ടിഗോറില്‍ ടാറ്റയൊരുക്കിയ സസ്പെന്‍സ് പൊളിഞ്ഞു; വിവരങ്ങള്‍ പുറത്ത്!
വിപണി പ്രവേശനത്തിനൊരുങ്ങുന്ന പുത്തന്‍ ടാറ്റ ടിഗോറിന്‍റെ ചിത്രങ്ങള്‍ പുറത്ത്. മഹാരാഷ്ട്ര രജിസ്‌ട്രേഷനില്‍ കടുംനീല നിറത്തിലുള്ള ടോപ്പ് എന്‍ഡ് ടിഗോറിന്റെ ചിത്രമാണ് ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
വിപണി പ്രവേശനത്തിനൊരുങ്ങുന്ന പുത്തന്‍ ടാറ്റ ടിഗോറിന്‍റെ ചിത്രങ്ങള്‍ പുറത്ത്. മഹാരാഷ്ട്ര രജിസ്‌ട്രേഷനില്‍ കടുംനീല നിറത്തിലുള്ള ടോപ്പ് എന്‍ഡ് ടിഗോറിന്റെ ചിത്രമാണ് ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ടീസറില്‍ കാണിച്ചിരിക്കുന്നതുപോലെ പ്രോജക്ഷന്‍ ഹെഡ്‌ലാംപും പെയിന്റ് ഷെയ്ഡ് നല്‍കിയിട്ടുള്ള ഗ്രില്ല്, ക്ലിയര്‍ ലെന്‍സ് ടെയില്‍ ലാമ്പ് എന്നിവയും ഇതിലുണ്ട്.
ടീസറില്‍ നല്‍കിയിരിക്കുന്നതിനു പുറമേ, ബമ്പറില്‍ പ്രത്യേകം ക്രോമിയം സ്ട്രിപ്പും നല്‍കിയിട്ടുണ്ടെന്ന് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ഇന്റീരിയറിന്റെ ചിത്രങ്ങളും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ വാഹനത്തില്‍ ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നല്‍കിയിരിക്കുന്നത് കാണാം. ഇതിന് പുറമെ, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സറുകളും ഇതിലുണ്ട്.
ഷാര്‍ക്ക്ഫിന്‍ ആന്റിന, പവര്‍ ഫോള്‍ഡിങ് മിറര്‍, ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി ബ്രേക്കിങ് തുടങ്ങിയ സംവിധാനങ്ങളും വാഹനത്തിലുണ്ട്. ക്രോമിയം ഇന്‍സേര്‍ട്ട് നല്‍കിയ ഹെഡ്‌ലൈറ്റ്, പെയിന്റഡ് ഫിനീഷ് ഗ്രില്ല്, ലെന്‍സ് ക്ലീയര്‍ ടെയില്‍ ലാമ്പ് എന്നിങ്ങനെ കൂടുതല്‍ സ്‌റ്റൈലിഷായാണ് പുതിയ ടിഗോര്‍ എത്തുന്നത്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനമുള്ള സിസ്റ്റം റിവേഴ്സ് ക്യാമറ ഡിസ്പ്ലേയായും പ്രവര്‍ത്തിക്കും. നിലവിലെ 1.2 പെട്രോള്‍, 1.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളാണ് പുതിയ ടിഗോറിന്‍റെ ഹൃദയം. അഞ്ച് സ്പീഡ് മാനുവല്‍, ഒട്ടോമാറ്റിക് ഗിയര്‍ബോക്സിലും ഡിസല്‍ എന്‍ജിന്‍ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിലുമാണ് ട്രാന്‍സ്മിഷന്‍.
ഇന്ത്യന്‍ പാസഞ്ചര്‍ വാഹന വിപണിയില്‍ പിടിമുറുക്കുന്നതിന്റെ ഭാഗമായിട്ടാണ് ടാറ്റ പുതിയ ടിഗോറിനെ നിരത്തിലെത്തിക്കുന്നത്. പുത്തന്‍ ടിഗോറിന്‍റെ ബ്രാന്‍ഡ് അംബാസിഡറായി ബോളിവുഡ് താരം ഹൃതിക് റോഷനെ കഴിഞ്ഞദിവസം നിയമിച്ചിരുന്നു. വാഹനം ഒക്ടോബര്‍ 10ന് വിപണിയിലെത്തും.