മൂന്നാം അങ്കത്തിന് പ്യൂഷേ തയ്യാര്‍; പരീക്ഷണയോട്ടം തുടങ്ങി

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ പ്യൂഷേയുടെ പ്രീമിയം കാര്‍ ബ്രാന്‍ഡിലെ DS 7 ക്രോസ്ബാക്ക് മോഡലിന്റെ പരീക്ഷണ ഓട്ടം ആരംഭിച്ചതായി റിപ്പോര്‍ട്ട്.

Peugeot testing DS7 SUV in India

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ പ്യൂഷേയുടെ പ്രീമിയം കാര്‍ ബ്രാന്‍ഡിലെ DS 7 ക്രോസ്ബാക്ക് മോഡലിന്റെ പരീക്ഷണ ഓട്ടം ആരംഭിച്ചതായി റിപ്പോര്‍ട്ട്.  വിദേശ വിപണിയിലുള്ള 222 ബിഎച്ച്പി പവര്‍ നല്‍കുന്ന 1.6 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 130 ബിഎച്ച്പി പവറേകുന്ന 1.5 ലിറ്റര്‍ ഡീസല്‍, 180 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകളാണോ ഇന്ത്യയിലെത്തുക എന്നത് വ്യക്തമല്ല. ഇതിന്റെ പ്ലഗ് ഇന്‍ ഹൈബ്രിഡ് പതിപ്പും അടുത്ത വര്‍ഷമെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ഡിഎസ് 7 ക്രോസ്ബാക്കിന് പുറമേ പ്യൂഷെ 3008, 2008 എസ്.യു.വി മോഡലുകളും 208 ഹാച്ച്ബാക്കും കമ്പനി ആദ്യഘട്ടത്തില്‍ ഇന്ത്യന്‍ നിരത്തിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് മൂന്നാംതവണയാണ് പ്യൂഷോ ഇന്ത്യയിലേക്ക് വരുന്നത്. ഇത്തവണ ബിര്‍ല ഗ്രൂപ്പുമായി സഹകരിച്ചാണ് പ്യൂഷോ കാറുകളെ മാതൃകമ്പനിയായ പിഎസ്എ ഗ്രൂപ്പ് ഇന്ത്യയിലെത്തിക്കുന്നത്.  

പ്രീമിയർ ഓട്ടമൊബീൽസുമായുള്ള സംയുക്ത സംരംഭവുമായിട്ടായിരുന്നു പി എസ് എ ഗ്രൂപ്പിന്റെ ആദ്യ വരവ്. പ്യൂഷോ 309 എന്ന ഒറ്റ മോഡലിനു ശേഷം 1997 -ല്‍ ഇന്ത്യൻ വിപണിയോടു വിട പറഞ്ഞ കമ്പനി രണ്ടാം തവണ പുതിയ പ്ലാന്‍റ് സ്ഥാപിക്കാനായി  2011ൽ ഗുജറാത്തിൽ സ്ഥലം വാങ്ങിയിരുന്നു. പക്ഷേ പിന്നീട് ഇതില്‍ നിന്നും പിന്മാറി.

എന്നാല്‍ ഇത്തവണ കാറുകള്‍ പ്രാദേശികമായി നിര്‍മ്മിച്ചു വില്‍ക്കാനാണ് പിഎസ്എ ഗ്രൂപ്പിന് പദ്ധതി. ഇതിന്റെ ഭാഗമായി ബിര്‍ല ഗ്രൂപ്പുമായി ചേര്‍ന്നു തമിഴ്‌നാട്ടില്‍ പുതിയ നിര്‍മ്മാണശാലയ്ക്ക് കമ്പനി തുടക്കമിട്ടതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അടുത്തകാലത്ത് ഹിന്ദുസ്ഥാൻ മോട്ടോഴ്സിൽ നിന്ന് അംബാസി‍ഡർ ബ്രാൻഡ് കമ്പനി പിഎസ്എ സ്വന്തമാക്കിയിരുന്നു. മൂന്നാംവരവില്‍ പ്രധാനമായും ഇന്ത്യൻ വിപണിക്കായി വികസിപ്പിക്കുന്ന കാർ മറ്റ് ആസിയാൻ വിപണികളിലും ആഫ്രിക്കൻ വിപണികളിലും പിഎസ്എ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios