കിക്ക്‍സ് ഡീലര്‍ഷിപ്പുകളിലേക്ക്; നിരത്തിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം
കോംപാക്ട് സ്പോര്‍ട്‌സ് യൂട്ടിലിറ്റി ശ്രേണിയില്‍ തരംഗങ്ങൾ സൃഷ്ടിക്കാൻ ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസ്സാന്‍റെ പുതിയ വാഹനം നിസ്സാന്‍ കിക്സ് ജനുവരി 22-ന് വിപണിയിലെത്തുകയാണ്. വാഹനം ചെന്നൈയിലെ പ്ലാന്‍റില്‍ നിന്ന് ഡീലര്‍ഷിപ്പുകളിലേക്ക് അയച്ചുതുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോംപാക്ട് സ്പോര്‍ട്‌സ് യൂട്ടിലിറ്റി ശ്രേണിയില്‍ തരംഗങ്ങൾ സൃഷ്ടിക്കാൻ ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസ്സാന്‍റെ പുതിയ വാഹനം നിസ്സാന്‍ കിക്സ് ജനുവരി 22-ന് വിപണിയിലെത്തുകയാണ്. വാഹനം ചെന്നൈയിലെ പ്ലാന്‍റില്‍ നിന്ന് ഡീലര്‍ഷിപ്പുകളിലേക്ക് അയച്ചുതുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാസം മുതല്‍ കിക്ക്‌സിനുള്ള പ്രീ ബുക്കിങ് കമ്പനി സ്വീകരിച്ച് തുടങ്ങിയിരുന്നു. വിദേശ വിപണികളിലെ കിക്ക്‌സില്‍ നിന്ന് ഏറെ മാറ്റങ്ങളോടെയുള്ള ഇന്ത്യന്‍ സ്‌പെക്ക് കിക്സിനെ 2018 ഒക്ടോബറിലാണ് കമ്പനി ഔദ്യോഗികമായി അവതരിപ്പിക്കുന്നത്. കിക്ക്‍സിന്‍റെ വില സംബന്ധിച്ച കാര്യങ്ങള്‍ ലോഞ്ചിങ് വേളയില്‍ മാത്രമേ കമ്പനി വ്യക്തമാക്കൂ.
റെനൊയുടെ എംഒ പ്ലാറ്റ്ഫോമിലാണ് വാഹനം നിർമിക്കുന്നത്. റെനൊ ക്യാപ്ച്ചറിന് അടിത്തറയാകുന്ന പ്ലാറ്റ്ഫോമാണ് എംഒ. ഡസ്റ്റര്‍, ലോഡ്ജി മോഡലുകളില്‍ ഉപയോഗിച്ച് വിജയിച്ച M0 പ്ലാറ്റ്ഫോമില്‍നിന്ന് അല്‍പം പരിഷ്‌കാരങ്ങള്‍ വരുത്തിയതാണ് പുതിയ പ്ലാറ്റ്ഫോം. നിലവില്‍ നിസാന്റെ ഐതിഹാസിക V- പ്ലാറ്റഫോമിലാണ് വിവിധ രാജ്യങ്ങളില്‍ കിക്ക്സ് നിരത്തിലുള്ളത്. നിസ്സാന്‍ ഇന്ത്യ നിരയില്‍ ടെറാനോയ്ക്കും മുകളിലാണ് കിക്ക്‌സിന്റെ സ്ഥാനം. വിദേശ കിക്ക്‌സിനെക്കാള്‍ നീളവും വീതിയും ഇന്ത്യന്‍ കിക്ക്‌സിന് കൂടുതലുണ്ട്. പ്ലാറ്റ്‌ഫോമും മാറി. വില വലിയ തോതില്‍ കുറയ്ക്കാനും ഇത് സഹായിക്കും.
ക്രോം ആവരണത്താലുള്ള ഹണികോംബ് ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡ്യുവല്‍ ടോണ്‍ നിറത്തില്‍ ഒഴുകിയിറങ്ങുന്ന റൂഫ്, 5 സ്‌പോക്ക് മെഷീന്‍ഡ് അലോയി വീല്‍, ബൂമറാങ് ടെയില്‍ലാമ്പ്, മുന്നിലെയും പിന്നിലെയും സ്‌പോര്‍ട്ടി ബംമ്പര്‍ എന്നിവ വാഹനത്തിന് കരുത്തന്‍ പരിവേഷം നല്‍കും.
വിദേശ കിക്ക്‌സിന്റെ എന്‍ജിനല്ല ഇന്ത്യന്‍ കിക്സിന്. ടെറാനോയില്‍ ഉള്‍പ്പെടുത്തിയ പെട്രോള്‍, ഡീസല്‍ എന്‍ജിനാകും കിക്സിനെയും നയിക്കുക. ടെറാനോയിലെ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 83.14 ബിഎച്ച്പി പവറും 200 എന്‍എം ടോര്‍ക്കുമേകും. 1.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 103 ബിഎച്ച്പി പവറും 148 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. 4383 എംഎം നീളവും 1813 എംഎം വീതിയും 1656 എംഎം ഉയരവും 2673 എംഎം വീല്‍ബേസുമാണ് കിക്ക്‌സിനുള്ളത്. യാത്രക്കാര്‍ക്ക് നിരവധി സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന അഞ്ചു സീറ്റര്‍ എസ്.യു.വിയാണ് കിക്സ്. 8.0 ഇഞ്ചാണ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍ പ്ലേ, ആഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി ഇതിലുണ്ട്.
ബ്രസീലിയൻ വിപണിയെ ലക്ഷ്യം വെച്ച് കിക്സ് എന്ന് പേരിട്ടിരിക്കുന്ന കോംപാക്റ്റ് എസ് യു വിയുടെ കൺസെപ്റ്റ് 2014 സാവോപോളോ ഇന്റർനാഷണൽ മോട്ടോർഷോയിലാണ് ആദ്യമായി പ്രദർശിപ്പിക്കുന്നത്. കൺസെപ്റ്റ് മോഡലിന്റെ പ്രൊഡക്‌ഷൻ പതിപ്പ് കഴിഞ്ഞ വർഷമാണു ബ്രസീല്‍ വിപണിയിലെത്തിയത്. 210 കോടി മുതൽമുടക്കി നിസാൻ നിർമിക്കുന്ന എസ് യു വിയാണ് കിക്സ്. ഇന്ത്യയില്‍ കോംപാക്ട് എസ്.യു.വി വിപണിയില്‍ ഹ്യുണ്ടായ് ക്രെറ്റയാണ് കിക്ക്‌സിന്റെ മുഖ്യ എതിരാളി. ജീപ്പ് കോംപസ്, മഹീന്ദ്ര എക്സ് യു വി 500, മാരുതി സുസുക്കി വിറ്റാര ബ്രെസ തുടങ്ങിയ വാഹനങ്ങളുമായും കിക്സ് മത്സരിക്കും. 2019 ഐസിസി ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക കാറായി കിക്സിനെ തെരെഞ്ഞെടുത്തിരുന്നു.