കോംപാക്ട് സെഡാനില്‍ രാജാവാകാന്‍ പുതിയ എക്സെന്‍റുമായി ഹ്യുണ്ടായി
കോംപാക്ട് സെഡാന്‍ ശ്രേണിയിലെ ഹ്യുണ്ടായിയുടെ ജനപ്രിയ വാഹനം എക്സന്‍റിന്‍റെ പുതിയ പതിപ്പ് വരുന്നു
കോംപാക്ട് സെഡാന്‍ ശ്രേണിയിലെ ഹ്യുണ്ടായിയുടെ ജനപ്രിയ വാഹനം എക്സന്‍റിന്‍റെ പുതിയ പതിപ്പ് വരുന്നു. നാലുമീറ്ററിൽ താഴെ നീളവും അത്യാധുനിക സൗകര്യങ്ങളുമായി പുതിയ എക്സെന്റ് 2020 ൽ വിപണിയിലെത്തും. സെഗ്മെന്റിൽ തന്നെ ആദ്യ ഫീച്ചറുകളുമായിട്ടാകും പുതിയ എക്സെന്റ് എത്തുക.
പുതിയ ഗ്രാന്റ് ഐ10 ന്റെ ഇന്ത്യൻ അരങ്ങേറ്റത്തിന് ശേഷമാവും രണ്ടാം എക്സെന്റും വിപണിയിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രാന്റ് ഐ 10 പോലെ തന്നെ പുതിയ എലാൻട്രയിൽ നിന്ന് നിരവധി ഡിസൈൻ ഘടകങ്ങൾ ഗ്രാന്റ് കടം കൊള്ളും. ഹെക്സഗണൽ ഗ്രിൽ, വലിയ ടെയിൽ ലാംപ്, ഹെഡ്‌ലാംപ്, കൂടുതൽ സ്ഥല സൗകര്യമുള്ള അകത്തളം എന്നിവ പുതിയ വാഹനത്തിനുണ്ടാകും.
1.2 ലീറ്റർ പെട്രോൾ, ഡീസൽ എൻജിനുകൾ തന്നെയാണെങ്കിലും കാര്യമായ മറ്റങ്ങളുണ്ടാകും. നിലവിലെ ടോർക്ക് കൺവേർട്ടർ ഓട്ടമാറ്റിക്ക് ഗിയർബോക്സിന് പകരം എഎംടി ഗിയർബോക്സും പുതിയ എക്സെന്റിൽ സ്ഥാനം പിടിക്കും.
വലിയ ടച്ച് സ്കീൻ, ഇലക്ട്രിക് സൺറൂഫ് തുടങ്ങി സെഗ്‌മെന്റിൽ തന്നെ ആദ്യമായി എത്തുന്ന നിരവധി ഫീച്ചറുകളും കാറിലുണ്ടാകും.