റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ എബിഎസ് ബുക്കിംഗ് തുടങ്ങി

ഐക്കണിക്ക് ഇരുചക്രവാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡിന്‍റെ പുതിയ ഹിമാലയന്‍ എബിഎസ് പതിപ്പിന്‍റെ പ്രീ ബുക്കിംഗ് തുടങ്ങി

Royal enfield Himalayan Abs booking

ഐക്കണിക്ക് ഇരുചക്രവാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡിന്‍റെ പുതിയ ഹിമാലയന്‍ എബിഎസ് പതിപ്പിന്‍റെ പ്രീ ബുക്കിംഗ് തുടങ്ങിയതായി റിപ്പോർട്ട്. കഴിഞ്ഞദിവസം അവതരിപ്പിച്ച ക്ലാസിക് സിഗ്നല്‍സ് 350 പതിപ്പിലുള്ള എബിഎസ് സംവിധാനം തന്നെയായിരിക്കും ഹിമാലയനും ലഭിക്കുക. 

അടുത്തവര്‍ഷം ഏപ്രില്‍ ഒന്നു 125 സിസിക്ക് മുകളിലുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് മുഴുവന്‍ എബിഎസ് കര്‍ശനമാകുന്ന സാഹചര്യത്തിലാണ് ഹിമാലയന് എബിഎസ് സുരക്ഷ നല്‍കാനുള്ള കമ്പനിയുടെ തീരുമാനം. 411 സിസി എയര്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിന്‍ തന്നെയാകും ഹിമാലയന്‍ എബിഎസിന്‍റെയും ഹൃദയം. ഈ എഞ്ചിന് 24.5 bhp കരുത്തും 32 Nm ടോർക്കും പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്.

ഇരട്ട ചാനല്‍ എബിഎസ് സുരക്ഷ തന്നെയായിരിക്കും ഹിമാലയനിലും ഒരുങ്ങുക. ഇരട്ട ചാനല്‍ എബിഎസ് തന്നെയാണ് 650 സിസി കോണ്‍ടിനന്റല്‍ ജിടി, ഇന്റര്‍സെപ്റ്റര്‍ മോഡലുകളിലും ഒരുങ്ങുക. ഹിമാലയന്റെ ഫ്യൂവല്‍ ഇഞ്ചക്ടഡ് പതിപ്പിനെ കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. 2018 ജനുവരിയില്‍ ഹിമാലയന്‍ സ്ലീറ്റ് എഡിഷനും പുറത്തിറക്കിയിരുന്നു.  1.68 ലക്ഷം രൂപയാണ് നിലവില്‍ ഹിമാലയന്റെ ദില്ലി എക്‌സ്‌ഷോറൂം വില.

Latest Videos
Follow Us:
Download App:
  • android
  • ios