ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍
ഇന്നത്തെ കാലത്ത് ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വരുന്ന സാഹചര്യം വളരെ കൂടുതലാണ്. ഏതൊരു സാഹചര്യത്തെയും അഭിമുഖീകരിക്കാനുള്ളധൈര്യവും ബുദ്ധിയും ഉണ്ടായിരിക്കേണ്ടത് ഒറ്റയ്ക്ക് യാത്ര ചെയുന്ന ഒരു വനിതയെ സംബന്ധിച്ച് അത്യാവശ്യം ആണ്. എന്നാൽ സ്ത്രീകൾ ഒറ്റയ്ക്കു യാത്ര ചെയുമ്പോൾ ചില മുൻകരുതലുകൾ അത്യാവശ്യം ആണ്. അതിനായി ഇതാ ചില കാര്യങ്ങള്‍.
1. വ്യക്തമായ രൂപരേഖ
യാത്രയെ കുറിച്ച് വ്യക്തമായ രൂപരേഖ ഉണ്ടായിരിക്കണം. താമസ സ്ഥലത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ടാകണം. സന്ദർശിക്കാനായി തെരഞ്ഞെടുക്കുന്ന പ്രദേശങ്ങളെ കുറിച്ച് പരമാവധി അറിവ് ഉണ്ടായിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
2. അപരിചിതരെ അകറ്റുക
ജനങ്ങളുമായി സംസാരിക്കാനും സൗഹൃദങ്ങൾ ഉണ്ടാക്കാനും മടിക്കണ്ട. പക്ഷെ താമസ സ്ഥലം മുതലായ വ്യക്തിപരമായ കാര്യങ്ങൾ പങ്കുവെക്കരുത്. അപരിചതിരെ അധികം അടുപ്പിക്കരുത്.
3. ഡോക്യൂമെന്‍ററീസ് എടുക്കാന്‍ മറക്കരുത്
യാത്രക്കുള്ള ഡോക്യൂമെന്‍ററിസ് എടുക്കാന്‍ മറക്കരുത്. പാസ്സ്പോര്‍ട്ട്, ഐഡികാര്‍ഡ് തുടങ്ങിയ കൈവശം ഉണ്ടോയെന്ന് ഉറപ്പ് വരുത്തുക. വളരെ ശ്രദ്ധയോടെ ഇവ സൂക്ഷിക്കുക. എല്ലാ രേഖകളുടെയും ചിത്രങ്ങൾ ക്യാമറയിൽ പകർത്തി സൂക്ഷിക്കുക.
4. വസ്ത്രധാരണം പ്രധാനം
ഒറ്റയ്ക്കു യാത്രകൾ ചെയുമ്പോൾ വസ്ത്രധാരണം വളരെയധികം ശ്രദ്ധിക്കുക. പ്രദേശത്തിന്‍റെ ആചാരങ്ങളും രീതികളും ബഹുമാനിക്കുകയും പരമാവധി ജനങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിലുള്ള പ്രവർത്തികൾ ആയിരിക്കും ഉചിതം.
5. ആഭരണങ്ങൾ വേണ്ടേ വേണ്ട
വിലപിടിപ്പുള്ള ആഭരണങ്ങൾ യാത്ര വേളകളിൽ ഒഴിവാക്കുക. പണം പേഴ്സിൽ സൂക്ഷികാതെ എളുപ്പം ആർക്കും എടുക്കാൻ കഴിയാത്ത വിധത്തിൽ സൂക്ഷിക്കുക.
6. രാത്രി യാത്ര സൂക്ഷിക്കുക
രാത്രി കാലങ്ങളിൽ ഒറ്റയ്ക്കു ഉള്ള യാത്രകൾ പരമാവധി ഒഴിവാക്കുക. അഥവാ യാത്ര ചെയ്യേണ്ടി വന്നാല്‍ ചുറ്റും ശ്രദ്ധിക്കുക
7. എമര്‍ജന്‍സി കോള്‍
പൊലീസ്, വനിതാ ഹെല്പ് ലൈൻ, എമർജൻസി നമ്പറുകൾ മുതലായവ സൂക്ഷിക്കുക. ഐഎസ്ഡി കോള്‍ വിളിക്കാനുളള ബാലന്‍സും ഫോണില്‍ ഉണ്ടോയെന്ന് ഉറപ്പ് വരുത്തുക. ഫോൺ ചാര്‍ജറും കൈയില്‍ സൂക്ഷിക്കുക.
8. പൊതു ഗതാഗത സംവിധാനം ഉപയോഗിക്കുക
ഓട്ടോ ടാക്സി സംവിധാനങ്ങളെ അപേക്ഷിച്ചു പൊതു ഗതാഗത സംവിധാനം ഉപയോഗിക്കുന്നതാവും കൂടുതൽ അഭികാമ്യം. പണം ലാഭിക്കുവാൻ സ്വന്തം സുരക്ഷിതത്വം മറക്കാതെ ഇരിക്കുക. പ്രത്യേകിച്ചും താമസ സ്ഥലങ്ങൾ തിരഞ്ഞെടുക്കുമ്പോൾ. ഓട്ടോ ടാക്സി എന്നിവ ആവശ്യം വന്നാല്‍ ഹോട്ടല്‍ പേരും അഡ്രസും കൃത്യമായി പറഞ്ഞുകൊടുക്കാന്‍ കഴിയണം.
9. ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാം
യാത്രയെ കുറിച്ചുള്ള വിശദ വിവരങ്ങളും ചിത്രങ്ങളും അപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയുന്നത് കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും നിങ്ങൾ സുരക്ഷിതർ ആണെന്നു മനസിലാക്കാനും അവശ്യ അവസരത്തിൽ സഹായിക്കാനും സാധ്യമാകും.
10. ആത്മവിശ്വാസവും ധൈര്യവും പുലർത്തുക
ഒറ്റയ്ക്കു ആണെന്ന തോന്നൽ മറ്റുള്ളവർക്ക് കൊടുക്കാതെ ഇരിക്കുക. എല്ലാ കാര്യത്തിലും ആത്മവിശ്വാസവും ധൈര്യവും പുലർത്തുക. സ്വയം പ്രതിരോധിക്കാൻ സ്വയം രക്ഷ അലാറം മുതലായവ സൂക്ഷിക്കുന്നത് ഉചിതമാകും. അത് സൂക്ഷിക്കാനും അവശ്യ സമയങ്ങളിൽ ഉപയോഗിക്കാനും എളുപ്പം ആയിരിക്കും.