഗം നല്‍കുന്നതായിരിക്കും പുതിയ വാഹനത്തിന്റെ പേരെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഒക്ടോബര്‍ ഒമ്പതിന് പുതിയ വാഹനത്തിന്റെ പേര് കമ്പനി വെളിപ്പെടുത്തും 23 ന് വാഹനം വിപണിയില്‍ എത്തിക്കും.

മുമ്പ് നിരത്തിലുണ്ടായിരുന്ന സാന്‍ട്രോയില്‍ നിന്ന് നിരവധി മാറ്റങ്ങളാണ് പുതിയ വാഹനത്തിലുള്ളത്. ഏറെ ആകര്‍ഷകമായ മുന്‍വശമാണ് പുതിയ വാഹനത്തിലേത്. ഹ്യുണ്ടായിയുടെ പ്രീമിയം സെഡാനായ വെര്‍ണയില്‍ നല്‍കിയിരിക്കുന്നതിനോട് സമാനമായ വലിയ ഗ്രില്ലാണ് പ്രധാനമാറ്റം. 

മുന്‍ മോഡലുകളില്‍ ഗ്രില്ലിലുണ്ടായിരുന്ന ലോഗം ബോണറ്റിലേക്ക് സ്ഥാനം മാറ്റിയിട്ടുണ്ട്. വലിയ ഹെഡ്‌ലാമ്പും അതിന് താഴെയായി ഫോഗ് ലാമ്പ് നല്‍കിയിരിക്കുന്നതും മുന്‍ഭാഗത്തിന്റെ അഴക് ഉയര്‍ത്തുന്നു. 

ഷോള്‍ഡര്‍ ലൈനും ഡുവല്‍ ടോണ്‍ സൈഡ് മിററും ബ്ലാക്ക് ഫിനീഷിങ് ബി പില്ലറുകളുമാണ് വശങ്ങളുടെ സൗന്ദര്യം. 1.1 ലിറ്റര്‍ ഫോര്‍ സിലണ്ടര്‍ എന്‍ജിനായിരിക്കും പുതിയ വാഹനത്തില്‍ നല്‍കുകയെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് സ്പീഡ് മാനുവര്‍ ഗിയര്‍ബോക്സിനൊപ്പം എഎംടി ഗിയര്‍ബോക്സിലും ഇത് നിരത്തിലെത്തിക്കും. എയര്‍ബാഗ്, എബിഎസ്, ഇബിഡി തുടങ്ങിയ സുരക്ഷാ സൗകര്യങ്ങളും ഈ വാഹനത്തിലുണ്ടാകും.
 

Latest Videos
Follow Us:
Download App:
  • android
  • ios