ശാസ്താംപാറയില്‍ ടൂറിസം വികസനത്തിന് ഒരു കോടി രൂപയുടെ പദ്ധതി
തലസ്ഥാനനഗരിയിലെ പ്രമുഖ ടൂറിസം സ്പോട്ടുകളിലൊന്നായ ശാസ്താംപാറയില്‍ ടൂറിസം വികസനത്തിന് ഒരു കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന ടൂറിസം വകുപ്പ് അനുമതി നല്‍കി
തിരുവനന്തപുരം: തലസ്ഥാനനഗരിയിലെ പ്രമുഖ ടൂറിസം സ്പോട്ടുകളിലൊന്നായ ശാസ്താംപാറയില്‍ ടൂറിസം വികസനത്തിന് ഒരു കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന ടൂറിസം വകുപ്പ് അനുമതി നല്‍കി. മൂന്ന് മണ്ഡപങ്ങളും, കവാടവും, പടിക്കെട്ടുകളും, ഇരിപ്പിടങ്ങളും, കുടിവെള്ള വികരണ സൗകര്യങ്ങളും, സംരക്ഷണ വേലിയും അടക്കമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലൂടെ ശാസ്താംപാറയിലെത്തുന്ന സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കും. നിലവിലെ സ്നാക് ബാറും, ടോയ് ലെറ്റുകളും നവീകരിക്കുകയും ചെയ്യും.
ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും. പതിമൂന്നര ഏക്കറോളം സ്ഥലമാണ് ശാസ്താംപാറയിലെ ടൂറിസം കേന്ദ്രത്തിലുള്ളത്. അഡ്വഞ്ചര്‍ സ്പോര്‍ട്സ് സെന്‍ററായി ശാസ്താംപാറയെ വികസിപ്പിക്കുകയാണ് ലക്ഷ്യം.
ശാസ്‍താംപാറയുടെ മുകളില്‍ നിന്നാല്‍ അഗസ്ത്യാര്‍കൂടവും തിരുവനന്തപുരം നഗരവും അറബിക്കടലുമെല്ലാം മനോഹരമായി ദൃശ്യമാകും. പാറ നല്‍കുന്ന മായക്കാഴ്ചകള്‍ ആസ്വദിക്കാന്‍ അവധിദിവസങ്ങലില്‍ നിരവധി പേരാണ് ഇങ്ങോട്ടെത്തുന്നത്.